പ്രണയമാണ്,
ഓരോ സൂഫി കഥയുടെ
പിന്നിലും
അവന്റെ പ്രഭുവിനോടും പ്രാണനോടുമുള്ള
അടങ്ങാത്ത പ്രണയം
ഒടുക്കമില്ലാതെ അവനതിൽ
അലിയുന്നു ലയിക്കുന്നു….
പിന്നെ മലമുകളിലും
മലഞ്ചരിവിലുമായി
അവനതിനെ
ആഴത്തിൽ ആസ്വദിക്കുന്നു…
അപ്പോഴും അവനിലെരിയുന്ന
അഗ്നിയിൽ തെളിയുന്നതും
പ്രണയം മാത്രം !
എന്റെ രാജ്യം
എന്റെ രാജ്യം അടച്ചിട്ട വീടല്ല. വെടിയൊച്ചകളുടെ , കലഹങ്ങളുടെ അതിർവരമ്പുകളില്ലാത്ത അഭയാര്ഥികളില്ലാത്ത ആകാശത്തോളം വിശാലമായ ഒന്നാണ്.. എന്റെ രാജ്യം രാമന്റേതല്ല.. മതരാജ്യത്തിനു വേണ്ടി കൈ ഏടത്തു മാറ്റിയവരുടേതുമല്ല….
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?