രക്ഷകൻ

നിന്റെ രക്ഷയ്ക്ക് അവനുണ്ടാകും…

ഇതൊരൽപ്പം പഴകി ദ്രവിച്ചു തുടങ്ങിയ അനുഭവമാണ്. പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയമാണ്, അങ്ങനെ ഒരു അവധി ദിവസം അച്ഛന്റെ മൂത്ത പെങ്ങളുടെ വീട്ടിൽ ചെന്ന് തിരിച്ചു മടങ്ങുന്ന വഴിയാണ് സംഭവം!!

നടന്നു വന്ന വഴിയുടെ എതിരെ അയാൾ ഒരു പുസ്തകവും കയ്യിലേന്തി നടന്നു വന്നു. ഒരു മുണ്ടും ഷർട്ടുമായിരുന്നു വേഷം. എന്റെ അടുത്ത് എത്തിയതും വളരെ സൗമ്യതയോടെ അയാൾ ചിരിച്ചു കാട്ടി. എന്നിട്ട് തുടർന്നു,

പഠിക്കുവാണല്ലേ, മുഖം കണ്ടാൽ അറിയാം ഒരുപാട് ബുദ്ധിമുട്ട് ഉണ്ടെന്ന്. ശരിയല്ലേ?

വെയിലും കൊണ്ട് നടന്നു വന്ന എന്റെ കറുത്തു കരിവാളിച്ച മോന്ത നോക്കിയിട്ടാണ് കക്ഷി കാര്യങ്ങൾ ഗ്രഹിച്ചറിഞ്ഞത്. ഞാൻ അതേയെന്ന മട്ടിൽ തലയാട്ടി. അയാൾ വീണ്ടും പറഞ്ഞു തുടങ്ങി.

പ്രാർത്ഥിക്കണം, പരീക്ഷയല്ലേ…പഠിച്ചതെല്ലാം ഓർക്കുവാൻ കർത്താവ് സഹായിക്കും.

ഇത്രയും പറഞ്ഞുകൊണ്ട് ഒരു ചെറിയ നീല പുസ്തകവും ഒരു മൊബൈൽ നമ്പർ എഴുതിയ കാർഡും കയ്യിൽ തന്നു.കണ്ടിട്ട് ബൈബിൾ പോലെ തോന്നി.

വീട്ടിൽ ചെന്നിട്ട് ഇത് ചേർത്ത് പിടിച്ചിട്ട് “കർത്താവേ അങ്ങയെ ഞാനെന്റെ രക്ഷകനായി സ്വീകരിക്കുന്നു എന്ന് മനസ്സിൽ തൊട്ട് പറയണം. എന്നിട്ട് പഠിക്കണം…”

അയാൾ ചിരിച്ചു കാണിച്ചിട്ട് വേഗം നടന്നു പോയി. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാതെ ഞാൻ ഇതുമായി വീട്ടിലേയ്ക്ക് നടന്നു. വീട്ടിലെത്തിയപ്പോൾ ഭയങ്കര സന്തോഷത്തിലായിരുന്നു, കാരണം പരീക്ഷയ്ക്ക് ജയിക്കാനുള്ള സാധനമാണ് എന്റെ കയ്യിൽ ഇരിക്കുന്നത്. ഞാൻ ആരെയും കാണാതെ പുസ്തകങ്ങൾ വെച്ചിരുന്ന മുറിയിൽ എത്തിയിട്ട് പുള്ളി പറഞ്ഞതുപോലെ പറഞ്ഞിട്ട് ബൈബിൾ എന്റെ പുസ്തകങ്ങൾക്കിടയിൽ ഒളിപ്പിച്ചു.

പിന്നീട് അടുത്ത് വന്ന മോഡൽ കണക്ക് പരീക്ഷയിൽ ചോദ്യപേപ്പർ കിട്ടിയപ്പോൾ തന്നെ എന്റെ രക്ഷയ്ക്ക് കൂടെയുണ്ടായിരുന്ന രക്ഷകൻ പതിയെ ഉൾവലിഞ്ഞു. ഒരുപക്ഷെ ചോദ്യങ്ങൾ കണ്ടിട്ട് തലകറങ്ങി വീണതുമാകാം!!! വീട്ടിൽ ചെന്നിട്ട് ആ പുസ്തകം എന്ത് ചെയ്യണമെന്നായിരുന്നു അവസാന അര മണിക്കൂറുകൾ ആലോചിച്ചു കൂട്ടിയത്. വീട്ടിൽ എത്തിയ ഉടനെ തന്നെ അതെടുത്തു മച്ചിന്റെ മുകളിലേയ്ക്കിട്ട് അടുത്ത ദിവസത്തെ പരീക്ഷയ്ക്കുള്ളത് പതിയെ നോക്കുവാനും തുടങ്ങി.

ഇതുപോലെ ശ്വാസം മുട്ടി മരിക്കാറായവനെ നടുവിൽ ഇട്ടിട്ട് കൊട്ടും മേളവുമായി പാട്ട് പാടുന്നവരും എന്റെ നാട്ടിലുണ്ട്. ഇമ്മാതിരി പാട്ട് കേട്ട് രോഗം ചമ്മി പോവുകയും തുടർന്ന് അതീവ ദുഖത്തോടെ രോഗം ശരീരത്തിൽ നിന്ന് പുറത്തേയ്ക്ക് നടക്കുകയാണ് പതിവ്.

ഇങ്ങനെ രോഗ ശാന്തി കൊടുക്കുവാനായി ഈ ദൈവ പുത്രന്മാർ പലയിടങ്ങളിലായി ഒരുപാട് പരിപാടികൾ നടത്തി അത്ഭുതങ്ങൾ കാണിച്ചുകൊണ്ട് ഇപ്പോഴും ജീവിക്കുന്നു.

ഈയുള്ളവന്റെ കയ്യിൽ ബൈബിൾ തന്ന ആ കുഞ്ഞാടിനെ പിന്നീട് കണ്ടില്ല, ഒരുപക്ഷെ അത്ഭുതങ്ങൾ കാട്ടി കാട്ടി മറ്റെവിടെയെങ്കിലും ചേക്കേറിയിട്ടുണ്ടാവും

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

ചക്കു…

കോരിച്ചൊരിയുന്ന മഴയിലും അവൾ ആ റോഡിൽ തന്നെ നിലയുറപ്പിച്ചു… തിരിഞ്ഞു നടക്കുമ്പോൾ ആ പേമാരി എൻറെ കവിളുകളിൽ നിന്നും അവളുടെ ചുംബനങ്ങൾ മായിച്ചു കളഞ്ഞു… ഇനി ഒരിക്കലും

....

ഗീതസ്തുതി

സമയം രാവിലെ അഞ്ചരയോട് അടുക്കുന്നതെ ഉണ്ടായിരുന്നുവെങ്കിലും ചെറിയ രീതിയിൽ വെളിച്ചം വീണിട്ടും ഉണ്ടായിരുന്നു. പുലർകാലേ വീശുന്ന തണുത്ത കാറ്റിൽ കുളിർ കോരുന്നുണ്ടായിരുന്നുവെങ്കിലും അവൾ അതൊന്നും കാര്യം ആക്കാതെ

....
Weeping Girl Malayalam Short Story

ഭർത്താവിന്റെ കാമുകി

“എത്രകാലമായി ഈ ബന്ധം തുടങ്ങീട്ട്..?” കരഞ്ഞുകലങ്ങിയ കണ്ണുകളുമായി മുന്നിലിരിക്കുന്നവൾ എന്റെ ഭർത്താവിന്റെ കാമുകിയാണ്…!!!!!!!! അതായത് എന്റെ താലിയുടെ അവകാശിയെ എനിക്കൊപ്പം പങ്കിട്ടെടുത്തുകൊണ്ടിരുന്നവൾ ! “ചോദിച്ചത് കേട്ടില്ലേ നീ.?

....
malayalam short story

കുടുംബജീവിതം

ഒരു പെൺക്കുട്ടി, വിവാഹശേഷം എന്തിനാണ് ഭർത്താവിന്റെ വീട്ടിൽ താമസിക്കുന്നത്….? ? ? ഇവന്മാർക്ക് കെട്ടുന്ന പെണ്ണിന്റെ വീട്ടിൽ തന്നെ താമസ്സിച്ചൂടെ…? ? ? പെട്ടന്നൊരു ദിവസം മറ്റൊരു

....
malayalam short story

ഒരു തുളസി കതിരിന്റെ കഥ

തുളസി ഇലയുടെ സൗരഭ്യം ഉള്ള പെൺകൊടി , പ്രേമിച്ചു തുടങ്ങിയപ്പോൾ ക്ലാസ് മുറിയിൽ അവളുടെ പുറകിലെ ഇരിപ്പടം എന്നും എന്റെ സ്വന്തം ആയിരുന്നു .. എല്ലാ പുസ്തകത്തിന്റെ

....

ഒരവസരം കൂടി…

കണ്ണൊക്കെ വല്ലാതെ വരണ്ടു പോയെന്നു തോന്നുന്നു,അടയ്ക്കുമ്പോൾ നല്ലതുപോലെ നീറുന്നുണ്ട്. അൽപ്പം വേദനയും പുകച്ചിലുമൊക്കെ സഹിച്ചിട്ടാണെങ്കിലും മുറുക്കെ അടച്ചു. നേരം പുലരുന്നതിനു മുൻപേ തന്നെ കയറിയതാണ് ബോട്ടിൽ. കഴിഞ്ഞ

....