സ്നേഹം പകരാനുള്ള മട്ടിൽ ആരും എന്നെ നോക്കി നിന്നില്ല
കൂടെയുണ്ടെന്ന അർത്ഥത്തിൽ ആരുമെന്റെ കണ്ണുനീർ തുടയ്ച്ചില്ല
ചുംബനം എന്തെന്ന് എന്റെ അധരം അറിഞ്ഞില്ല
ആത്മാർത്ഥ സ്നേഹത്തിന്റെ ഭാഷയിൽ ആരുമെന്റെ മുടിയിഴകളെ തലോടിയില്ല
ഒന്ന് പൊട്ടി കരയാൻ പാകം ആരുമെന്നെ വാരിപ്പുണർന്നതുമില്ല
കൂട്ടായിരിക്കും എന്ന ഭാവത്തിൽ ചേർത്തു പിടിച്ചതുമില്ല
ഒരു അർത്ഥങ്ങളും നൽകാൻ കഴിയാത്ത കുറെ സ്പർശനങ്ങൾ
അത് മാത്രമായിരുന്നു ഇത് വരെയും
അതിനെല്ലാതിനുമായി ഒരു വികാരങ്ങളുമില്ലാതെ ഞാൻ നിന്നു കൊടുത്തു
അതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.


എന്റെ രാജ്യം
എന്റെ രാജ്യം അടച്ചിട്ട വീടല്ല. വെടിയൊച്ചകളുടെ , കലഹങ്ങളുടെ അതിർവരമ്പുകളില്ലാത്ത അഭയാര്ഥികളില്ലാത്ത ആകാശത്തോളം വിശാലമായ ഒന്നാണ്.. എന്റെ രാജ്യം രാമന്റേതല്ല.. മതരാജ്യത്തിനു വേണ്ടി കൈ ഏടത്തു മാറ്റിയവരുടേതുമല്ല….
❤️🩹