malayalam poem

കോതയുടെ പാട്ട്

കോതയുടെപാട്ട്
ആരും കേട്ടതല്ല.
വായ്ക്ക് തോന്നിയത്
കോതയ്ക്ക് പാട്ടെന്ന് ചൊല്ലി.
കോതക്ക് തോന്നിയ പാട്ട്
ഇടിമുഴക്കങ്ങള്‍ക്കിടയിലെ
നിശ്ശബ്ദതയായി
താഴ് വരകളില്‍ മുഴങ്ങി.
ഉരുള്‍പൊട്ടലില്‍
കുത്തിയൊലിച്ചുപോയി.
ചെളിയില്‍ പുതഞ്ഞു പോയ
വായടഞ്ഞതേയില്ല..

© ഉണ്ണി ടി.സി.

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments