malayalam-poem

വിധി

ചുറ്റും അപരിചിത
ചലനങ്ങളാൽ താറുമാറായി
മനസ്സതിലൂടെ നിശ്ചയമില്ലാ-
ചിന്താവിശേഷങ്ങളെ മാടിവിളിക്കുന്നു.
എന്തിന്
എന്തിനുവേണ്ടി
സാമ്യമാം ചില ചോദ്യരേഖക്ക്
മനസ്സ് സാക്ഷിയാകുന്നു.

ശാന്തിതേടി കൺപോളയടച്ച്
മയക്കയാത്രയിലേക്ക് പ്രവേശിച്ചാൽ,
ചുറ്റും ഇരുൾ മൂടുന്നു.
ഇരുൾ വെളിച്ചത്തെ മാടിവിളിച്ച്
പുതു ലോകം സൃഷ്ടിക്കുന്നു.
അങ്ങനെ, മയക്കത്തിലും ജീവിതയാത്ര
ഭൂമി ഉരുളുംവിധം ഉരുളുന്നു.

അതാണ് വിധി…
വിധി വിധിയായി നീങ്ങുന്നു,
നാം വിധിക്കൊപ്പം നീങ്ങുന്നു.

Share on facebook
Share on twitter
Share on whatsapp
Share on telegram
1 1 vote
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

malayalam poem

കോതയുടെ പാട്ട്

കോതയുടെപാട്ട് ആരും കേട്ടതല്ല. വായ്ക്ക് തോന്നിയത് കോതയ്ക്ക് പാട്ടെന്ന് ചൊല്ലി. കോതക്ക് തോന്നിയ പാട്ട് ഇടിമുഴക്കങ്ങള്‍ക്കിടയിലെ നിശ്ശബ്ദതയായി താഴ് വരകളില്‍ മുഴങ്ങി. ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ചുപോയി. ചെളിയില്‍ പുതഞ്ഞു

....

കാലപ്പൂട്ട്

നിനക്കാതെ തന്നെ സമയം വരുന്നു. അല്ല വന്നു കൊണ്ടേയിരിക്കുന്നു. ഞാനിര, നീയിര, അല്ല ആരാണ് ഇരയല്ലാതാവുന്നത് (ആയിക്കൊണ്ടേയിരിക്കുന്നത്) മാടിവിളിക്കുന്നുണ്ടാകസ്മികത നിനക്കാത്ത ഭൂവിൽ വേണ്ടാത്തത് നമ്മെ പുൽകിക്കൊണ്ടേയിരിക്കുന്നു. അനന്താകസ്മികത

....

കണ്ണുകളും സംസാരിക്കും… ലെ?

ഒരു തെലുപോലും കരഞ്ഞിട്ടില്ല ഞാൻ എന്നിട്ടും എന്റെ കണ്ണുകൾ കരഞ്ഞു കലങ്ങിയ പോലെ കാണപെടുന്നു. ഇനി അവ എന്തെങ്കിലും പറയാതെ പറയാൻ ആഗ്രഹിക്കുന്നുണ്ടാവോ? അറിയില്ലെനിക്ക് ഒന്നുമേ.. തിളക്കവും

....
poem

വയസ്സായി

തൊണ്ണൂറുകളിലെ, പുത്തൻ സ്മാർട്ട്ഫോൺ ഇന്ന്, പഴഞ്ചനായി. ഓർമകളുടെ ബാറ്ററി ചിന്നത്തിൽ മറവിയുടെ ചോപ്പ് കത്തി. വയസ്സായി. വൈകാതെ, ദൈവം മൊബൈല് മാറ്റുമെന്ന് തോന്നുന്നു. മുടന്തി നടക്കുമ്പോൾ വിരലാഞ്ഞു

....

ആരെഴുതി

ആരെഴുതി നിൻ നീല മിഴി കവ്യമായ് നിൻ ചൊടികൾ വർണമായ് നിൻ തട്ടത്തിൻ അറ്റത്തെ പൊന്നിൻ കരപോലെ ചേരാൻ ചേരാൻ കൊതിച്ചു പോയി ഞാൻ ഞാനെന്ന മീനിന്ന്

....
malayalam poem

കർഷകൻ

മട കെട്ടിതേവി പുഴമീനെതേടി തോട്ടുവക്കത്തൊരു മീശക്കാരൻ രാപ്പകലില്ലാതെ ആവോളമില്ലാതെ ഒറ്റാലിടുന്നൊരു മീശക്കാരൻ പാടത്തുനെല്ല് വിതച്ചു രാപ്പകൽ കാവലിരുന്നു കതിരുകൾ കൊയ്യുന്നൊരു മീശക്കാരൻ അന്തിയ്ക്ക് ചെമ്മാനം നോക്കി മഴയ്ക്ക്

....