നല്ല പാതി

” ഡോക്ടർ ആളേ കിട്ടിയിട്ടുണ്ട് കേട്ടോ. ഇപ്പോഴാ ആ കുട്ടി വിവരം വിളിച്ച് പറഞ്ഞത്
ഇനി ഇന്ദ്രനോട്‌ പറഞ്ഞോളൂ ”

” ആരാടോ ആൾ
താൻ കണ്ടോ ”

” അതൊക്കെ കണ്ടു എന്റെ ഡോക്ടറേ
പറഞ്ഞാൽ ചിലപ്പോൾ ഡോക്ടർക്കും മനസ്സിലാവും ”

” ങേ…., അതാരാ ”

” ദനഹ….. ദനഹ ഉദയൻ ”

” what….? ദനഹയോ
ആ കുട്ടിയോ….. പക്ഷെ മീര അവൾ ”

” ഇന്ദ്രൻ സമ്മതിക്കുമോ എന്നാണോ ”

” അതെ അത് തന്നെ
അവൾ ചെറിയ കുട്ടി അല്ലെ
വെറും പതിനെട്ടു വയസ്സ് കഴിഞ്ഞതല്ലേ ഒള്ളു
ഇന്ദ്രൻ സമ്മതിക്കുമെന്ന് തോന്നുന്നില്ല മീര
പക്ഷെ ആ കുട്ടി എന്തിന്…  അതാ എനിക്ക് മനസ്സിലാകാത്തത് ”

” ദനഹയോട് ഞാൻ ആരെങ്കിലും കിട്ടുമോ എന്ന് അന്വേഷിക്കാൻ പറഞ്ഞിരുന്നു
പക്ഷെ ഇപ്പൊ അവൾ പറയുന്നു ഞാൻ ഏറ്റെടുത്തോളാം എന്ന് ”

” അതിനും എന്താ അവൾക്ക് വേണ്ടത് ”

” പൈസ…. പൈസ ആണ് അർജുൻ അവൾക്ക് ഇപ്പൊ വേണ്ടത്
അവൾ എന്റെ മുൻപിൽ നിന്ന് കരഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല
അതാ ഞാൻ ”

” അവളുടെ വീട്ടിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ
നി ചോദിച്ചോ അവളോട് ”

” ചോദിച്ചു… പക്ഷെ അവൾ ഒന്നും വിട്ടു പറയുന്നില്ല
പൈസ എന്നൊക്കെ പറഞ്ഞെങ്കിലും വേറെ എന്തോ ആണ് അവളുടെ മനസ്സിൽ
അത് ഉറപ്പാ ”

” മം….. ഞാൻ എന്തായാലും ഇന്ദ്രനോട്‌ ഒന്ന് സംസാരിക്കട്ടെ
വൈകിട്ട് നമുക്ക് നേരത്തെ ഇറങ്ങാം ”

……………………………………………………………………….

” ഇല്ല…. ഇതിന് ഞാൻ സമ്മതിക്കില്ല
എടാ അജു നിനക്ക് എങ്ങനെ തോന്നി അവളുടെ കാര്യം എന്നോട് പറയാൻ
ചെറിയ കൊച്ച് അല്ലേടാ അവൾ ”

ഇന്ദ്രന് അവന്റെ രോക്ഷം അടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ദനഹയേ ആണ് അവൻ തന്റെ സ്വന്തം രക്തത്തിൽ ഒരു കുഞ്ഞിന് ജന്മം നൽകാൻ കണ്ടുപിടിച്ച വാടക ഗർഭപാത്രത്തിന് ഉടമ എന്ന്.

” ഇന്ദ്ര നി പറയുംപോലെ അല്ല കാര്യങ്ങൾ
സാദാരണ വാടക ഗർഭപാത്രം നൽകാൻ സ്ത്രീകൾ ഒന്നും തയാർ ആകില്ല
ഇതിപ്പോ അവൾ ഇങ്ങോട്ടേക്ക് വന്ന് സമ്മതിച്ച സ്ഥിക്ക്….
കാര്യങ്ങളെ അതിന്റെ സീരിയസിൽ എടുക്ക് ആദ്യം ”

ഇന്ദ്രന് പിന്നീട് ഒന്നും പറയാൻ കഴിഞ്ഞില്ല. കാര്യങ്ങൾ മനസ്സിലാകാഞ്ഞിട്ട് അല്ല. അവൾ ചെറുതല്ലേ….അവൾ എങ്ങനെ… ഇതൊക്കെ പറ്റുമോ അവൾക്ക്.

” അജു…. വേറെ ആരെയും കിട്ടില്ലെടാ ”

” ഇല്ലടാ ആർക്കും സമ്മതം അല്ലടാ
അല്ലേലും ദനഹ തന്നെ അല്ലെ നമുക്ക് സേഫ്. അവളെ നമുക്ക് നല്ലപോലെ അറിയുകയും ചെയ്യാം
അതുമല്ല അവൾ ഇവിടെ നിന്റെ കണ്മുൻപിൽ കാണുകയും ചെയ്യും ”

” എന്നാലും അവൾ…. ”

” ഒരു എന്നാലും ഇല്ല
നി പറയുന്ന ഡിമാൻഡ് എല്ലാം അംഗീകരിക്കുകയും വേണം നി പറയും പോലെ ഉള്ള ആളെയും കിട്ടണം.
ഇത്‌ എവിടുത്തെ ന്യായം ആണ്
അതൊന്നും നടക്കാൻ പോകുന്നില്ല
ദനഹയ്ക്ക് ആണേൽ പൂർണ സമ്മതം ആണ്
ഇനി നി കൂടെ സമ്മതിച്ചാൽ മതി ”

ഒരു അക്ഷരം പോലും മിണ്ടാതെ ഇന്ദ്രൻ മുറിയിലേയ്ക്ക് പോയി. അവൻ ഒന്നും പറഞ്ഞില്ലേൽ കൂടിയും ദനഹ അവന് ഒക്കെ ആണെന്ന് അജുവിന് മനസ്സിലായി. ദനഹയേ വിളിച്ചറിയിക്കുവാനായി അജു ഫോണുമായി വെളിയിലേയ്ക്കും നടന്നു.

മുറിയിലേക്ക് കേറിപോയ ഇന്ദ്രൻ ആലോചിച്ചത് മുഴുവനും ദനയേ കുറിച്ച് ആയിരുന്നു. നിവൃത്തികേട് ഒന്ന് കൊണ്ട് മാത്രം ആണ് അവൾ ഇതിന് സമ്മതിച്ചതെന്ന് ആരെക്കാളും കൂടുതൽ ആയി അവന് അറിയാമായിരുന്നു.
അല്ലെങ്കിലും ഇന്നത്തെ കാലത്ത് ഏതെങ്കിലും പെൺകുട്ടികൾ സമ്മതിക്കുമോ ഇതിനൊക്കെ.

തനിക്ക് ഒരു കുഞ്ഞിന് ജന്മം കൊടുക്കാനുള്ള കഴിവ് ഇല്ല. ഭാഗ്യം കൊണ്ട് വിവാഹത്തിനു മുൻപ് തന്നെ ആ സത്യം തിരിച്ചറിയാൻ പറ്റി. പിന്നീട് അങ്ങോട്ടേക്ക് കല്യാണമേ വേണ്ട എന്ന് പറഞ്ഞിരുന്ന തനിക്ക് എപ്പോഴാണ് സ്വന്തം രക്തത്തിൽ ഒരു കുഞ്ഞിനെ വേണം എന്ന് ആഗ്രഹം ഉണ്ടായത്. ഒരുപാട് ട്രീറ്റ്‌മെന്റുകൾ നടത്തിയെങ്കിലും ഒന്നിനും ഫലം ഉണ്ടായില്ല. അങ്ങനെ  ഇരിക്കെ ആണ് തന്റെ ഏറ്റവും അടുത്ത സുഹൃത്തും ഡോക്ടറും കൂടി ആയ അർജുൻ പറയുന്നത് ivf ആണ് ഏക വഴി എന്ന്. അന്ന് മുതൽ ഉള്ള അന്വേഷണം ആയിരുന്നു. അത് കൊണ്ടെത്തിച്ചത് ദനഹയിൽ ആയിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.

ദനഹ… ആരാണവൾ.
കഷ്ടപ്പാടുകൾക്ക് ഇടയിലും പുഞ്ചിരിയോടെ കാണപ്പെട്ടിരുന്നവൾ. അജുവിന്റെ ഭാര്യയായ മീര ആയിരുന്നു അവളെ തനിക്ക് പരിചയപ്പെടുത്തി തന്നത്. വീട്ടിലെ കഷ്ടപ്പാടുകൾ തീർക്കാൻ പ്ലസ് ടു പഠനം കഴിഞ്ഞതേ വീട്ടുജോലിക്ക് ഇറങ്ങിയവൾ. ഒറ്റത്തടിയായ തനിക്ക് മീര വെച്ചു വിളമ്പി തരാൻ കണ്ടുപിടിച്ചു തന്നവൾ. അവളെ കുറിച്ച് അറിഞ്ഞത്തിന് ശേഷം സഹതാപത്തിനുമപ്പുറം വാത്സല്യവും സ്നേഹവും ഒക്കെ തോന്നുന്ന ഒരു മുഖം. പലപ്പോഴും ആ കണ്ണിൽ പ്രണയം കാണാൻ സാധിച്ചെങ്കിലും പ്രായത്തിന്റെ പക്വത ഇല്ലായ്മ ആണെന്ന് പറഞ്ഞു താൻ സ്വയം തള്ളി കളഞ്ഞിരുന്നു. ഇപ്പോ ഇതാ അവൾ തന്നെ സ്വയം സമ്മതിച്ചിരിക്കുന്നു തന്റെ രക്തത്തെ ഉദരത്തിൽ ചുമക്കാൻ…വെറുതെ സമ്മതം ആണെന്ന് പറഞ്ഞാൽ താൻ സമ്മതിക്കില്ല എന്ന് അവൾക്ക് നന്നായി അറിയാം. അതിനായി ഒരു പൊട്ടാ കാരണവും. പൈസയ്ക്ക് വേണ്ടി ആണെന്ന്. ഇവളെ ഒക്കെ എന്ത് ചെയ്യാൻ ആണ്.

……………………………………………………………………….

പിന്നീട് അങ്ങോട്ട് എല്ലാം പെട്ടന്ന് തന്നെ ആയിരുന്നു കാര്യങ്ങൾ. ഇന്ദ്രൻ സമ്മതം അറിയിച്ചതും വേഗത്തിൽ കാര്യങ്ങൾ നടന്നു.

ഇപ്പോൾ ദനഹയ്ക്ക് മാസം മൂന്ന് ആയി. അവളുടെ കാര്യങ്ങൾ ഒക്കെ നോക്കുന്നത് ഇന്ദ്രൻ തന്നെ ആണ്. എന്നാലും കൂട്ടിന് ഒരു ചേച്ചിയെ കൂടെ നിർത്തിയിട്ടുണ്ട്. ദിവസങ്ങൾ കഴിയും തോറും അവളുടെ വീർത്തു വരുന്ന വയർ കാണുന്നത് ഇന്ദ്രന് അത്ഭുതം തന്നെ ആയിരുന്നു.

അവർ തമ്മിലുണ്ടായിരുന്ന ആദ്യത്തെ അകൽച്ച ഒക്കെ മാറി ഇപ്പോൾ നന്നായി അടുത്തു. ഇന്ദ്രൻ പോലും അറിയാതെ അവനുള്ളിൽ അവളുടെ മുഖത്തിന് ഒരു കാമുകിയുടെ ഛായ വന്നിരുന്നു. അവന്റെ പരിപാലനവും സ്നേഹവും ഒക്കെ കാണുമ്പോൾ അവൾക്കുള്ളിലും താൻ എന്നോ കുഴിച്ചുമൂടിയ പ്രണയം വീണ്ടും പൊട്ടിമുളയ്ക്കാൻ തുടങ്ങി എന്ന് അവളും തിരിച്ചറിഞ്ഞിരുന്നു. എന്നാൽ രണ്ട് കൂട്ടരും പരസ്പരം തുറന്ന് സംസാരിക്കാൻ തയാർ ആയില്ല.

എന്നും ദനഹ ഉറങ്ങിയതിന് ശേഷം ഇന്ദ്രൻ അവളുടെ വയറിൽ നോക്കി സംസാരിക്കും. അവൾ അതൊക്കെ അറിയുന്നുണ്ടെങ്കിലും അറിയാത്ത ഭാവത്തിൽ കിടക്കും. അങ്ങനെ ഇരിക്കെ അവൾക്ക് ഏഴാം മാസം ആയ സമയം. പതിവ് പോലെ രാത്രി ഇന്ദ്രൻ അവൾ ഇറങ്ങിയത്തിന് ശേഷം കുഞ്ഞിനോട് സംസാരിക്കാൻ ആയി ചെന്നു. പതിയെ അവളുടെ വയറിൽ നിന്ന് സാരി നീക്കി കുഞ്ഞിനെ തൊട്ടു. അച്ഛന്റെ സ്പർശനം അരിഞ്ഞതും കുഞ്ഞ് ദനഹയ്ക്കിട്ട് നല്ല ഒന്നാന്തരം ചവിട്ട് കൊടുത്തു. പാതി മയക്കത്തിൽ ആയിരുന്ന ദനഹ ഉച്ച വെച്ചുകൊണ്ട് വയറിൽ കൈ താങ്ങി ഞെട്ടി ഉണർന്നു.

” ആ…. അമ്മ….. ”

അവളുടെ കരച്ചിൽ കേട്ടതും ഇന്ദ്രനും പേടിച്ചുപോയി.

” എന്താ…. എന്ത് പറ്റി ദനാ ”

” പേടിക്കാൻ ഒന്നുമില്ല ഏട്ടാ
കുഞ്ഞു ഒന്ന് ചവിട്ടിയത് ആണ് ”

അവളുടെ ചിരിച്ച മുഖം കണ്ടതും അവനും ആശ്വാസം ആയി.

” ആണോ ദന കുഞ്ഞ് ചവിട്ടിയോ
അറിയാൻ പറ്റുമോ… എനിക്ക് ഒന്നും അറിഞ്ഞില്ല ”

” ഏട്ടൻ ഒന്നുകൂടി തൊട്ട് നോക്ക് ”

മടിച്ചു നിന്ന ഇന്ദ്രന്റെ കൈ എടുത്ത് ദന തന്നെ അവളുടെ വയറിൽ ചേർത്തു വെച്ചു.അപ്പോൾ വീണ്ടും കുഞ്ഞ് അനങ്ങി. ഇന്ദ്രന്റെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു.

” കണ്ടോ ഏട്ടാ
ഞാൻ പറഞ്ഞില്ലേ ഏട്ടൻ തൊട്ടാൽ കുഞ്ഞ് അനങ്ങുമെന്ന്
വാവയ്ക്ക് ഏറ്റവും ഇഷ്ടം ഏട്ടനെ ആണെന്ന് തോന്നുന്നു ”

അവളുടെ സന്തോഷം നിറഞ്ഞ മുഖം കണ്ടതും ഇന്ദ്രനും സന്തോഷം ആയി.

” ദന നി ഉറങ്ങിക്കോ
ഈ സമയത്ത് ഇങ്ങനെ ഉറക്കം കളയുന്നത് നല്ലതല്ല ”

പോകാൻ ആയി ഇന്ദ്രൻ എണീറ്റതും ദന അവന്റെ കൈയിൽ കെട്ടിപിടിച്ചു നിർത്തി.

” ഏട്ടാ ഇന്ന് ഒരു ദിവസം ഇവിടെ എന്റെ അടുത്ത് കിടക്കുമോ
ഇന്ന് മാത്രം മതി
ഇനി ചോദിക്കില്ല ഞാൻ ”

ഇന്ദ്രന് അവളുടെ ചോദ്യം നല്ലപോലെ തന്നെ മനസ്സിൽ തട്ടി. അവളുടെ അടുത്ത് കിടക്കണമെന്നും അവളെ ചേർത്ത് പിടിക്കണമെന്നും ഒക്കെ അവനും ആഗ്രഹം ഉണ്ടായിരുന്നു. സ്നേഹം ഉള്ളിൽ ഉണ്ടായിട്ട് മാത്രം കാര്യം ഇല്ലല്ലോ. അത് പുറമെ കാണിക്കാൻ ഇന്ദ്രന് നല്ലപോലെ മടി ആയിരുന്നു. പ്രതീക്ഷയോടെ തന്റെ മുഖത്തേയ്ക്ക് നോക്കി കിടക്കുന്ന ദനയേ കണ്ടതും അവന് അവളുടെ ആഗ്രഹം നിരസിക്കാൻ തോന്നിയില്ല.  അവളേ മുട്ടാതെ തന്നെ ഇന്ദ്രൻ അവളുടെ അടുത്തേയ്ക്ക് കിടന്നു. പക്ഷെ ദനയ്ക്ക് അത് ഒട്ടും ഇഷ്ടം ആയില്ല. അവൾ പതിയെ അവന് അടുത്തേയ്ക്ക് നീങ്ങി കിടന്ന് അവന്റെ നെഞ്ചിലേയ്ക്ക് ചാരി. പെട്ടന്ന് ഇന്ദ്രൻ ഒന്ന് ഞെട്ടിയെങ്കിലും അവളെ മാറ്റി കിടത്താനോ എന്നാൽ ചേർത്ത് പിടിക്കാനോ ശ്രമിച്ചില്ല. ദന ആകട്ടെ അവൻ ചേർത്തു പിടിക്കാത്തത്തിൽ ഒരു ചെറിയ പരിഭവം വന്നെങ്കിലും അവൻ തന്നെ അകറ്റിയില്ലല്ലോ എന്ന ആശ്വാസത്തിൽ അങ്ങനെ തന്നെ കിടന്നു.

……………………………………………………………………….

അങ്ങനെ ഇന്ന് ആണ് ദനയുടെ ഏഴാം മാസത്തിലെ ചടങ്ങ്. ഒരുപാട് ആളുകളെ ഒന്നും ക്ഷണിക്കാതെ ഇന്ദ്രന്റെ അത്യാവശ്യം ചില കൂട്ടുകാരും അർജുന്റെയും മീരയുടെയും വീട്ടുകാരും ദനയുടെ അനിയനും മാത്രം.
ഇന്ദ്രൻ തന്നെ ആയിരുന്നു അവളെ ഒരു കല്യാണപ്പെണ്ണിനെ പോലെ അണിഞ്ഞൊരുക്കിയത്.

നിറവയറുമായി ഇന്ദ്രന്റെ കൈ പിടിച്ചുകൊണ്ടു തന്നെ ദന അവൾക്ക് വേണ്ടി ഒരിക്കിയിട്ടിരുന്നിടത്തേയ് ഇരുന്നു. ആദ്യം ഇന്ദ്രൻ തന്നെ ആയിരുന്നു അവൾക്ക് മഞ്ഞൾ തേച്ച് മധുരം കൊടുത്തത്. അങ്ങനെ ഓരോരുത്തരുടെയും ഊഴം കഴിഞ്ഞ് ഇന്ദ്രൻ ഒന്നുകൂടി അവളുടെ അടുത്തേയ്ക്ക് ചെന്നു. അവന്റെ കൈയിൽ ഒരു താലവും ഉണ്ടായിരുന്നു.

ഇന്ദ്രൻ ആ തലത്തിൽ നിന്ന് മഞ്ഞചരടിൽ കോർത്ത അവന്റെ പേര് കൊത്തിയ താലി എടുത്ത് ദനയേ അണിയിച്ചു. ശേഷം കുങ്കുമം കൊണ്ട് അവളുടെ സീമന്ത രേഖ ചുവപ്പിച്ചു. ദനയുടെ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊടുത്തുകൊണ്ട് ഇന്ദ്രൻ അവളുടെ സീമന്ത രേഖയിൽ മൃതുവായി  ഒരു ചുംബനം നൽകി. ദനയേ എല്ലാ അധികാരത്തോടു കൂടെയും അവൻ അവന്റെ നെഞ്ചോട് ചേർത്തു പൊതിഞ്ഞു പിടിച്ചു. തങ്ങളെ നോക്കി സന്തോഷത്തോടെ നിൽക്കുന്നവരെ അവൻ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു.

രണ്ട് മാസങ്ങൾക്കു അപ്പുറം ഒരു തങ്ക കുടത്തിനെ ഇന്ദ്രന്റെ കൈകളിലേയ്ക്ക് വെച്ചു കൊടുക്കുമ്പോൾ രണ്ടുപേർക്കുള്ളിലും സന്തോഷം തന്നെ ആയിരുന്നു.

തനിക്ക് ചേർന്ന ഏറ്റവും നല്ല പങ്കാളി ഇവൾ തന്നെ ആണെന്ന് ഇന്ദ്രന് മനസ്സിലായി.

തന്റെ നല്ല പാതി.

ശുഭം…

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

ഒരവസരം കൂടി…

കണ്ണൊക്കെ വല്ലാതെ വരണ്ടു പോയെന്നു തോന്നുന്നു,അടയ്ക്കുമ്പോൾ നല്ലതുപോലെ നീറുന്നുണ്ട്. അൽപ്പം വേദനയും പുകച്ചിലുമൊക്കെ സഹിച്ചിട്ടാണെങ്കിലും മുറുക്കെ അടച്ചു. നേരം പുലരുന്നതിനു മുൻപേ തന്നെ കയറിയതാണ് ബോട്ടിൽ. കഴിഞ്ഞ

....

അങ്ങനെയും…

മടൽ ബാറ്റും താഴെയിട്ട് ഞാനും അച്ഛനും ജീവനുംകൊണ്ട് പാഞ്ഞു. നന്നായി ബാറ്റു ചെയ്തുകൊണ്ടിരുന്നപ്പോൾ അമ്മ കാരണം കളി നിർത്തിയ അവസ്ഥ ലോകത്ത് ഒരാൾക്കും ഉണ്ടായി കാണാത്തില്ല, എന്നാൽ

....
malayalam best story

പുനർജന്മം

ഇനിയൊരിക്കലും ഈ നഗരത്തിലേക്കു ഒരു തിരിച്ചു വരവ് ഉണ്ടാകില്ല. അങ്ങിനെയൊരു ഉറച്ച ബോധ്യം ഉള്ളിൽ വിങ്ങി നിൽപ്പുണ്ട്. എങ്കിലും ഈ നഗരത്തിനോട് വെറുപ്പൊന്നും ഇല്ലതാനും. നാലഞ്ചു കൊല്ലം

....
malayalam short story

കറ കളഞ്ഞ സ്നേഹം

ഇത്രയും അന്ധമായി, നിന്റെ ഭർത്താവിനെ സ്നേഹിക്കുന്ന, നീയൊരു വിഡ്ഢിയാണ് ജിയ……. ! അവസരം കിട്ടിയാൽ ഏതൊരു ഭർത്താവും അവനവന്റെ തനി സ്വഭാവം കാണിക്കും….! നമ്മൾ പെണ്ണുങ്ങൾ പാവങ്ങളാണ്,

....

മൂക്കുത്തിപ്രണയം

പഞ്ചായത്ത്‌ ഇലക്ഷൻ കഴിഞ്ഞു ഏകദേശം രണ്ടാഴ്ച കഴിഞ്ഞിട്ടുള്ള ഒരു ബുധനാഴ്‌ച.. പഞ്ചായത്ത്‌ ഓഫീസിന് മുൻപിലുള്ള എന്റെ ചായക്കടയിലേക്ക് ഓഫീസിലെ പ്യുൺ ആയ ഡേവിസ്ചേട്ടൻ ഓടിക്കിതച്ചെത്തി.. എടാ നിന്നെ

....
malayalam story

ചില സത്യങ്ങൾ

അവൾ ആലോചിക്കുകയായിരുന്നു…, വിശ്വസിക്കാൻ തയ്യാറായവർക്കു മുന്നിൽ കള്ളം പറയുക എത്ര പ്രയാസകരമാണെന്ന്…., പക്ഷെ ഇന്ന അങ്ങിനെ പറഞ്ഞേ മതിയാവൂ…, കാരണം ഒരു ഭർത്യമതിയായ ഞാൻ ഇതുവരെ അടക്കിവെച്ച

....