Impressions: 104
No Responses/5

വെള്ളാരംകണ്ണുകൾ

ഞാൻ സ്‌കൂളിൽ പഠിക്കുമ്പോൾ ക്ലാസിൽ ഒരു പുതിയ അഡ്മിഷൻ വന്നു.സിബി എന്നായിരുന്നു അവന്റെ പേര്.അവൻ ഞങ്ങൾക്ക് തീർത്തും അപരിചിതനായിരുന്നു.വേറെ ഏതോ സ്ഥലത്ത് നിന്നും വന്ന് ഞങ്ങളുടെ നാട്ടിൽ വാടകക്ക് താമസിക്കുന്നവനാണ്.
അവന് ഒരു കണ്ണിന് മാത്രമേ കാഴ്ചയുള്ളൂ.മറ്റേ കണ്ണിന് വെള്ളാരം കല്ലിന്റെ നിറമായിരുന്നു.ക്ലാസിൽ വന്നാൽ പിന്നെ അവൻ ആരോടും മിണ്ടില്ല.ടീച്ചർ എന്തെങ്കിലും ചോദിച്ചാലും തല താഴ്ത്തി നിൽക്കും.അടുത്ത് ഇരിക്കുന്ന ആളുകളോട് പോലും മിണ്ടില്ല.P T പീരിയഡ് ആയാൽ ഞങ്ങളൊക്കെ ഗ്രൗണ്ടിൽ പോകുമ്പോൾ ഇവൻ ഒറ്റക്ക് വേറെ എവിടേലും പോയിരിക്കും.
ഒരു ദിവസം ഞാൻ സ്‌കൂൾ വിട്ട് പോകുന്ന വഴിയിലുള്ള ഒഴിഞ്ഞ പറമ്പിന്റെ അടുത്ത് ഇവൻ നിൽക്കുന്നത് കണ്ടു.രാത്രിയിൽ ഇറച്ചിവെട്ടുകാർ പോത്തിന്റെയും ആടിന്റെയും ഒക്കെ ഇറച്ചിയുടെ വേസ്റ്റ് കൊണ്ടുവന്ന് തള്ളുന്ന സ്ഥലമായിരുന്നു അത്.എല്ലാവരും മൂക്ക് പൊത്തി നടക്കുന്ന ആ വഴിയിൽ ഇവൻ ഒരു കൂസലും ഇല്ലാതെ നിൽക്കുന്നത് കണ്ട് ഞാൻ ഞെട്ടി.അവനോട് ഒന്നും മിണ്ടാതെ മൂക്ക് പൊത്തി നടന്ന് പോകുമ്പോൾ അവൻ എന്നെത്തന്നെ നോക്കി നിൽക്കുകയായിരുന്നു.അവന്റെ വെള്ളാരം കല്ല്പോലുള്ള കണ്ണ് കാണുമ്പോൾ എനിക്ക് ഭയം തോന്നി.ഞാൻ വലിഞ്ഞ് നടന്നു.
പിറ്റേന്ന് bench rotation മൂലം ഞാൻ ഇവന്റെ അടുത്ത് പോയിരുന്നു.ഞാനും അവനും ആയിരുന്നു ഏറ്റവും പുറകിലെ ബെഞ്ചിൽ ഉണ്ടായിരുന്നത്.
അവൻറെ സമീപം പോയി ഇരുന്നപ്പോൾ എനിക്ക് അഴുകിയ മാംസത്തിന്റെ ഗന്ധം തോന്നി.അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ യാതൊരു ഭാവവും ഇല്ലാതെ എന്നെത്തന്നെ നോക്കി ഇരിക്കുന്നു. ഞാൻ അവന്റെ സമീപത്ത് നിന്നും അല്പം വിട്ടിരുന്നു.
Intervel ആയപ്പോൾ അവൻ ക്ലാസിൽ നിന്നും ഇറങ്ങി പോയ ശേഷവും എനിക്ക് ആ നാറ്റം അനുഭവപെട്ടു.നോക്കിയപ്പോൾ അത് വരുന്നത് അവന്റെ ബാഗിൽ നിന്നായിരുന്നു.എന്റെ കൂട്ടുകാരനെയും ഒപ്പം കൂട്ടി ഞാൻ ആ ബാഗ് തുറന്ന് നോക്കിയപ്പോൾ കണ്ടത് അഴുകിയ ഇറച്ചിയുടെ വേസ്റ്റ് ആയിരുന്നു.🤢.
അതിന്റെ രൂക്ഷഗന്ധം മൂക്കിലേക്ക് തുളഞ്ഞു കയറിയപ്പോൾ ആ ബാഗ് നിലത്തിട്ട് ഞങ്ങൾ ക്ലാസിന്റെ പുറത്തേക്ക് ഓടി.
അഴുകിയ മാസം ക്ലാസിലേക്ക് കൊണ്ട് വന്നത് എന്തിനാണെന്ന് ടീച്ചർ എത്ര ചോദിച്ചിട്ടും അവൻ ഒന്നും പറഞ്ഞില്ല.സുഖമില്ലാത്ത കുട്ടിയാണെന്ന് ടീച്ചർക്ക് തോന്നിയിട്ടാണോ എന്തോ കൂടുതൽ ഒന്നും പറയാതെ ഒരു താക്കീത് നൽകി ആ കേസ് അവസാനിപ്പിച്ചു.പിന്നീട് ഞങ്ങളാരും അവനോട് സംസാരിക്കാനോ അവനെ ശ്രദ്ധിക്കാനോ പോയില്ല.പക്ഷെ
പിന്നീടങ്ങോട്ട് എപ്പോഴും ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ആ വെള്ളാരംകല്ല് പോലുള്ള കണ്ണും അഴുകിയമാംസത്തിന്റെ ഗന്ധവും എനിക്ക് ഓർമവരാൻ തുടങ്ങി😤.
കുറെ നാൾ കഴിഞ്ഞ് ഒരു ദിവസം PT period ന് ഗ്രൗണ്ടിൽ കളിക്കുമ്പോൾ എന്റെ കൂട്ടുകാരൻ പന്ത് സമീപത്തെ കാട്ടിലേക്ക് അടിച്ച് വിട്ടു. ഞാനും അവനും കൂടിയാണ് പന്ത് തപ്പാൻ പോയത്.അന്നേരം കണ്ടത് സിബി ചത്തുകിടക്കുന്ന പൂച്ചയുടെ അഴുകിയ മാസം എടുത്ത് തിന്നുന്നതായിരുന്നു.
ആ കാഴ്ച്ച കണ്ടപ്പോൾ ഞങ്ങളാകെ തരിച്ച് പോയി.ഞങ്ങളെ കണ്ടപ്പോ അവൻ എഴുന്നേറ്റ് ഞങ്ങളുടെ സമീപത്തേക്ക് വന്നു. എന്ത് ചെയ്യണം എന്നറിയാതെ ഞങ്ങളാകെ ഭയന്നു.അന്നേരം അവന്റെ മുഖം ആകെ ചുവന്നിരുന്നു മാത്രമല്ല മുഖത്ത് ആണേൽ ഒരു മൃഗീയഭാവവും.
അവൻ എന്റെ കൂട്ടുകാരന്റെ കൈ പിടിച്ച് മണത്തു നോക്കി എന്നിട്ട് ആ കൈ ഒന്ന് നക്കുകയും ചെയ്തു.
പിന്നീട് ഞങ്ങൾക്ക് അവിടെ നില്ക്കാൻ കഴിഞ്ഞില്ല ആ കുറ്റിക്കാട്ടിൽ നിന്നും നിലവിളിച്ചുകൊണ്ട് ഞങ്ങൾ ഗ്രൗണ്ടിലേക്ക് ഓടി.

 

Share on facebook
Share on twitter
Share on whatsapp
Share on telegram