malayalam short story

ഒരു തുളസി കതിരിന്റെ കഥ

തുളസി ഇലയുടെ സൗരഭ്യം ഉള്ള പെൺകൊടി , പ്രേമിച്ചു തുടങ്ങിയപ്പോൾ ക്ലാസ് മുറിയിൽ അവളുടെ പുറകിലെ ഇരിപ്പടം എന്നും എന്റെ സ്വന്തം ആയിരുന്നു ..

എല്ലാ പുസ്തകത്തിന്റെ മുകളിലും എണ്ണപ്പാട് അവൾ സമ്മാനിച്ചത് ആണ്

അറിയാത്ത മട്ടിൽ അവളുടെ നിറഞ്ഞ കേശം എന്റെ പുസ്തകത്തോട് ചേർത്ത് ഇടും ..

ആ മുടി ഇഴകളിൽ എന്റെ വിരലുകൾ പരതുമ്പോൾ നാസിക തുളച്ചു കേറുന്ന തുളസി കതിരുകളുടെ വാസന .. ഒരു ലഹരിക്കും തരാൻ പറ്റാത്ത ഹരം ആയിരുന്നു ..

ഒരിക്കൽ വാക മരത്തിന്റെ ചുവട്ടിൽ ചേർത്ത് പിടിച്ച നെറ്റിത്തടത്തിൽ ചാർത്തിയ സിന്ദൂരം .
വിയർപ്പ് പൊടിഞ്ഞു അക്ഷിയിലേക് ചായവെ …അവൾ അതീവ വിലോഭ ആയിരുന്നു.

കാതിലയിൽ തട്ടുമ്പോൾ അവളുടെ വിസ്‌ഫാരിത നേത്രദൃഷ്‌ടി എന്നിൽ ചിരി പടർത്തി.

എന്നോട് എന്നും ചേർന്ന് ഇരിക്കാൻ പ്രിയപെടുന്നവളെ …
ജീവിതകാലം മുഴുവൻ കൂടെ കൂടിയപ്പോൾ , സകല ചരാചരങ്ങളുടെയും വിഹാരരംഗം ആയ ഈ ഭൂമിയിൽ ഏറ്റവും യോഗശാലി ഞാൻ എന്ന് നിനച്ചു ..

അര്‍ബുദം വന്നു .. അവളുടെ മുടി ഇഴകൾ മുറിച്ചപ്പോളും, തുളസിയുടെ ഗന്ധം വിട്ട് പോയിരുന്നില്ല ,, ആ ചൂര് എന്റെ ജീവനിൽ അത്രെയും ആഴത്തിൽ അലിഞ്ഞു ചേർന്നിരുന്നു …

കാതിലകൾ ഊരി എന്റെ കയ്യിൽ ഏൽപ്പിച്ചോളും …പതറിയില്ല … അവൾക് വേണ്ടി ഞാൻ അത് ചേർത്ത് പിടിച്ചു ..

മനം മടുപ്പിക്കുന്ന ആശുപത്രിയുടെ ഗന്ധത്തിൽ നിന്ന് മോചിത ആയി , ചെറു യാത്ര മൊഴി പോലും പറയാതെ അവൾ പോയപ്പോൾ ..
ബാക്കി ആയത് സിന്ദൂര ചെപ്പ് ആയിരുന്നു …അവളുടെ വിയർപ്പ് തുള്ളികൾ . അഴക് പകർന്ന ആ ചുവന്ന പൊടിയിൽ മാത്രം എന്റെ മിഴിനീര്‍ പൊടിഞ്ഞു …

അറിയാതെ ………………..

Sangeetha suresh

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Binance Account
5 months ago

I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.

About The Author

malayalam short story

കഴുകൻ കണ്ണുകൾ

ഏതായാലും നീ മരിക്കാൻ പോവുകയല്ലേ….? അതിനു മുമ്പ് നിന്റെ ശരീരം എനിക്കു തന്നൂടെ….? ? ? അവന്റെ ആവശ്യം കേട്ട് അവളവനെ നോക്കിയെങ്കിലും അന്നേരവും അവന്റെ മുഖത്ത്

....

One 54

Looking through the viewfinder of his DSLR camera, twenty-seven-year-old Anand adjusted the focus as the sun started to dip down

....

ഒരു കൊതി

നേരം സന്ധ്യയായി തുടങ്ങി, അമ്മ പറയുമ്പോഴേ പോയി വിളക്കെടുത്തു വെച്ച് നാമം ചൊല്ലാൻ തുടങ്ങും.ഇനിയെങ്ങാനും അമ്മ ആ സമയം തിരക്കിലാണെങ്കിൽ ആ ചടങ്ങ് ഈയുള്ളവനും അനിയനും ചേർന്നങ്ങു

....

അങ്ങനെയും…

മടൽ ബാറ്റും താഴെയിട്ട് ഞാനും അച്ഛനും ജീവനുംകൊണ്ട് പാഞ്ഞു. നന്നായി ബാറ്റു ചെയ്തുകൊണ്ടിരുന്നപ്പോൾ അമ്മ കാരണം കളി നിർത്തിയ അവസ്ഥ ലോകത്ത് ഒരാൾക്കും ഉണ്ടായി കാണാത്തില്ല, എന്നാൽ

....

ചിത്തരഞ്ജൻ

” പ്രിയ തനിക്കെന്താടോ പറഞ്ഞാൽ മനസ്സിലാവാത്തത് എന്റെ എല്ലാ കാര്യങ്ങളും തനിക്ക് അറിയാവുന്നത് അല്ലെ തന്നെ എന്നല്ല ഒരു പെണ്ണിനേയും എനിക്ക് എന്റെ ജീവിതത്തിലേയ്ക്ക് കൂടെ കൂട്ടാൻ

....

ഓർമ്മകൾ

” എന്റെ കൂടെ നടക്ക് ചെക്കാ !! എന്തെ നിന്റെ ഭാര്യ കാണും എന്ന പേടിയാണോ ? ” ” ഹഹ പോടീ , പ്രായം 50

....