നീണ്ടയാത്രയിലാണയാൾ…
പാത്തും പതുങ്ങിയും ഓടിക്കൊണ്ടിരിക്കുന്നു.
പകൽവെളിച്ചത്തിലും സകുലം
സഞ്ചരിക്കുന്നവന് ആരും മുഖം കൊടുത്തില്ല.
ദേഷ്യമാണയാൾക്ക് പലരോടും,
ദയയില്ലാത്ത മനുഷ്യരോടും..
ഓടിത്തളർന്നവന് ദാഹജലം നൽകാൻ വരെ-
യവർക്ക് സമയമില്ല.
മുന്നറിയിപ്പുകൾ പലതും നൽകി,
കാലുകൾ ഉറക്കെ ചവിട്ടി,
സഞ്ചാരത്തിന് വേഗത കുറഞ്ഞു-
യെന്നിട്ടുമവർ മയക്കത്തിലാണ്…
പതിയെ കാലുകൾ ഇടറി,
ചവിട്ടടികൾ പതറി,
കണ്ണുകൾ മുറുകെ അടച്ച്,
നീണ്ടവിശ്രമത്തിലാനായാൾ..


ചില പെണ്ണുങ്ങൾ
വിയർപ്പ് കണങ്ങൾ ഉമ്മവച്ചൊഴുകുന്ന പിൻകഴുത്ത്. അഴിഞ്ഞുലഞ്ഞ ഉടയാടകൾ. താഴേയ്ക്കൂർന്ന മടിക്കുത്തിൽ മുഷിഞ്ഞ നോട്ടുകൾ ഒട്ടിയ കവിളുകൾ വിറയ്ക്കുന്ന കൈകൾ മങ്ങിയ മൂക്കുത്തിയിൽ മോഹങ്ങളുറങ്ങുന്നു…!! നഷ്ടനിദ്രയുടെ പരിഭവത്തിൽ കുഴിഞ്ഞു