നീതി

നീതി
അലറിക്കരയും കുഞ്ഞിനെ ഒക്കത്തെ–
ടുത്തോരമ്മ നടന്നു പൊരിവെയിലിൽ
ഭരണം കയ്യാളും ആപ്പീസുതേടി….
വാടിത്തളരും പൊന്നോമനയെ
ഇടയ്ക്കിടെ തലോടിത്തലോടിയും….
ഒരിക്കലും തീരാത്ത ജീവിതവ്യഥയെ
പാകിയും ചുടുനിശ്വാസമിട്ടും വന്നു
ഗതകാലസ്മരണകൾ ആ
മാതാവിന്റെ ലോലമനസ്സിൽ..
കോണുകളിൽ ഒളിഞ്ഞും തെളിഞ്ഞും
പൂത്തു സുഗന്ധം പരത്തും
കശുമാവിൻ തോട്ടവും നിറയും
പട്ടിണിപ്പാവങ്ങൾ തൻ വയറും പുഴുക്കുത്തുകൾ വീണു
പൂവുണങ്ങി മരത്തിലൻ മുറിവായിൽ
ചുടുചോര നിറഞ്ഞകാലം
വന്നു ആകാശമാർഗ്ഗ
മുളി വട്ടമിട്ടു പറന്ന്
വിഷമഴ വർഷിക്കും മരണദൂതൻ…..

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

ചിത

പകലിന്റെ ആമുഖം അവസാനിക്കാറായി.. ഇരവിന്റെ വിളിക്ക് കാതോർത്തു പക്ഷികൾ ചില്ലകളിലെയ്ക്ക് ചേക്കേറി തുടങ്ങി.. ദിവസങ്ങളോ രാത്രികളോ അറിയാതെ ഞാനീ ചുമരുകൾ താങ്ങിയിരിക്കുന്ന ഗൗളിയായിരിക്കുന്നു… എനിക്ക് ചുറ്റുമുള്ള ലോകം

....

രാത്രി

നീണ്ട രാത്രിയെ നിങ്ങൾ കണ്ടുമുട്ടിയിട്ടുണ്ടോ ? അത് നിങ്ങളെ കൊണ്ടുപോകും എവിടേക് എന്നറിയാതെ. നിശബ്ദത തളം കെട്ടികിടക്കുന്ന നിമിഷങ്ങൾ അവ സമ്മാനിക്കും. ദൂരെ എവിടെയോ ഓരിയിടുന്ന നായ

....

ആത്മഹത്യ

അതെ, ഞാനൊരു രോഗിയാണ് ആരോടും പറയാൻ വയ്യാത്ത വേദനയാൽ, പരിഭവങ്ങളാൽ ഉള്ളിടം നീരുകായാണ് ആരോടെങ്കിലും ചിലപ്പോൾ മനസ്സ് തുറ ന്നിരിക്കണമെന്നുണ്ട് എല്ലാമുള്ളിലൊ തുക്കിയലയുന്നയെന്നെ ചിലർ ഭ്രാന്തനെന്ന് വിളിക്കുന്നു

....

കരയുന്ന തെരുവുകൾ

വീണ്ടും വീണ്ടും ഉയർന്നു കേൾക്കുന്നുണ്ട്, വിലാപങ്ങളിലെ കുരുന്നു ശബ്ദങ്ങൾ…!! കൊട്ടിയടയ്ക്കപ്പെട്ട വാതിലുകളിൽ നിണമിരുണ്ട വിരൽപ്പാടുകൾ അവിടെവിടെയായി ചിതറികിടക്കുന്നതായി കാണാം…!! പ്രാണൻ്റെ പിടപ്പിനെ അറിയാത്ത കാതുകളിന്നും ഉടലോടെ മണ്ണിലുണ്ടെന്നത്

....
malayalam poem

കടൽ

കാറ്റുകൊള്ളാൻ നടന്ന കടൽത്തീരങ്ങളിൽ അഭംഗുരം തിരകൾ എഴുതുന്നു അപൂർണ കാവ്യങ്ങൾ ഓരോ പകലിനോടും യാത്രാമൊഴി ചൊല്ലി കടൽനീലയുടെ ആഴങ്ങളിലേക്ക് ഊളിയിടുന്നു , അരുണ സൂര്യൻ ഇലകൾ ഒക്കെയും

....

സൂഫിയും പ്രണയവും

പ്രണയമാണ്, ഓരോ സൂഫി കഥയുടെ പിന്നിലും അവന്റെ പ്രഭുവിനോടും പ്രാണനോടുമുള്ള അടങ്ങാത്ത പ്രണയം ഒടുക്കമില്ലാതെ അവനതിൽ അലിയുന്നു ലയിക്കുന്നു…. പിന്നെ മലമുകളിലും മലഞ്ചരിവിലുമായി അവനതിനെ ആഴത്തിൽ ആസ്വദിക്കുന്നു…

....