കടലാസ്സിലൊട്ടിച്ച കുഞ്ഞനക്കം
മണ്ണിൽ,നടന്നു നീങ്ങു-
മ്പോളെന്തനക്കം.
കടലാസ്സുകെട്ടുകൾ കൈക്കലാക്കാൻ
കരകളും കരങ്ങളും
വിലയ്ക്ക് വാങ്ങാൻ.
മണ്ണിൽ, മനുഷ്യന്റെ
കോളിളക്കം.
വെള്ളത്തിലലിഞ്ഞിടും
അഗ്നിയിൽ കരിഞ്ഞിടും
ഒരു കാറ്റിലങ്ങു പറന്നിടും
പല വർണ്ണങ്ങൾ പൂശിയ
കടലാസുകഷ്ണം
ലോകം ഭരിച്ചിടുന്നിതെന്തു-
കാലം



കുരുപൊട്ടുന്നവർ
ഞാനങ്ങാടി കാണ്ടാൽ, നാട്ടിലെ കുരുക്കൾക്ക് മൂലത്തിൽ കുരുപൊട്ടുന്നു. ഇരിക്കപ്പൊറുതിയില്ലാതെ ഞാനെ ന്തെന്നവർ വാതുവെക്കുന്നു ചെങ്കണ്ണുള്ള രാവിൽ ശുദ്ധവായു വിനായ് പുറത്തിറങ്ങി, കള്ള് കഞ്ചാവ്, പെൺവാണിഭൻ. കേട്ടപാടെ അറപ്പോടെയൻ







