Impressions: 40
No Responses/5

സംശയങ്ങൾ

തന്റെ ഭാര്യ താനറിയാതെ മറ്റൊരാളുമായി രഹസ്യ ബന്ധത്തിലേർപ്പെടുന്നുണ്ടോ എന്ന് അവരുടെ ഭർത്താവിന് ഒരു സംശയം,

എന്നാലത്
അവളോടു ചോദിച്ചറിയുക എന്നു വെച്ചാൽ അത് സാധ്യമായ കാര്യവുമല്ല,

എങ്ങിനെയെങ്കിലും ഭാര്യയുടെ കള്ളകളി പിടിക്കണമെന്ന് അയാൾക്ക് വാശിയായി,

പക്ഷെ അയാളതിനു എത്ര ശ്രമിച്ചിട്ടും നിരാശയായിരുന്നു ഫലം,

എന്തെങ്കിലും ഒരു തെളിവ് കിട്ടണമെങ്കിൽ അതു ഭാര്യയുടെ മൊബൈൽ ഫോണിലെ കാണൂ എന്നാൽ തന്റെ ആവശ്യം കഴിഞ്ഞാൽ മൊബൈൽ ഫോണിലെ ഹിസ്റ്ററി ഡിലീറ്റാക്കാൻ ഭാര്യയൊട്ടും മറക്കാറുമില്ല,

ഒരിക്കൽ ഹോസ്പ്പിറ്റലിൽ വെച്ചു അവളുടെ ഫോൺ നോക്കാൻ ഒരവസരം അയാൾക്കു ലഭിച്ചെങ്കിലും ഫോണിലെ മൊത്തം ഹിസ്റ്ററിയും ഡിലീറ്റ് ആക്കിയ നിലയിലായിരുന്നു ,

കുരങ്ങനു മുഴുത്തേങ്ങ കിട്ടിയ പോലെ ഒന്നും ചെയ്യാനാവാതെ ആ സന്ദർഭവും കടന്നു പോയി,

എന്നാൽ
അയാളെ തന്റെ സംശയത്തിന്റെ കൊടുമുടിയിലെത്തിക്കാൻ അതു ധാരാളമായിരുന്നു,

എന്തിനവൾ ഫോണിലെ മൊത്തം ഹിസ്റ്ററിയും ഡിലീറ്റ് ചെയ്യുന്നത്…?

അതു തന്നെയൊരു കളത്തരമല്ലെ ?

അതോടെ അയാളുറപ്പിച്ചു തന്റെ ഭാര്യ താനറിയാതെ മറ്റാരുമായോ രഹസ്യബന്ധത്തിൽ ഏർപ്പെടുന്നുണ്ടെന്ന്…!

പരിചയമുള്ള ആരോടും ഈ കാര്യത്തിൽ വിദഗ് ദ്ധമായ ഉപദേശം തേടാനാവില്ലെന്ന് അയാൾക്കറിയാം,

എല്ലാം കൊണ്ടും
അയാളുടെ ഉറക്കം അയാൾക്കു നഷ്ടപ്പെട്ടു,
എങ്ങിനെയെങ്കിലും
ഉള്ളിലുള്ള സംശയം ശരിയാണോന്ന് സ്ഥിതികരിച്ചേ മതിയാവൂ,

അയാളുടെ സംശയം തുടങ്ങുന്നതു തന്നെ അയാൾ ജോലിക്കായി വീട്ടിൽ നിന്നിറങ്ങുന്ന സമയം മുതൽ ഭാര്യയുടെ ഫോണിൽ നെറ്റ് ഒാണാവും,
തിരിച്ച് അയാൾ വീട്ടിലെത്തുന്ന ഒരു ഏകദേശം സമയത്തോടടുത്ത് നെറ്റ് ഒാഫാവുകയും ചെയ്യും…!

അയാൾക്ക് സംശയമുണ്ടെങ്കിലും ഉറപ്പിക്കാനാവും വിധം തെളിവൊന്നും ലഭിച്ചില്ല,

അവസാനം അയാൾ മറ്റൊരു പോംവഴി കണ്ടെത്തി,

അതുപ്രകാരം
അയാൾ ഒരു ഡോക്ടറെ പോയി കാണുകയും ആ ഡോക്ടറുടെ നിർദേശപ്രകാരം അയാളെ കാണിക്കാനാണെന്ന വ്യാജ്യേന അയാൾ അയാളുടെ ഭാര്യയേ ഡോക്ടറുടെ അടുത്തെത്തിച്ചു,

തുടർന്ന് അയാളുടെ ഭാര്യക്ക് സംശയം തോന്നാത്ത വിധം കൗശലപ്പൂർവ്വം അയാളെ പുറത്തേക്ക് പറഞ്ഞു വിട്ട് ഡോക്ടർ അവരുമായി സംസാരിച്ചു,

ആദ്യമെല്ലാം വളരെ സാധാരണപ്പോലെ സംസാരിച്ച് കുറച്ചു കഴിഞ്ഞതും ഡോക്ടർ കാര്യത്തിലേക്കു കടന്നു,

നിങ്ങൾ മറ്റാരെങ്കിലുമായി ശാരീരികബന്ധം പുലർത്തുന്നുണ്ടോ എന്ന ഡോക്ടറുടെ ചോദ്യത്തിന് അവർ

ഉണ്ട് ” എന്നവർ ഉത്തരം നൽകിയത് അക്ഷരാർത്ഥത്തിൽ ഡോക്ടറെ പോലും ഞെട്ടിച്ചു,

നിങ്ങളുടെ ഭർത്താവിനെ വഞ്ചിക്കുന്നതിൽ നിങ്ങൾക്ക് കുറ്റബോധം തോന്നുന്നില്ലെ എന്ന ചോദ്യത്തിന്

എന്തിന് ? ”
എന്ന മറു ചോദ്യമാണവർ ചോദിച്ചത്,

എന്റെ ഭർത്താവ് ഒരു ഭർത്താവെന്ന നിലയിൽ എന്റെ എല്ലാ കാര്യത്തിലും ശ്രദ്ധ ചെലുത്തുന്ന ഒരാൾ ആയിരുന്നെങ്കിൽ ഇങ്ങനെ ചെയ്യുന്നതിൽ ചിലപ്പോൾ അങ്ങിനെ ഒരു കുറ്റബോധം തോന്നാം,

എന്നാൽ സ്വന്തം ഭാര്യയെ സംശയിക്കുന്നതിലൊഴിച്ച് മറ്റെല്ലാ കാര്യത്തിലും പൂർണ്ണ പരാജയമായ ഒരാളോട് എന്തു കുറ്റബോധം ?

റിസ്ക്കല്ലെ ?
ഭയമില്ലെ നിങ്ങൾക്ക് ?

തുടങ്ങിയ ഡോക്ടറുടെ ചോദ്യങ്ങൾക്ക് അവർ പറഞ്ഞു,

ഭയം ജനനം തൊട്ടു തുടങ്ങിയതാണ് സ്ക്കൂളിൽ പോകുമ്പോൾ,
ഒറ്റക്കു നടക്കുമ്പോൾ,
പരിചയമില്ലാത്ത സ്ഥലങ്ങളിൽ പോകുമ്പോൾ,
സൈക്കിൾ ചവിട്ടാൻ പഠിക്കുമ്പോൾ,
പെണ്ണു കാണാൻ ആളുകൾ വരാൻ തുടങ്ങിയപ്പോൾ,
കല്ല്യാണം കഴിക്കുമ്പോൾ അങ്ങിനെ ചെയ്യുന്ന ഒരോ കാര്യത്തിലും ഭയമുണ്ടായിരുന്നു,

എന്നാൽ ഏതു ഭയവും തുടക്കത്തിൽ മാത്രമാണ് അതു കഴിയുമ്പോൾ അതും പരിചയമാവും,

ഈ കാര്യങ്ങൾക്കു മുതിരുന്ന ഏതൊരു സ്ത്രീയും പുരുഷനും ആദ്യസംരഭം ഭയത്തോടെ തന്നെയാണ് പൂർത്തിയാക്കിയിട്ടുണ്ടാവുക,

എന്നെ പോലുള്ളവർക്ക് അവരുടെ ആവശ്യങ്ങൾക്ക്
സമീപിക്കാൻ തന്റെ ഭർത്താവ് മാത്രമേയുള്ളൂ എന്ന് ഒാർക്കേണ്ടത് ഞങ്ങൾ മാത്രമല്ലല്ലോ ?

ഞങ്ങൾക്കിടയിൽ പലപ്പോഴും സംഭവിക്കാറുള്ള പോലെ അന്നും ഉദാരണശേഷിക്കുറവ് അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ അവർക്കു നല്ലതെന്നു കരുതി ഞാൻ ചോദിച്ചു,

നമുക്ക് മറ്റെന്തെങ്കിലും രീതിയിൽ ശ്രമിച്ചാലോയെന്ന്…?

എന്താ നിനക്കു
മുന്നേ ശ്രമിച്ചു പരിചയം ഉണ്ടോടി….?

എന്നതായിരുന്നു
ഉടനെയുള്ള അങ്ങേരുടെ മറുചോദ്യം….!

സ്വയം എന്തെങ്കിലും കുറവുണ്ടെങ്കിൽ അത് തന്റെ കുറവല്ലെന്ന് വരുത്തി തീർക്കാൻ സ്വന്തം ഭാര്യയെ കുറ്റപ്പെടുത്തുന്നവരുടെ കൂട്ടത്തിൽ പെട്ടൊരാളാണ് എന്റെ ഭർത്താവും,

അതും കൂടാതെ സ്വന്തം ലൈംഗീകശേഷിക്കുറവ് മറച്ചു പിടിക്കാൻ ദിവസവും രാത്രിക്കാലങ്ങളിൽ ഞാനുമായി എന്തെങ്കിലും പറഞ്ഞു വഴക്കിടുന്നതും തുടർന്ന് ആ വഴക്കു കാരണമാണ് ഇന്നു നിന്നെ ഞാൻ തൊടാത്തതെന്ന വിധം ബെഡ്ഡിൽ തിരിഞ്ഞു കിടക്കുന്നതും തുടർനാടകമായി തുടരുന്നു,

കാര്യങ്ങളെ തുറന്നു പറഞ്ഞാൽ ഏതുവിധേനയും അവരുടെ കൂടെ നിന്നു അതിനൊരു പരിഹാരമാർഗ്ഗം കണ്ടെത്താൻ ശ്രമിക്കും എന്നിരിക്കെ എനിക്കൊരു പ്രശ്നവുമില്ല നിനക്കാണു പ്രശ്നം എന്നു ഭാവിച്ചു നടക്കുന്ന ആളോട് ഞാൻ എന്തു പറയും ?

ഞാൻ ഇനി കൂടുതൽ മുൻകൈയെടുക്കാൻ ശ്രമിച്ചാൽ ആദ്യം എന്നോടാവശ്യപ്പെടുക എന്റെ മുൻകാല പരിചയത്തിന്റെ സർട്ടിഫിക്കറ്റാവും..,

അവർക്കു ഗുണകരമാവട്ടെ എന്നു കരുതി ഞാൻ പറഞ്ഞ പല കാര്യങ്ങളിലും എന്റെ ചാരിത്ര്യശുദ്ധിയെ ചോദ്യം ചെയ്യാനും സംശയിക്കാനും തുടങ്ങിയതോടെ എനിക്കു മനസിലായി അവർ ഉറങ്ങുകയല്ല ഉറക്കം നടിക്കുകയാണെന്ന്,

ഞങ്ങൾ പെണ്ണുങ്ങൾക്കും ചില താൽപ്പര്യങ്ങളും ഇഷ്ടങ്ങളും ഒക്കെയുണ്ട് ,

ലോകത്തു നടക്കുന്ന ഏതു കാര്യങ്ങളും ഞങ്ങളും കാണുകയും കേൾക്കുകയും വായിക്കുകയും അപ്പപ്പോൾ തന്നെ അറിയുകയും ചെയ്യുന്നുണ്ട് എന്നിട്ടും ഞങ്ങളിൽ പലരും പലപ്പോഴും അറിയാഭാവം നടിക്കുകയാണ് ”

തെറ്റാണെന്നു അറിയാമായിരുന്നിട്ടും ഒരാൾ ഈ കാര്യങ്ങൾക്ക് മുതിരുന്നുണ്ടെങ്കിൽ അവർക്കും അതല്ലാതെ മറ്റു മാർഗ്ഗമില്ലെന്നു കൂടി കൂട്ടി വായിക്കണം,

ഡോക്ടറെ തെറ്റും ശരിയും നോക്കി എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയില്ല,

എല്ലാം ഉള്ളിലൊതുക്കി ജീവിക്കുന്ന എത്രയോ സ്ത്രീകളുണ്ട്,
അതോടൊപ്പം എന്നെ പോലെ മനസിൽ തോന്നുന്നതിനെ ഉള്ളിലൊതുക്കി നിർത്താൻ ശ്രമിക്കാതെ മനസാഗ്രഹിക്കുന്ന വഴിയിലൂടെ സഞ്ചരിക്കുന്നവരുമുണ്ട്,

ആകാശത്തെ ആകാശമായും
ഭൂമിയെ ഭൂമിയായും കണ്ടു ജീവിക്കുന്നവർ..”

അതുകേട്ടതും ഡോക്ടർ ഒന്നു ചിരിച്ചു,

അവർ ഡോക്ടറോട് ഒന്നു കൂടി പറഞ്ഞു,

അവർ എന്നെ കൂട്ടി കൊണ്ടു വരുമ്പോഴെ എനിക്കറിയാം ഈ കാര്യത്തിനാണെന്ന് ആരോടെങ്കിലും ഒന്നു തുറന്നു പറയാനാവാതെ ഞാനും എല്ലാം ഉള്ളിലൊതുക്കി വിങ്ങിപ്പൊട്ടാറായി നിൽക്കുവായിരുന്നു ഇപ്പോൾ എനിക്കും കുറച്ചു ആശ്വാസമായി..”

ഡോക്ടർ അത് തീരെ പ്രതീക്ഷിച്ചില്ല,

എങ്കിലും ഇത്തരം അനുഭവങ്ങളും അതിന്റെ ഭാഗമാണെന്നു ഡോക്ടർക്കറിയാം..,

അവസാനമായി അവർ ഡോക്ടറോട് മറ്റൊന്നു കൂടി പറഞ്ഞു.,

ഞാൻ അവരുടെ ഭാര്യയാണെന്ന് അവർ മറന്നിടത്താണ് ഞാനെന്ന സ്ത്രീ പുതിയൊരാളെ തിരഞ്ഞത് ”

എനിക്കു വേണ്ടതെല്ലാം അവരോടൊപ്പം ജീവിക്കുന്ന ആ വീട്ടിൽ നിന്നു തന്നെ ലഭിക്കുമായിരുന്നെങ്കിൽ എനിക്കു മറ്റൊരു വീട് തിരഞ്ഞു പോകേണ്ട കാര്യമില്ല,

എല്ലാം കാര്യങ്ങളും മനസിന് ഇഷ്ടമുണ്ടായിട്ട് ചെയ്യുന്നല്ല ചിലത് ശരീരത്തിന്റെ ഇഷ്ടങ്ങളാണ് ”

അവരതു പറഞ്ഞു തീർന്നതും ഡോക്ടർക്കു കാര്യങ്ങളുടെ സ്ഥിതി ഏകദേശം മനസിലായി,

അതോടെ ഡോക്ടർ അവരെ പറഞ്ഞു വിട്ട് അവരുടെ ഭർത്താവിനെ തന്റെ മുറിയിലെക്ക് വിളിപ്പിച്ചു,

എന്തായെന്നറിയാൻ ആകാംഷാപ്പൂർവ്വം വന്ന അയാളോട് ഡോക്ടർ പറഞ്ഞു,

ചില കാര്യങ്ങളൊന്നും ഒരു സ്ത്രീയും അവരുടെ വീട്ടിൽ നിന്നു പഠിച്ചിട്ടു വരുന്നതല്ല വിവാഹം കൊണ്ടു മാത്രം പഠിക്കുന്നതാണ് അതു കൊണ്ടു തന്നെ അതിന്റെ തെറ്റും കുറ്റങ്ങളും കുറവുകളും പോരായ്മകളും ആരു പഠിപ്പിച്ചുവോ അവരാൽ എവിടെ നിന്നു പഠിച്ചുവോ അവിടെ വെച്ചു തന്നെ പരിഹരിക്കുന്നതാണ് ഉത്തമം ..!

ഡോക്ടർ പറഞ്ഞതു കേട്ട് അയാൾക്കൊന്നും മനസിലായില്ല തുടർന്ന് ഡോക്ടർ അയാളോട് പിന്നെയും പറഞ്ഞു,

കുറച്ചു കൂടി ലളിതമായി ഞാൻ നിങ്ങളോട് കുറച്ചു കാലം മുന്നേ നടന്ന ഒരു സംഭവക്കഥ പറയാം,
അതു കേൾക്കുമ്പോൾ
ചിലതെല്ലാം നിങ്ങൾക്ക് ബോധ്യപ്പെടും,

ഒന്നും മനസിലായില്ലെങ്കിലും അയാളതിനു തലയാട്ടി സമ്മതിച്ചു..,

ഡോക്ടർ പറഞ്ഞു തുടങ്ങി,

വളരെ മാന്യനായ ഒരാൾ സ്ഥിരമായി എല്ലാ ആഴ്ച്ചയിലും ഒരു ദിവസം
ഒരു വേശ്യസ്ത്രീയുടെ അടുത്തു പോകുന്നത് പതിവായി അങ്ങിനെ ഒരു ദിവസം ആ സ്ത്രീ അയാളോടു പറഞ്ഞു.,

രണ്ടു ദിവസം മുന്നേ ഞാൻ സാറിനേയും കുടുംബത്തേയും ഒരിടത്തുവെച്ചു കണ്ടെന്നും,
സാറിന്റെ ഭാര്യ എന്തൊരു സുന്ദരിയാണെന്നും അവർ അയാളോടു പറഞ്ഞു,

തുടർന്ന് മറ്റൊന്നവർ അയാളോടു ചോദിച്ചു,

ഇത്ര സുന്ദരിയായ ഒരു ഭാര്യ കൂട്ടിനുള്ളപ്പോൾ സാറെന്തിനാ എന്നെ പോലുള്ള സ്ത്രീകളുടെ അടുത്ത് വരുന്നതെന്ന് ?

അപ്പോൾ അയാൾ അതിനു മറുപടിയായി പറഞ്ഞു,

അവൾക്കു പച്ചക്കറി മാത്രമേ വെക്കാനും കഴിക്കാനും അറിയൂ,
പക്ഷെ എനിക്ക് നോൺവെജ് ആണു ഇഷ്ടമെന്ന് ”

കഥ പറഞ്ഞു നിർത്തി
കൂടെയുള്ള ആ സ്ത്രീയുടെ ഭർത്താവിനോട് ഡോക്ടർ ചോദിച്ചു,

ഈ കഥയിൽ നിന്ന് എന്താണു നിങ്ങൾക്ക് മനസിലായെന്ന് ?

അതിനയാൾ മറുപടി പറഞ്ഞു,
അയാളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് അയാളുടെ പെണ്ണുങ്ങള് ഒട്ടും പോരാന്ന്,

തുടർന്ന് ഡോക്ടർ പറഞ്ഞു,

നിങ്ങളും ഭാര്യയോടു സംശയം തോന്നുമ്പോൾ ഈ കഥ ഒാർത്താൽ മതിയെന്ന്..!

ഉടനെ അയാൾ ചോദിച്ചു,
ആ കഥയിലെ കണ്ട പെണ്ണുങ്ങളുടെ ഒക്കെ അടുത്തു പോകുന്ന അയാളുമായി എനിക്കെന്തു ബന്ധമാണുള്ളതെന്ന്………….??

അതു കേട്ടതും
ഡോക്ടർ ഉള്ളിൽ പറഞ്ഞു,

ആ പൊളിച്ച്….!!!!!!

അല്ലെങ്കിലും മറ്റുള്ള സകല ആളുകളുടെയും പ്രശ്നങ്ങൾ പെട്ടന്നു തന്നെ മനസിലാക്കുകയും സ്വന്തം കാര്യം മാത്രം ഒരിക്കലും മനസിലാവുകയും ഇല്ലല്ലൊ നമ്മൾ മലയാളികൾക്ക്..,

ഡോക്ടർ അയാളോടതൊന്നും പറഞ്ഞില്ല,
പകരം അയാളെ താൽക്കാലികമായി സമാധാനിപ്പിക്കാൻ മറ്റൊന്നു പറഞ്ഞു,

അവരിൽ അത്ര വലിയ കുഴപ്പങ്ങളൊന്നും കാണുന്നില്ലാന്നും തൽകാലം അവരുടെ നിലവിലുള്ള ഫോൺ എടുത്തുമാറ്റി പുതിയൊരു നമ്പർ എടുത്ത് വാട്ട്സ് ആപ്പും ഫേസ്ബുക്കും ഒന്നും ഇല്ലാത്ത ഒരു സാധാരണ ഫോൺ വാങ്ങി കൊടുക്കാൻ നിർദേശിച്ചു,

അതയാൾക്ക് ബോധിച്ചു
അയാൾ ഡോക്ടർക്കു നന്ദി പറഞ്ഞ് അവിടം വിട്ടു പോവുകയും ചെയ്തു.,

പക്ഷെ ഡോക്ടർക്കറിയാം

സുലൈമാനിയുടെ രുചി അറിഞ്ഞവർ പിന്നെയും അതു തന്നെ തേടിപ്പിടിച്ച് കുടിക്കുമെന്ന് ”

അതുപ്പോലെ
ആ സ്ത്രീ അവരുടെ കാമുകന്റെ
നമ്പർ ഒരിക്കലും തന്റെ ഫോണിൽ സൂക്ഷിക്കില്ലെന്നും അവർക്കത് കാണാപാഠമായിരിക്കുമെന്നും…”

പലപ്പോഴും പല തെറ്റുകൾക്കും വഴിയൊരുങ്ങുന്നത് നമ്മളിലൂടെയാണെന്ന് നമ്മൾ പലപ്പോഴും മനസിലാക്കാറുപ്പോലുമില്ല…!

അതു കൊണ്ടാണ് ഇത്തിരി ആശ്വാസമായി തുടങ്ങുന്ന പലതും ഒത്തിരി ആശ്വാസത്തിലെക്ക് എളുപ്പം വഴിമാറുന്നതും,

നമ്മുക്ക് ചുറ്റുമുള്ള
നമ്മുടെ സമൂഹം വേണ്ടത്ര ഗൗരവത്തോടെ മനസിലാക്കിയിട്ടില്ലാത്ത ഒരു കാര്യമുണ്ട്,

പണ്ടത്തെ പോലെ വിധിയാണെന്നു കരുതി സഹിച്ചും കടിച്ചമർത്തിയും കഴിയാൻ ഇന്നു പലരും തയ്യാറല്ലെ
എന്ന യാദാർത്ഥ്യം….!

Share on facebook
Share on twitter
Share on whatsapp
Share on telegram