ദൈവത്തിന്റെ ആലോചന

സമയം ശരിയല്ല….

വലിയൊരു പുകച്ചുരുൾ മാത്രം വ്യക്തമാണ്, സംഭവം മറ്റൊന്നുമല്ല അതിരാവിലെ തന്നെ അൽപ്പം കട്ടനും മോന്തിക്കൊണ്ട് ദൈവങ്ങൾ വട്ടമേശ സമ്മേളനം കൂടുകയാണ്. കൂട്ടത്തിൽ ഒന്നുരണ്ടുപേർ ദിവ്യ ബീഡിയും വലിക്കുന്നുണ്ട്.

എങ്ങനെയെങ്കിലും ഭൂമിയെ വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തണം!!!

ഇതാണ് ചർച്ചയിലെ പ്രധാന വിഷയവും പ്രശ്നവും, കാരണം ദൈവങ്ങളും ചെകുത്താന്മാരും മാത്രമായാൽ ശരിയാകില്ല എന്നൊരു തോന്നൽ അവർക്ക് തോന്നി തുടങ്ങിയിരുന്നു. കടുത്ത ശാപം പേടിച്ചു മഴയും വെയിലും കാറ്റുമൊക്കെ വളരെ വിനയത്തോടെ ചർച്ചയിൽ നിന്നും വിട്ടുനിന്നിരുന്നു.

ഒരുപാട് മരങ്ങളും മൃഗങ്ങളും ഒക്കെയായിട്ട് ഭൂമി അങ്ങ് നിറച്ചാലോ എന്നൊരു ആശയം അവിടെ വീണു കിട്ടി, നാല് കാലിൽ നടക്കുന്ന മൃഗങ്ങൾ മാത്രം പോര രണ്ടുകാലിൽ നടക്കുന്ന തങ്ങളെ പോലെ ഉള്ളവരും അവിടെ വേണമെന്നായി തലമൂത്ത ദൈവങ്ങൾ. ഒന്നും രണ്ടും പറഞ്ഞു അവിടെ വലിയ ചർച്ച തന്നെ നടന്നു കലി പൂണ്ട ചിലരാകട്ടെ ഒന്നുരണ്ടു ഭീമൻ ശാപങ്ങളും അങ്ങ് നടത്തി. കത്തിച്ച ബീഡികളെല്ലാം തീർന്നു, ചർച്ചാ വേദി മുഴുവൻ ബീഡിക്കുറ്റികൾ കൊണ്ടു നിറഞ്ഞു.

ഒടുവിൽ തലമൂത്ത ദൈവങ്ങൾ പറഞ്ഞത് ശരി വച്ചുകൊണ്ട് മറ്റു ജീവികൾക്കൊപ്പം രണ്ടുകാലിൽ നടക്കുന്നവയെയും ഉണ്ടാക്കി കളയാം എന്ന് തീരുമാനം പുറപ്പെടുവിച്ചു, പക്ഷെ ചർച്ചയിൽ ഉണ്ടായ പ്രശ്നങ്ങൾ കാരണം ദൈവങ്ങൾ പല ചേരികളായി തിരിഞ്ഞു മനുഷ്യരെ സൃഷ്ടിക്കാൻ ആരംഭിച്ചു. എന്നാൽ വിശാല ഹൃദയരായ ദൈവങ്ങൾ മനുഷ്യരോടൊപ്പം, അവരെ എപ്പോഴും കാത്തുരക്ഷിക്കാൻ കൂടെ താമസിക്കുവാനും തീരുമാനിച്ചു.

കടുത്ത രോഗങ്ങൾ പിടിപെട്ടു കിടക്കുന്ന കാലഘട്ടം ഒഴിച്ച് നിർത്തിയാൽ ദൈവങ്ങൾ മത്സരിച്ചു മനുഷ്യരെ ആപത്തുകളിൽ നിന്ന് രക്ഷപ്പെടുത്തികൊണ്ടിരുന്നു. ഇപ്പോഴും ആ പതിവ് തുടർന്നുകൊണ്ടേയിരിക്കുന്നു, ചിലപ്പോൾ കണ്ണിൽ കൊള്ളാനുള്ളത് പുരികത്തിലാക്കിയും ദുഷ്ട്ടനെ പന പോലെ വളർത്തിയും, ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്തവനെ നിരന്തരം പരീക്ഷിച്ചുകൊണ്ടും ദൈവം കഴിവ് തെളിയിച്ചുകൊണ്ടേയിരിക്കുന്നു. മരണ ശേഷം എണ്ണയിലിട്ട് പൊരിക്കുക, നല്ലത് ചെയ്യുന്നവരെ സ്വർഗത്തിൽ എത്തിക്കുക ഇതൊന്നും പോരാഞ്ഞിട്ട് പോത്തിന്റെ മുകളിൽ കയറി കയറുമായിട്ട് വരുന്ന മൈരുകളും ഈ കൂട്ടത്തിൽ ഉണ്ട്.

എങ്കിലും സൗരയൂഥത്തിൽ കിടന്ന് കറങ്ങുന്ന പാവം പിടിച്ച ഗ്രഹങ്ങളും ഈ കഥയിൽ ബന്ധപ്പെട്ടിരിക്കുന്നു. ദൈവം നേരിട്ട് ഇറങ്ങി വന്നു ഭൂതവും ഭാവിയും കാതിലോതി കൊടുക്കുന്ന ചില മനുഷ്യരുണ്ട്, പലകയിൽ കപ്പലണ്ടി കണക്കെ കക്ക വാരിയെറിഞ്ഞു എവിടെയോ കിടന്ന് കറങ്ങുന്ന ബുധനെയും ശുക്രനെയും വലിച്ചു കീറി മുൻപിലിരിക്കുന്നവന്റെ നെഞ്ചത്തേയ്ക്ക് കെട്ടി വെച്ചുകൊണ്ട് ഇങ്ങനെ പറയും “സമയം ശരിയല്ല “

ഈയുള്ളവനും കയ്യിൽ ഒരു കറുത്ത ചരട് കെട്ടിയ മഹാപാപിയാണ്, അപകടങ്ങൾ തലനാരിഴയ്ക്ക് ഒഴിവാക്കി തരുന്ന 5 രൂപയുടെ ചരട്!!!! അതുകൊണ്ടു തന്നെ ഇപ്പോൾ വളരെ സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാൻ പറ്റുന്നുണ്ട്…

Share on facebook
Share on twitter
Share on whatsapp
Share on telegram
5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

malayalam short story

കറ കളഞ്ഞ സ്നേഹം

ഇത്രയും അന്ധമായി, നിന്റെ ഭർത്താവിനെ സ്നേഹിക്കുന്ന, നീയൊരു വിഡ്ഢിയാണ് ജിയ……. ! അവസരം കിട്ടിയാൽ ഏതൊരു ഭർത്താവും അവനവന്റെ തനി സ്വഭാവം കാണിക്കും….! നമ്മൾ പെണ്ണുങ്ങൾ പാവങ്ങളാണ്,

....
malayalam short story

ചില കാഴ്ചകൾ

സ്വന്തം കൺമുന്നിൽ ഞാനല്ലാതെ ഇനി മറ്റൊരാൾ കൂടി കാണാൻ ഇടവരരുതെന്ന് ഞാൻ ആത്മാർത്ഥമായും ആഗ്രഹിക്കുന്ന ഒരു കാഴ്ച്ചയുണ്ട്…….! ” എന്നെ പോലെ ഒരു സ്ത്രീ ഒരിക്കലും കാണാൻ

....
malayalam short story

ഓൺലൈൻ കോഴി

ഭർത്താവു ഗൾഫിൽ പോയതിന്റെ പിറ്റേന്ന് മുതൽ തുടങ്ങിയതാ R u feeling alone? ഉറങ്ങിയോ ? U r looking So beautiful…. ഒരു റിക്വസ്റ്റ് അയച്ചാൽ

....

ആറുതോന്ന്യാസങ്ങൾ

ഇരുട്ടിനെ പകലാക്കുന്ന നഗരങ്ങൾക്ക് എവിടെയാണ് രാത്രി. ചീറിപ്പായുന്ന വണ്ടികൾക്ക്, കൂട്ടിലണയുന്ന അങ്ങാടിക്കുരുവികൾക്ക് അങ്ങോളം ഇങ്ങോളം നഗരവീഥികൾക്ക് ഇരുപുറങ്ങളിൽ കാലറ്റം പുതപ്പെത്താതെ കിടന്നുറങ്ങുന്ന സാധാരണ മനുഷ്യരിൽ, ചെറിയ വെളിച്ചത്തിന്റെ

....

മൈ ബ്രോ

എൽസമ്മ: ഉറക്കം വരുന്നില്ല ബ്രോ… ബ്രോ എന്തേലും ഒരു കഥ പറ ഞാൻ കേട്ട് കേട്ട് ഉറങ്ങാം… ബ്രോ: അയ്യടാ അത് നല്ല ഏർപ്പാട്… എൽസമ്മ: പ്ലീസ്

....

ഒരു MRF കഥ

ആ ചോറുണ്ണുമ്പോൾ വല്ലാത്തൊരു സങ്കടം മനസ്സിൽ നിറഞ്ഞു… വീടിനു തൊട്ടടുത്തുള്ള പറമ്പിലാണ് ഇന്റർനാഷണൽ ക്രിക്കറ്റ്‌ കൗൺസിലിനു പോലും പിടികൊടുക്കാതെ സമാധാനപരമായ ജീവിതം മുന്നിൽ കണ്ടുകൊണ്ട് ഈയുള്ളവനും സുഹൃത്തുക്കളും

....