ചക്കു…

കോരിച്ചൊരിയുന്ന മഴയിലും അവൾ ആ റോഡിൽ തന്നെ നിലയുറപ്പിച്ചു… തിരിഞ്ഞു നടക്കുമ്പോൾ ആ പേമാരി എൻറെ കവിളുകളിൽ നിന്നും അവളുടെ ചുംബനങ്ങൾ മായിച്ചു കളഞ്ഞു… ഇനി ഒരിക്കലും ആർക്കും സമ്മാനിക്കാൻ കഴിയാത്ത വിധം ചുംബനങ്ങൾ ബാക്കി വച്ച എന്റെ ചുണ്ടുകൾ ആ മഴയിൽ മരവിച്ചു തുടങ്ങി… തിരിഞ്ഞ് നോക്കാൻ പോലും കഴിയാത്ത ഞാൻ എന്റെ അണ്ണാത്യുത്തിൽ ലജ്ജിച്ചു… ശബ്ദം പുറത്ത് വരാതെ ഞാൻ അലറി കരഞ്ഞു, കണ്ണുനീർ അറിയിക്കാതെ മഴ എന്നെ നനച്ചു കൊണ്ടിരുന്നു….
അവൾ ചെറുപ്പം മുതലേ ഒരു നല്ല നടി ആയിരുന്നു. എപ്പോഴും ആഹ്ലാദിച്ചുകഴിയുന്ന ഒരു പെണ്കുട്ടിയുടെ ഭാഗം അഭിനയിച്ചുകൊണ്ട് അവൾ എല്ലാവരെയും വശികരിച്ചു.തനിക്കു ചുറ്റുമുള്ളവരുടെ പുഞ്ചിരിക്കും,പൊട്ടിച്ചിരികൾക്കും,കണ്ണുനീരുകൾക് ആശ്വാസമായും അവൾ ഒരു പൂബാറ്റയെ പോലെ പാറി നടന്നു…
“ജിത്തു നീ എന്നെ ചക്കു എന്നു വിളിച്ചാൽ മതി”.
6 വർഷങ്ങൾക്കു ശേഷം വീണ്ടും അവളെ കണ്ടുമുട്ടിയപ്പോൾ എനിക് മുന്നിൽ നീട്ടിയ ഒറ്റ ഒരു നിബന്ധന ഇത് മാത്രം ആയിരുന്നു.അത് ഞങ്ങളുടെ രണ്ടാം ജന്മമായി ഒരുനിമിഷം ഞങ്ങൾക് തോന്നി പോയി.
ഓർമ്മ ചെപ്പുകൾ തുറന്നു മഞ്ചാടികുരുവിന്റെ മത്സര ശേഖരണം തുടങ്ങി ഇന്ന് അവളുടെ കരം എന്റെ ഉള്ളം കയ്യിൽ ഭദ്രമായി മുറുകെ പിടിച്ചിരിക്കുന്നത് വരെ അവൾ വചലയായി… മെല്ലെ കടൽകാറ്റ  ആസ്വദിച്ച് എന്റെ തോളിൽ ചാഞ്ഞപ്പോൾ, കുട്ടിക്കാലത്ത് ജിത്തുവിനൊപ്പം ഉറങ്ങണം എന്നു വാശിപിടിച്ചു കരഞ്ഞപ്പോൾ ‘അമ്മ നല്ല നുള്ളു വച്ചു കൊടുത്തതുമായ ഓർമ്മകൾ അവൾ പങ്കുവച്ചു…
തിരികെ ഹോസ്റ്റലിൽ എത്തിയപ്പോൾ മഴ തുടങ്ങിരുന്നു…
അപ്പോഴും അവളെ കണ്ടു മതിവരാതെ നിശ്ശബ്ദതനായി മാത്രം ഞാൻ തുടർന്നു… യാത്ര പറയും മുൻപ് അവൾ എന്നെ കെട്ടിപ്പിടിച്ചു എന്റെ കവിളുകളിൽ മാറി മാറി ചുംബിച്ചു… പിടയുന്ന നോവ്‌ ആസ്വദിക്കും പോലെ അവളുടെ കണ്ണുകൾ വല്ലാതെ നിറഞ്ഞു ഒഴുകി… അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിക്കുമ്പോഴും എഗ്ഗലോടെ അവൾ യാചിച്ചു…
“ജിത്തു നിനക്കു എന്നെ കെട്ടികൂടെ…”
വിടുവികാത്ത ആലിംഗന്നതിൽ നിന്നും ഞാൻ കുത്തറി മാറി തിരിഞ്ഞു നോക്കാതെ നടന്നകന്നു… കോരി ചൊരിയുന്ന ആ മഴയിലും ആ റോഡിൽ തന്നെ അവൾ  നിലയുറപ്പിച്ചു… എന്റെ ചുമലിൽ തൂങ്ങിയ ബാഗിനുള്ളിലെ അവളുടെ വിവാഹ സ്വീകരണ കത്തും എന്നോടൊപ്പം കുതിർന്നു തുടങ്ങിരുന്നു…

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

നിലംതല്ലി

വടക്ക് ഇവന്റെ പേര് നിലംതല്ലി.. എന്നാൽ തെക്കർക്ക് ഇവൻ കൊട്ടോടി ആണ്.. അതാണ് ഭാഷയുടെ പ്രശ്നം.. ആനയും ഉറുമ്പും പോലെ.. 1980-90 കാലഘട്ടങ്ങൾക്ക് മുൻപ് വരെ വീട്

....

ഓർമ്മകൾ

” എന്റെ കൂടെ നടക്ക് ചെക്കാ !! എന്തെ നിന്റെ ഭാര്യ കാണും എന്ന പേടിയാണോ ? ” ” ഹഹ പോടീ , പ്രായം 50

....

രക്ഷകൻ

നിന്റെ രക്ഷയ്ക്ക് അവനുണ്ടാകും… ഇതൊരൽപ്പം പഴകി ദ്രവിച്ചു തുടങ്ങിയ അനുഭവമാണ്. പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയമാണ്, അങ്ങനെ ഒരു അവധി ദിവസം അച്ഛന്റെ മൂത്ത പെങ്ങളുടെ വീട്ടിൽ

....
malayalam short story

പുനർജന്മം

ആദ്യരാത്രി വിറച്ചു വിറച്ചാണ് ഞാനെന്റെ ശരീരം അവർക്കു നൽകിയത്, എന്റെ പ്രശ്നം എനിക്കിഷ്ടപ്പെട്ടു നടന്ന വിവാഹമായിരുന്നില്ല എന്റെത് എന്നതായിരുന്നു, അതു കൊണ്ടു തന്നെ പുതിയൊരാളെ എല്ലാ വിധത്തിലും

....

കൊല_പാതകം

വളരെ ഭംഗിയുള്ള ആഴമുള്ള ഒരു മുറിവുണ്ടാക്കി. ഒന്ന് പിടച്ചത് പോലുമില്ല!!! നാളുകളായി മനസ്സിൽ വല്ലാത്തൊരു ആഗ്രഹം പൊട്ടിമുളച്ചിരുന്നു, മറ്റുള്ള മനുഷ്യ ജീവികളെ പോലെ കാറും വീടും വസ്ത്രങ്ങളും

....

അങ്ങനെയും…

മടൽ ബാറ്റും താഴെയിട്ട് ഞാനും അച്ഛനും ജീവനുംകൊണ്ട് പാഞ്ഞു. നന്നായി ബാറ്റു ചെയ്തുകൊണ്ടിരുന്നപ്പോൾ അമ്മ കാരണം കളി നിർത്തിയ അവസ്ഥ ലോകത്ത് ഒരാൾക്കും ഉണ്ടായി കാണാത്തില്ല, എന്നാൽ

....