യാത്ര

യാത്രകളോളം സുന്ദരമായ മറ്റൊന്നുണ്ടോ…?നിങ്ങളിൽ പലരെയും പോലെ ഇല്ല എന്ന് തന്നെയാണ് എന്റെയും ഉത്തരം……………പണ്ട് എവിടെയോ വായിച്ചതുപോലെ..ഏറ്റവും മനോഹരമായ യാത്ര,അത് നമ്മളുടെ ഇന്നലകളിലേക്ക് ഉള്ള തിരിച്ചുപോക്കാണ്..ഞാനും ഇപ്പോൾ അങ്ങനെയൊരു യാത്രയിലാണ്. അത്‌ പക്ഷെ വെറുമൊരു യാത്രയല്ല..എന്റെ നഷ്ട്ടപ്പെട്ട ഇന്നലെകളെ തേടിയുള്ള യാത്ര..നഷ്ട്ടപെട്ട സ്വപ്നങ്ങളിലേക്കും..അവയൊന്നും ഒരിക്കലും വീണ്ടെടുക്കാൻ കഴിയില്ലെങ്കിൽ കൂടി എന്തോ ഒരു മോഹം..ആ കാലത്തിലേക്ക് ഒന്ന് മടങ്ങിപ്പോവൻ..ഒരു തരത്തിൽ നമ്മുടെയെല്ലാം ജീവിതം കുതിച്ചുപായുന്ന തീവണ്ടി പോലെയല്ലെ.. ആ യാത്രയിൽ ഇരു വശത്തും പുറകോട്ട് പോകുന്ന കാഴ്ചകൾ പോലെ നമ്മുടെ സ്വപ്നങ്ങളും സന്തോഷങ്ങളും എല്ലാം മാഞ്ഞുപൊയ്കൊണ്ടിരിക്കുന്നു……..അല്ലെ….പല ഉറക്കമില്ലാത്ത രാത്രികളിലും വെറുതെ എങ്കിലും ചിന്തിച്ചു പോകാറുണ്ട് ഒന്നും അറിയാതിരുന്ന എന്റെ ബാല്യത്തിലേക്കും കുസൃതി നിറഞ്ഞ കൗമാരത്തിലേക്കും എല്ലാം ഒരു അപ്പൂപ്പൻ താടി പോലെ പാറിപ്പോകാൻ കഴിഞ്ഞിരുന്നെങ്കിലെന്ന്…പക്ഷെ അപ്പോഴും കണ്മറഞ്ഞുപോകുന്ന കാഴ്‍ചകൾ പോലെ അത് എന്നെന്നേക്കുമായി എന്നെ നഷ്ടപ്പെട്ടുപോയിരിക്കുന്നു എന്ന സത്യം തെല്ലു വിഷമത്തോടെയെങ്കിലും തിരിച്ചറിയാറുണ്ട്..പക്ഷെ ചില ഭ്രാന്തൻ ചിന്താഗതികൾ എന്നും കൂടെയുള്ളത് കൊണ്ടുതന്നെ ഈ യാത്രകളെക്കാൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന യാത്ര എന്നാണെന്നറിയാത്ത, എങ്ങനെയാണെന്നറിയാത്ത..എന്താണെന്നറിയാത്ത,എവിടേക്കാണെന്നറിയാത്ത ആ മടക്കമില്ലാത്ത യാത്രയെക്കുറിച്ച് മാത്രമാണ്……”അവസാന യാത്ര”🙏

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

malayalam crime story

അറിയാതെ – ക്രൈം ത്രില്ലർ

ചൂട് മാറാതെയാണോ എടുത്ത് ഫ്രിഡ്ജിൽ വെക്കുന്നത് ? നീ ഡിഗ്രിക്കാരി തന്നെയാണോ? അമ്മേടെ ചോദ്യശരംകേട്ട് ആണ് ശരത് അന്നും എണീറ്റത് കാര്യം , വിവാഹം കഴിഞ്ഞിട്ടിപ്പോൾ ഒരു

....

നിഴൽ

പിന്നെയും ഒരുപാട് നടന്നു അകലെ നിന്നും വന്നു പതിച്ച നേരിയ വെളിച്ചം നിഴലിനെ എന്നിൽ നിന്നും വേർപിരിച്ചു!!! മാസങ്ങളായി നിഴൽ എന്നിൽ തന്നെ ഒതുങ്ങിക്കൂടിയിരിപ്പായിരുന്നു, ചിലപ്പോഴൊക്കെ അതിനു

....

മൈ ബ്രോ

എൽസമ്മ: ഉറക്കം വരുന്നില്ല ബ്രോ… ബ്രോ എന്തേലും ഒരു കഥ പറ ഞാൻ കേട്ട് കേട്ട് ഉറങ്ങാം… ബ്രോ: അയ്യടാ അത് നല്ല ഏർപ്പാട്… എൽസമ്മ: പ്ലീസ്

....

തിരിച്ചു വരവ്

തുറന്നിട്ട ജാലകത്തിലൂടെ അവൻ പുറത്തേയ്ക്ക് നോക്കിനിന്നു. പുറംകാഴ്ച്ചകളിൽ വെറുതെ മിഴികൾ ഉടക്കിയെങ്കിലും അതൊന്നും അവന്റെ മനസ്സിൽ പതിയുന്നുണ്ടായിരുന്നില്ല. നിഴലും നിലാവും ഇടകലർന്ന തൊടിയിൽ നിഷാപക്ഷികളുടെ ചിറകടി ശബ്ദം.അകലെ

....

വൈകി വിരിയുന്ന പൂവുകൾ

വയസ് 30 ആകുന്നു. ഇനി ഒന്നോ രണ്ടോ മാസം കൂടിയേ ഉള്ളൂ. ആറേഴ് വർഷമായി ഗൾഫ് ജീവിതം തുടങ്ങിയിട്ട്. ഇപ്പൊ രണ്ട് വർഷമായി ഒറ്റക്കാണ് താമസം. തന്നിഷ്ടത്തിനു

....

ശുഭ യാത്ര

Titanic ഓരോ നിമിഷവും മുങ്ങിക്കൊണ്ടിരിക്കുമ്പോഴും തുടർന്നുകൊണ്ടിരുന്ന ആ പാശ്ചാത്യ സംഗീതം പോലെ ആയിരുന്നു ആ നിമിഷങ്ങൾ ! തെറ്റായി ഒന്നും തന്നെ ചെയ്യുന്നില്ലെന്നു സ്വയം അവനവനോടും കൂടെ

....