അതെ,
ഞാനൊരു രോഗിയാണ്
ആരോടും പറയാൻ വയ്യാത്ത
വേദനയാൽ, പരിഭവങ്ങളാൽ
ഉള്ളിടം നീരുകായാണ്
ആരോടെങ്കിലും ചിലപ്പോൾ
മനസ്സ് തുറ ന്നിരിക്കണമെന്നുണ്ട്
എല്ലാമുള്ളിലൊ തുക്കിയലയുന്നയെന്നെ
ചിലർ ഭ്രാന്തനെന്ന് വിളിക്കുന്നു
ചിലർ വിത്ത് സൈക്കോയെന്ന
അടിക്കുറിപ്പുമായെൻ
ചിത്രം
സ്റ്റാറ്റസ് വെക്കുന്നു
ചിലരെങ്കിലുമെന്നോട് നിനക്കൊന്നുമില്ലെന്ന്
പരിഹാരമെന്നോണം പറഞ്ഞിരുന്നു
എൻ്റെ വേദനയ്ക്കിന്നൂ ഞാൻ
മരുന്ന് കണ്ടെത്തി
“ആത്മഹത്യ”