പ്രിയ്യപ്പെട്ടവളേ,
ആരെയൊക്കെ
സ്നേഹിക്കുമ്പോഴും പെട്ടെന്നൊരിക്കലയാളിറങ്ങി-
പ്പോയേക്കാമെന്ന് വെറുതേയെങ്കിലും ചിന്തിച്ചേക്കുക.
ഒരു കൈ കൊണ്ടൊരാളെ
മുറുക്കെപ്പിടിക്കുമ്പോള്‍
ഒരു വിരല് കൊണ്ടെങ്കിലും
സ്വയം താങ്ങി നില്‍ക്കുക.
ഒരിക്കലൊരിക്കല്‍
ആരുമില്ലാതെയാവുകയാണെങ്കിലും
ഹൃദയം
കൊണ്ട്
ജീവിക്കാനതത്യവശ്യമാണ്.
സന്തോഷമായിട്ടിരിക്കുകയെന്നാല്‍
ഇടക്കെങ്കിലും
തന്നെക്കുറിച്ച് മാത്രമോര്‍ത്ത്
തനിക്ക് വേണ്ടി മാത്രം
ജീവിക്കുകയെന്ന് കൂടെയാണ്..
പ്രിയ്യപ്പെട്ടവളേ..
കടല് പോലെ സ്നേഹിക്കുക.
ഭൂമി പോലെ
വിശാലതയുള്ളവളാവുക.
ഒരാള്‍ തന്റേതല്ലെന്ന്
തോന്നുന്ന നേരത്ത്
വേദനയോടെയാണെങ്കിലും
ആ വാതില്‍ കൊട്ടിയടച്ചേക്കുക.
ഏറ്റവുമവസാനത്തില്‍
സ്നേഹം
മാത്രമാഗ്രഹിക്കുന്ന
ജീവിയാണ്
മനുഷ്യനെന്നതിനാല്‍
കുറച്ചൊക്കെ
വേദനിച്ചും വേദനിപ്പിച്ചും
തന്നെ മുന്നോട്ട്
പറക്കുന്ന
പൂമ്പാറ്റകളാവുക..!
രചന – സവിന