കുള്ളന്റെ ഭാര്യ

‘ഇയാളിത് കൊറേ നേരായല്ലോ…മനുഷ്യരെ കണ്ടിട്ടില്ലേ..!!!!!!’
ബസ് പെട്ടന്ന് ബ്രെക്കിട്ടപ്പോൾ ബാലൻസ് കിട്ടാതെ , കമ്പിയിൽ തൂങ്ങി ഒരടി പിന്നോട്ട് നിരങ്ങിനിന്നതും അയാളുടെ കണ്ണുകൾ എന്റെ മുഖത്തുതന്നെയാണെന്നു കണ്ടു ഞാൻ പിറുപിറുത്തു .

സമയം പോയതിന്റെയും പതിവ് ബസ് കിട്ടാത്തതിന്റെയും ദേഷ്യത്തിന് പുറമേ എനിക്ക് സൈഡിലെ സീറ്റിലിരിക്കുന്ന ആ ചെറുപ്പക്കാരനറെ നോട്ടം കൂടി ആയപ്പോൾ ദേഷ്യം അനിയന്ത്രിതമായി.

അപ്പോൾ നിങ്ങൾ ചോദിക്കും നീ എന്തിനാ നോക്കുന്നേ, നോക്കുന്നത് കൊണ്ടല്ലേ അയാളും നോക്കുന്നത് കാണുന്നതെന്ന്.
അതിനൊരു കാരണമുണ്ട്, എനിക്ക് ദേഷ്യം വരുന്ന എന്തേലും കാര്യമാണെങ്കിൽ പ്രതികരിക്കാനൊരു പ്രവണതയുണ്ടാകും.
അയാള് പിന്നെയും പിന്നെയും നോക്കുന്നുണ്ടോന്ന് അറിയണമല്ലോ..!!!
ഞാൻ നോക്കുന്നത് കണ്ടിട്ടാവണം അയാളുടെ മുഖത്തൊരു പരുമലും പരിഭ്രമവും പ്രകടമായി.

‘എനിക്കുമത്രക്ക് പൊക്കമൊന്നുമില്ല, എന്നിരുന്നാലും ഇത് പറയാതെ വയ്യ അയാളൊരു കൊച്ചു കുള്ളനായിരുന്നു!!
സ്റ്റാൻഡ് എത്തിയതും എല്ലാം മറന്നു ഞാൻ തിരക്കിട്ടു ഓഫീസിലേക്ക് വച്ചുപിടിച്ചു.

പിന്നെയും തൊട്ടടുത്ത ദിവസവും ഞാൻ കയറിയ ബസിൽ അയാളുണ്ടായിരുന്നു . എനിക്ക് മുൻപത്തെ ഏതോ സ്റ്റോപ്പിൽ നിന്നാണ് കയറുന്നത്.
ഇടക്കിടക്കെപ്പോഴൊക്കെയോ ആ കണ്ണുകൾ എന്റെ മുഖത്തതായിരുന്നുവെന്നത് ഞാൻ വീണ്ടും ശ്രദ്ധിച്ചു.
പേരറിയാത്തതുകൊണ്ടും എളുപ്പത്തിൽ അഭിസംബോധന ചെയ്യാൻ കഴിയുന്നതുകൊണ്ടും തത്കാലം അയാളെ ‘കുള്ളനെന്നു ‘ വിളിക്കാം.

ആ കൂടികാഴ്ച്കൾ അങ്ങനെ പലതായി, ബസിറങ്ങിയാൽ ഞാൻ പോകുന്ന അതെ റൂട്ട് തന്നെയാണ് കുള്ളനും പോകേണ്ടത്.
ബസിൽനിന്നിറങ്ങിയാൽ പിന്നെയാതൊരു പരിചയവും കാണിക്കില്ല.
വിട്ടടിച്ചൊരു പോക്കാണ്.
ഇനി ഞാൻ വല്ലതും ചോദിച്ചു ദേഷ്യപ്പെടുമെന്നോർത്താവണം.
അവിചാരിതമായി തന്നെ പലപ്പോഴും ഞാൻ നിൽക്കുന്ന ഭാഗത്തായിരിക്കും അയാളിരിക്കുക.

ഇന്നാണ് ശരിക്കും ഞാനയാളെ ശ്രദ്ധിക്കുന്നത്.
തലനിറയെ എണ്ണതേച്ചു കുളിച്ചു മാടിയൊതുക്കിയ മുടിയിഴകൾ അയാളെയൊരു അമ്മക്കുട്ടിയെ പോലെ തോന്നിപ്പിച്ചു.
പതിവായി കാണാറുള്ള ചുവന്ന ചന്ദനക്കുറി നെറ്റിയിലുണ്ട്.
ശ്രദ്ധിച്ചിട്ടില്ലെങ്കിൽകൂടി കൂടി ഓറഞ്ച് നിറമുള്ള ആ ഷർട്ടിലല്ലാതെ മറ്റൊരു ഷർട്ടിൽ അയാളെ കണ്ടതായിട്ടു ഓർക്കുന്നില്ല.
ഇരു സൈഡിലുമിടാവുന്ന കോളേജ് ബാഗ്
മടിയിലേക്കുവച്ചു മാറോടു അടക്കിപിടിച്ചാണ് പൊതുവെ ഇരിപ്പു.
ഞാൻ നോക്കുന്നത് കണ്ടിട്ടാവണം അയാൾക്കൊരു ചമ്മലും വെപ്രാളവും പോലെ.
അതുകൂടി കണ്ടപ്പോൾ അന്നാദ്യമായി അയാളോടൊരു സഹതാപം തോന്നി, ഒരു ചെറിയ വാത്സല്യം കലർന്ന ഇഷ്ട്ടം തോന്നി.
ബസ്സിറങ്ങി എനിക്ക് മുന്നിലൂടെ പാഞ്ഞോടുന്നത് കണ്ടപ്പോൾ എനിക്ക് ചിരിപൊട്ടി.

‘ഇനി എന്നോട് പ്രേമം വല്ലതുമാണോ, എന്നിട്ടെന്നാ ഒന്ന് മിണ്ടാൻ പോലും കൂട്ടാക്കാതെ.. !!!
ഇനിയിപ്പോൾ അയാളുടെ അപകർഷത ബോധമായിരിക്കാം.!!!

ഓർത്തു നടന്നപ്പോൾ എനിക്കെന്തോ പോലെ തോന്നി.
മറ്റു ചീത്തവിചാരങ്ങളുണ്ടന്ന് തോന്നുന്നില്ല.
വൃത്തിയായി അലക്കിതേച്ച ഷർട്ടിന്റെയും എണ്ണമയമുള്ള മുടിയുടെയും കാരണവും, ബാഗിൽ ചോറുപാത്രവും, വെള്ളവുമൊക്കെ കൊടുത്തു യാത്രയാക്കുന്നത് അയാളുടെ അമ്മയായിരുന്നിരിക്കണം.

‘ദൈവങ്ങളോട് പ്രാർത്ഥിച്ചു , അമ്മയോട് പോകുവാണെന്ന് പറഞ്ഞു ‘
കെട്ടുള്ള ചെരിപ്പിന്റെ വള്ളി വലിച്ചൊട്ടിച്ചു മുറ്റത്തേക്കിറങ്ങുന്ന കുള്ളന്റെ രൂപം ഞാൻ മനസ്സിൽകണ്ടു…!!
അയാളെ ഓർത്തു ആ ‘അമ്മ സങ്കടപെടുന്നുണ്ടായിരിക്കാം ,
എന്നും അമ്മയുടെ കയ്യിൽനിന്നും ചോറ് പൊതി വാങ്ങുമ്പോൾ തന്റെ ജീവിതത്തിൽ എന്നെങ്കിലും ഭാര്യ ഇങ്ങനെയൊന്നു കയ്യിൽവച്ചു തരുന്നതായൊരു അനുഭവമുണ്ടാകുമോയെന്ന് അയാളും ചിന്തിക്കുന്നുണ്ടാവാം….!!!

എന്നെ കണ്ടപ്പോൾ അയാളെന്തെങ്കിലും സ്വപ്നം നെയ്തുകൂട്ടിയിട്ടുടെങ്കിലോ….!!! ഞാനും അത്രയ്ക്ക് വലിയ പൊക്കക്കാരിയൊന്നുമല്ല കേട്ടോ….!!
ഇനിയിപ്പോ അതാകുമോ കാര്യം…!!!
എന്തെങ്കിലുമാകട്ടെ, ഒരുപാട് ചിന്തിച്ചു കാടുകയറുന്ന മനസ്സിനെ പിടിച്ചു നിർത്തി ഞാൻ….!
‘അടങ്ങിനിൽക്കു നീയെങ്ങോട്ടാണ് ഈ കാടുകയറിപോകുന്നത്..!!!
എന്തായാലും ഒന്നുറപ്പിച്ചു , ഇനി കുള്ളനെ നോക്കിപ്പേടിപ്പിക്കുന്ന കാര്യമില്ല…!!
വേറെ ഉപദ്രവമൊന്നുമില്ലല്ലോ , എത്ര വേണമെങ്കിലും കുള്ളൻ നോക്കിക്കോട്ടെ..!!
അയാൾക്കൊരു സമാധാനം കിട്ടുമെങ്കിൽ ആയിക്കോട്ടെ പാവം..!!
എന്നിങ്ങനെ ചിന്തിച്ചു ഞാൻ ഓഫീസിലെത്തി.

പിന്നെയും മൂന്നുനാലുതവണ കണ്ടു.
അപ്പോഴേക്കും എന്നെ നോക്കുന്ന കുള്ളനെ ഞാൻ ഇടം കണ്ണാൽ നോക്കിക്കണ്ടു.

ഇന്ന് കേരളപ്പിറവി ആയതുകൊണ്ടുതന്നെ അല്പം ഒരുങ്ങിത്തന്നെയാണ് പുറപ്പെട്ടത്.
ടൗണിലേക്ക് കയറിയപ്പോഴാണ് ബസ്സിൽത്തിരക്കു കുറഞ്ഞു സീറ്റ് കിട്ടിയത്.
ആധുനിക വൽക്കരണം നടന്നിരിക്കുന്ന ബസ്സായതുകൊണ്ടു സീറ്റൊക്കെ വല്യ വലുപ്പത്തിലാണ്.
ഗ്ലാസ്സൊക്കെ ഇട്ടു മനുഷ്യനെ ബുദ്ധിമുട്ടിപ്പിക്കാൻ…..
അത് വലിച്ചുമാറ്റാൻ നല്ല പാടാണ്, ആവിയെടുത്താലും സഹിക്കുകയിലാതെ വേറെ നിവൃത്തിയില്ല.
അങ്ങനെ ഓരോന്ന് ചിന്തിച്ചിരിക്കുമ്പോഴാണ്
ഞാനിരിക്കുന്നതിന് നേരെ എതിർവശത്തെ സീറ്റിലിരിക്കുന്ന കുള്ളനെ കാണുന്നത് …!!
‘ആഹാ പുള്ളി ഇന്ന് അസൽ നോട്ടമായിരിക്കും.’
ഓർത്തപ്പോൾ എനിക്ക് ചിരി വരുന്നു.
എന്നാൽ കുള്ളൻ നോക്കുന്നേയില്ലന്നു ഒന്ന് രണ്ടു സ്റ്റോപ്പ് കഴിഞ്ഞതും ഞാൻ മനസ്സിലാക്കി.
മൊബൈൽ ക്യാമറ ഓണാക്കി മുഖം നോക്കി ഒന്നുകൂടി ഞാനൊന്നു ഉറപ്പു വരുത്തി.

‘ചന്ദനക്കുറി അവിടെയുണ്ടല്ലോ..!!
പൊട്ടും ഓക്കേ…!!!
പിന്നെയിതെന്തുവാ ഇയാൾ.
ഹാ എന്തേലുമാവട്ടെ….!’

ബസ് സ്റ്റാൻഡ് പിടിച്ചു…..!
ഇറങ്ങാൻ നേരം ഞാൻ നോക്കിയതും കുള്ളന്റെ കയ്യിൽ അതാ ഒരു കുഞ്ഞുവാവ…!!!!!!!

അപ്രതീക്ഷിതമായതെന്തോ കണ്ടപോലെ ഞാൻ ഒന്നുകൂടി നോക്കുമ്പോൾ സീറ്റിന്റെ മറുവശത്തുനിന്നുമൊരു കൊച്ചുപെൺകുട്ടി മുന്നോട്ടു ആഞ്ഞു നിന്ന് കുഞ്ഞിന്റെ ഉടുപ്പ് പിടിച്ചു നേരെയാകുന്നു.
അവളുടെ തോളിലേതാ ഒരു ടർക്കിയും!!

“കർത്താവേ കുള്ളന്റെ ഭാര്യയും കുഞ്ഞും….!!!!!!!!!!!!!”

ആദ്യം അത്ഭുതം വിതറിയ കാഴ്ച പിന്നെ കൗതുകത്തിനു വഴിമാറി.
സ്വയം ചമ്മി പണ്ടാരമടങ്ങി നിൽക്കുമ്പോൾ സന്തോഷമാണോ അതോ സ്വയം ട്രോളണോ എന്നറിയാൻ പറ്റാത്തൊരു മാനസികാവസ്ഥ!!!

ചോറുപൊതി കെട്ടിയതും, ഷർട്ടലക്കി തേച്ചു കൊടുത്തതുമൊക്കെ, ഇപ്പൊ ഒന്നുകൂടി മനസ്സിൽ തെളിഞ്ഞുവന്നപ്പോൾ എന്റെ സഹതാപത്തിലേക്ക് , എരിതിരിയിലെണ്ണ ഒഴിക്കുന്ന ഈ മുടിഞ്ഞ മനസ്സിനെയോർത്തപ്പോൾ ഞാൻ സ്വയം പല്ലുഞെരിച്ചു…!!!!

‘എന്തൊക്കെയായിരുന്നു….!!
അവൻ അവന്റെ ഭാര്യക്ക് ടാറ്റയും കൊടുത്തു നല്ല അന്തസായിട്ടാണ് വീട്ടീന്നിറങ്ങിയിരുന്നത്..!!!!!

‘അവളുടെയൊരു ഭാവനയും അതിൽമെനഞ്ഞെടുത്ത ഒരു അമ്മയും മോനും…’!!!!!!!

ഇപ്പോ കുള്ളൻ വച്ചുപിടിക്കുന്നതിലും കൂടുതൽ വേഗതയുണ്ടായിരുന്നു എന്റെ നടത്തത്തിനു….!!!!
“എടാ കുള്ളാ നീ പുലിയാണ്……!”

ഒരിക്കൽകൂടി തിരിഞ്ഞു നോക്കുവാനുള്ള മനസ്സുണ്ടായിട്ടും ഓരോന്നോർത്തു ഒരുപാട് ചിന്തിച്ചുകൂട്ടുന്ന എന്റെ മനസ്സോർത്തു ചിരിയടക്കി ഞാൻ മുന്നോട്ട് നടന്നു…!!!!!

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

വൈകി വിരിയുന്ന പൂവുകൾ

വയസ് 30 ആകുന്നു. ഇനി ഒന്നോ രണ്ടോ മാസം കൂടിയേ ഉള്ളൂ. ആറേഴ് വർഷമായി ഗൾഫ് ജീവിതം തുടങ്ങിയിട്ട്. ഇപ്പൊ രണ്ട് വർഷമായി ഒറ്റക്കാണ് താമസം. തന്നിഷ്ടത്തിനു

....

കളർമീൻ വേട്ട

ഒടുവിൽ അവറ്റകൾ എല്ലാം അവിടെ കിടന്ന് ചത്തു… നാട്ടിൽ പലയിടങ്ങളിലും അലങ്കാര മത്സ്യ കൃഷി വല്ലാതെ പടർന്നു പന്തലിച്ചൊരു സമയമായിരുന്നു. ചെറുപ്പ കാലഘട്ടമായതു കൊണ്ട് തന്നെ അന്ന്

....

പ്രണയത്തിന്റെ തറക്കല്ല്

കോളേജ് യാത്രയിൽ ഏറ്റവും പ്രിയപ്പെട്ട യാത്രയായിരുന്നു അന്ന്… നല്ല തിരക്കിനിടയിൽ ഇരിക്കാനൊരു സീറ്റ് കിട്ടിയത് വല്ലാത്ത അനുഗ്രഹമായിരുന്നു. അനിയനും കൂട്ടുകാരുമൊക്കെയായി ഞങ്ങൾ ഒരൽപ്പം ജനങ്ങൾ ആ ബസ്സിലെ

....

മൈ ബ്രോ

എൽസമ്മ: ഉറക്കം വരുന്നില്ല ബ്രോ… ബ്രോ എന്തേലും ഒരു കഥ പറ ഞാൻ കേട്ട് കേട്ട് ഉറങ്ങാം… ബ്രോ: അയ്യടാ അത് നല്ല ഏർപ്പാട്… എൽസമ്മ: പ്ലീസ്

....
malayalam short story

25 വർഷങ്ങൾ

25 വർഷങ്ങൾക്കു മുന്നേ…., കല്ല്യാണ ദിവസം ആദ്യരാത്രിയിൽ അവളെന്നോട് ചോദിച്ചു…., ഞാനെങ്ങനെയാ നിങ്ങളെ സ്നേഹിക്കേണ്ടതെന്ന്…? ? ? പെട്ടന്ന് അതു കേട്ടപ്പോൾ എനിക്കും ആകെ കൺഫ്യൂഷനായി…, എങ്കിലും

....

രാജ്യദ്രോഹി

എന്ത് പറയണമെന്നറിയാതെ ആലോചിച്ചുകൊണ്ട് ഒരേ നിൽപ്പാണ്, നെഞ്ചോക്കെ വല്ലാത്ത ഓട്ടത്തിലായിരിക്കും. തലേദിവസം രാത്രിയിൽ ആലോചിച്ചു കൂട്ടിയ കാര്യങ്ങളിൽ ഒന്നു പോലും പറയാനാവാതെ ഇഷ്ട്ടമാണെന്ന് മാത്രം പറഞ്ഞുകൊണ്ട് ഒരു

....