വിയർപ്പ് കണങ്ങൾ
ഉമ്മവച്ചൊഴുകുന്ന പിൻകഴുത്ത്.
അഴിഞ്ഞുലഞ്ഞ ഉടയാടകൾ.
താഴേയ്ക്കൂർന്ന മടിക്കുത്തിൽ
മുഷിഞ്ഞ നോട്ടുകൾ
ഒട്ടിയ കവിളുകൾ
വിറയ്ക്കുന്ന കൈകൾ
മങ്ങിയ മൂക്കുത്തിയിൽ
മോഹങ്ങളുറങ്ങുന്നു…!!
നഷ്ടനിദ്രയുടെ പരിഭവത്തിൽ
കുഴിഞ്ഞു താണ കണ്ണുകളെന്തേ
തുളുമ്പി നിറയുന്നൂ…!!
ആരൊക്കെയോ
വെറുതെ ചവച്ചു തുപ്പിയ
കരിമ്പിൻ ചണ്ടി…!!
ഇത് വഴിപിഴച്ചവളുടെ
മെല്ലിച്ച് ഉലഞ്ഞുടഞ്ഞ ഊരല്ലേ; കുലസ്ത്രീയുടെതല്ലല്ലോ…!!


എന്റെ രാജ്യം
എന്റെ രാജ്യം അടച്ചിട്ട വീടല്ല. വെടിയൊച്ചകളുടെ , കലഹങ്ങളുടെ അതിർവരമ്പുകളില്ലാത്ത അഭയാര്ഥികളില്ലാത്ത ആകാശത്തോളം വിശാലമായ ഒന്നാണ്.. എന്റെ രാജ്യം രാമന്റേതല്ല.. മതരാജ്യത്തിനു വേണ്ടി കൈ ഏടത്തു മാറ്റിയവരുടേതുമല്ല….