കണ്ണ് നിറഞ്ഞ് ഒഴുകാൻ ഒരുങ്ങി നിന്ന മാത്രയിൽ
നീ അണഞ്ഞു ജീവനിൽ
പൂത്തുലഞ്ഞ ചില്ലകൾ വാടിനിന്നാ വേളയിൽ നിൻ നിഴലേകി കുളിരിന്റെ
നീർ കണങ്ങൾ
തൂമഞ്ഞിൻ പീലികൾ ചേർത്ത് ഞാൻ വീണ്ടും ഒരു മഴവില്ല് തീർക്കും
കണ്ണിമകള്ളിൽ ഞാൻ കോർക്കും എന്റെ ഓർമകളുടെ വള പൊട്ടുകൾ
ഒരു കുറി വീണ്ടും ചിരി ഉണരട്ടെ ഈ ചുണ്ടുകളിൽ


എന്റെ രാജ്യം
എന്റെ രാജ്യം അടച്ചിട്ട വീടല്ല. വെടിയൊച്ചകളുടെ , കലഹങ്ങളുടെ അതിർവരമ്പുകളില്ലാത്ത അഭയാര്ഥികളില്ലാത്ത ആകാശത്തോളം വിശാലമായ ഒന്നാണ്.. എന്റെ രാജ്യം രാമന്റേതല്ല.. മതരാജ്യത്തിനു വേണ്ടി കൈ ഏടത്തു മാറ്റിയവരുടേതുമല്ല….