malayalam poem

സ്തോത്രം

സ്തോത്രം
ആരുടെയോ വിയര്‍പ്പില്‍ കുഴച്ച്
അവന്‍റെ പേരെഴുതിയ ഒരു ധാന്യമണി
ഏതോ അടുപ്പില്‍ ചുട്ടെടുത്ത്
ഏതോ അകിടില്‍ ചുരന്ന്
ആരോ കുറുക്കിയ പാലും
ഇന്നും മുന്നിലെത്തി
കണ്ണടച്ച് കൈകൂപ്പി
നമ്രശിരസ്കനായ്….
അന്നന്നത്തെ അത്താഴം
അവനെ തേടി തീന്‍മേശയില്‍
പുകക്കുഴലിലൂടെ വന്ന്
വെച്ചു മറയുന്നു
യാരോ ഒരാള്‍ .

Unni T C

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

പരാതികളും പരിഭവങ്ങളും

സ്നേഹം പകരാനുള്ള മട്ടിൽ ആരും എന്നെ നോക്കി നിന്നില്ല കൂടെയുണ്ടെന്ന അർത്ഥത്തിൽ ആരുമെന്റെ കണ്ണുനീർ തുടയ്ച്ചില്ല ചുംബനം എന്തെന്ന് എന്റെ അധരം അറിഞ്ഞില്ല ആത്മാർത്ഥ സ്നേഹത്തിന്റെ ഭാഷയിൽ

....

ആത്മഹത്യ

അതെ, ഞാനൊരു രോഗിയാണ് ആരോടും പറയാൻ വയ്യാത്ത വേദനയാൽ, പരിഭവങ്ങളാൽ ഉള്ളിടം നീരുകായാണ് ആരോടെങ്കിലും ചിലപ്പോൾ മനസ്സ് തുറ ന്നിരിക്കണമെന്നുണ്ട് എല്ലാമുള്ളിലൊ തുക്കിയലയുന്നയെന്നെ ചിലർ ഭ്രാന്തനെന്ന് വിളിക്കുന്നു

....
malayalam poem

പുഞ്ചിരി

കണ്ണ് നിറഞ്ഞ് ഒഴുകാൻ ഒരുങ്ങി നിന്ന മാത്രയിൽ നീ അണഞ്ഞു ജീവനിൽ പൂത്തുലഞ്ഞ ചില്ലകൾ വാടിനിന്നാ വേളയിൽ നിൻ നിഴലേകി കുളിരിന്റെ നീർ കണങ്ങൾ തൂമഞ്ഞിൻ പീലികൾ

....

കണ്ണുകളും സംസാരിക്കും… ലെ?

ഒരു തെലുപോലും കരഞ്ഞിട്ടില്ല ഞാൻ എന്നിട്ടും എന്റെ കണ്ണുകൾ കരഞ്ഞു കലങ്ങിയ പോലെ കാണപെടുന്നു. ഇനി അവ എന്തെങ്കിലും പറയാതെ പറയാൻ ആഗ്രഹിക്കുന്നുണ്ടാവോ? അറിയില്ലെനിക്ക് ഒന്നുമേ.. തിളക്കവും

....

ചില പെണ്ണുങ്ങൾ

വിയർപ്പ് കണങ്ങൾ ഉമ്മവച്ചൊഴുകുന്ന പിൻകഴുത്ത്. അഴിഞ്ഞുലഞ്ഞ ഉടയാടകൾ. താഴേയ്ക്കൂർന്ന മടിക്കുത്തിൽ മുഷിഞ്ഞ നോട്ടുകൾ ഒട്ടിയ കവിളുകൾ വിറയ്ക്കുന്ന കൈകൾ മങ്ങിയ മൂക്കുത്തിയിൽ മോഹങ്ങളുറങ്ങുന്നു…!! നഷ്ടനിദ്രയുടെ പരിഭവത്തിൽ കുഴിഞ്ഞു

....
India-Flag

എന്റെ രാജ്യം

എന്റെ രാജ്യം അടച്ചിട്ട വീടല്ല. വെടിയൊച്ചകളുടെ , കലഹങ്ങളുടെ അതിർവരമ്പുകളില്ലാത്ത അഭയാര്ഥികളില്ലാത്ത ആകാശത്തോളം വിശാലമായ ഒന്നാണ്.. എന്റെ രാജ്യം രാമന്റേതല്ല.. മതരാജ്യത്തിനു വേണ്ടി കൈ ഏടത്തു മാറ്റിയവരുടേതുമല്ല….

....