malayalam-poem

വിധി

ചുറ്റും അപരിചിത
ചലനങ്ങളാൽ താറുമാറായി
മനസ്സതിലൂടെ നിശ്ചയമില്ലാ-
ചിന്താവിശേഷങ്ങളെ മാടിവിളിക്കുന്നു.
എന്തിന്
എന്തിനുവേണ്ടി
സാമ്യമാം ചില ചോദ്യരേഖക്ക്
മനസ്സ് സാക്ഷിയാകുന്നു.

ശാന്തിതേടി കൺപോളയടച്ച്
മയക്കയാത്രയിലേക്ക് പ്രവേശിച്ചാൽ,
ചുറ്റും ഇരുൾ മൂടുന്നു.
ഇരുൾ വെളിച്ചത്തെ മാടിവിളിച്ച്
പുതു ലോകം സൃഷ്ടിക്കുന്നു.
അങ്ങനെ, മയക്കത്തിലും ജീവിതയാത്ര
ഭൂമി ഉരുളുംവിധം ഉരുളുന്നു.

അതാണ് വിധി…
വിധി വിധിയായി നീങ്ങുന്നു,
നാം വിധിക്കൊപ്പം നീങ്ങുന്നു.

Share on facebook
Share on twitter
Share on whatsapp
Share on telegram
1 1 vote
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

പൂമ്പാറ്റകൾ

പ്രിയ്യപ്പെട്ടവളേ, ആരെയൊക്കെ സ്നേഹിക്കുമ്പോഴും പെട്ടെന്നൊരിക്കലയാളിറങ്ങി- പ്പോയേക്കാമെന്ന് വെറുതേയെങ്കിലും ചിന്തിച്ചേക്കുക. ഒരു കൈ കൊണ്ടൊരാളെ മുറുക്കെപ്പിടിക്കുമ്പോള്‍ ഒരു വിരല് കൊണ്ടെങ്കിലും സ്വയം താങ്ങി നില്‍ക്കുക. ഒരിക്കലൊരിക്കല്‍ ആരുമില്ലാതെയാവുകയാണെങ്കിലും ഹൃദയം

....
malayalam poem

തീവണ്ടിയും മനുഷ്യരും

രാവിലെ തിക്കിനും തിരക്കിനും ഇടയിൽ ഓടിക്കയറി ക്ഷീണത്തോടെ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്ന മനുഷ്യർ… കൗതുകത്തോടെ ട്രെയിനിനെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന കുട്ടി യാത്രക്കാർ സന്തോഷവും സങ്കടവും മാറിമാറി

....

പ്രണയിനി

ഇനി ഒരു നാളിൽ പുലരും ഓർമ എന്നിലെ കണ്ണിൻ കോണിൽ മിന്നെ നീ എൻ ചിരിയിൻ കാരണമായി നാളുകൾ നീങ്ങെ നീ ഇന്നെന്നിൽ പ്രണയപൂക്കൾ പിച്ചിയറിഞ്ഞും നടന്നകന്നു

....

നീ അറിയുന്നുണ്ടോ?

നീ ചിരിച്ചാൽ അന്ന് വസന്തം പൂക്കും. ശരത്ക്കാല സന്ധ്യകൾ നമ്മിൽ പ്രണയം പൊഴിക്കും. നീ കരഞ്ഞാൽ അന്ന് വർഷം ചിന്നും. കാർമുകിൽകൂട്ടങ്ങൾ തമ്മിൽത്തല്ലി പൊട്ടിച്ചിതറും. നിൻ്റെ ഹർഷങ്ങളിൽ

....

പണം

കടലാസ്സിലൊട്ടിച്ച കുഞ്ഞനക്കം മണ്ണിൽ,നടന്നു നീങ്ങു- മ്പോളെന്തനക്കം. കടലാസ്സുകെട്ടുകൾ കൈക്കലാക്കാൻ കരകളും കരങ്ങളും വിലയ്ക്ക് വാങ്ങാൻ. മണ്ണിൽ, മനുഷ്യന്റെ കോളിളക്കം. വെള്ളത്തിലലിഞ്ഞിടും അഗ്നിയിൽ കരിഞ്ഞിടും ഒരു കാറ്റിലങ്ങു പറന്നിടും

....

ആത്മഹത്യ

അതെ, ഞാനൊരു രോഗിയാണ് ആരോടും പറയാൻ വയ്യാത്ത വേദനയാൽ, പരിഭവങ്ങളാൽ ഉള്ളിടം നീരുകായാണ് ആരോടെങ്കിലും ചിലപ്പോൾ മനസ്സ് തുറ ന്നിരിക്കണമെന്നുണ്ട് എല്ലാമുള്ളിലൊ തുക്കിയലയുന്നയെന്നെ ചിലർ ഭ്രാന്തനെന്ന് വിളിക്കുന്നു

....