നീണ്ട രാത്രിയെ നിങ്ങൾ കണ്ടുമുട്ടിയിട്ടുണ്ടോ ?
അത് നിങ്ങളെ കൊണ്ടുപോകും എവിടേക് എന്നറിയാതെ.
നിശബ്ദത തളം കെട്ടികിടക്കുന്ന
നിമിഷങ്ങൾ അവ സമ്മാനിക്കും.
ദൂരെ എവിടെയോ ഓരിയിടുന്ന നായ
നിന്റെ അടുത്തെന്ന് നിനക്ക് തോന്നും.
നീളുന്ന നിമിഷങ്ങൾക് ഒടുവിൽ ഘടികാര ശബ്‌ദം ചെവിയിലേക്ക് അരിച്ചു കയറും.
ഘടികാരത്തിലേക്ക് ശ്രദ്ധിച്ചാൽ അവ സഞ്ചാരം നിർത്തി, എന്ന് നീ വിചാരിക്കും.
ചെറിയ കാറ്റിൽ പോലും വിറക്കുന്ന ഇലകൾ ശബ്‌ദമുണ്ടാക്കി കലഹിക്കും.
പാലപ്പൂവിന്റെ ഗന്ധം അനുഭവിക്കുന്ന നിനക്ക് എവിടെ നിന്നോ ഒരു ഭയം വന്നേക്കും.
മാവിൽ കലപിലകൂടുന്ന വവ്വാലുകളുടെ ചിറകടി ശബ്‌ദവും നീ കേട്ടു എന്നുവരാം..