malayalam short story

പുനർജന്മം

ആദ്യരാത്രി വിറച്ചു വിറച്ചാണ്
ഞാനെന്റെ ശരീരം അവർക്കു നൽകിയത്,

എന്റെ പ്രശ്നം
എനിക്കിഷ്ടപ്പെട്ടു നടന്ന വിവാഹമായിരുന്നില്ല എന്റെത് എന്നതായിരുന്നു,

അതു കൊണ്ടു തന്നെ പുതിയൊരാളെ എല്ലാ വിധത്തിലും സ്വീകരിക്കാനാവും വിധം ഞാൻ പാകപ്പെട്ടിരുന്നില്ല,

എന്നാൽ വിവാഹം എന്നത് പലപ്പോഴും എല്ലാവിധത്തിലും ഒരു പെണ്ണിനു മേലുള്ള അവകാശം മറ്റൊരാൾക്കു കൈമാറലാണല്ലോ,

അതു കൊണ്ടു തന്നെ ഇഷ്ടമില്ലാത്ത ഒരു ആണിനു മുന്നിൽ പിറന്നപ്പടി കിടക്കുകയെന്നത് എന്നെ സംബന്ധിച്ച് കുറച്ചു പ്രയാസമേറിയതായിരുന്നു,

പലപ്പോഴും ഞാനത് താൽപ്പര്യപ്പെട്ടില്ലെങ്കിലും കൂടെയുള്ള ആൾക്ക് അത് വളരെ അത്യാവശ്യമായിരുന്നു,

പിന്നെ നാൾക്കു നാൾ ചെന്നതോടെ
ആ വിറയും ഒരു ശീലമായി, അതോടൊപ്പം ചിലപ്പോഴെല്ലാം ആ സുഖത്തിനായ് മനസു വെമ്പൽ കൊള്ളാനും തുടങ്ങി,

അന്നേരമാണ് മറ്റൊരു വലിയ യാഥാർത്ഥ്യം മനസിൽ തെളിഞ്ഞത്,

ഇതെ കാര്യങ്ങൾ നമ്മുടെ മനസിനിഷ്ടപ്പെട്ടവരുമായി ചേർന്ന് ആയിരുന്നെങ്കിൽ അതെത്രമാത്രം സന്തോഷകരം ആയിരുന്നേനെയെന്ന് ?

ആ സുഖം നുകരുന്നതിന്റെ അനുഭൂതിയും ആനന്ദവും ലഹരിയും സംതൃപ്തിയും അന്നേരം എന്നിലൂടെ കടന്നു പോയി,

ഇതിപ്പം ആ സുഖം അനുഭവിക്കുകയും അതു തീരുന്നതോടൊപ്പം മനസ് അകലുകയുമാണ് ചെയ്യുന്നത്,

എന്നാൽ അതെ കിടപ്പിൽ തന്നെ അതിനടുത്ത നിമിഷം തന്നെ മനസിൽ ഒാർമ്മയുടെ മാസ്മരീകമായ വിസ്മയം തീർത്ത് അവൻ ഉള്ളിലൊട്ടു കയറി വരുകയും എന്നെ സ്വന്തമാക്കുകയും ചെയ്യും,

അതോടൊപ്പം മനസിനു നീറ്റൽ ഏൽപ്പിച്ചു കൊണ്ട് മറ്റൊരു ഒാർമ്മ കൂടി കടന്നു വരും,

ഞാൻ ക്രിസ്ത്യാനിയായ അവനെ സ്നേഹിച്ചതായിരുന്നു എല്ലാവർക്കും പ്രശ്നം,

അതോടെ എന്നെ ഇഷ്ടമായിരുന്ന അവനെ വിട്ട് വീട്ടുക്കാരുടെ ഇഷ്ടം നിറവേറ്റാൻ വേണ്ടി അവനെ ഒഴിവാക്കാൻ മനപ്പൂർവ്വം
അവന്റെ ഫോൺ കോളുകൾ എടുക്കാതായപ്പോൾ അവനെനിക്കയച്ചൊരു മെസേജുണ്ട്,

” നമ്മുടെ ചതിയുടെ ഇര ആ വേദനയുമായി ഈ ലോകത്തു തന്നെ എവിടെയോ ജീവിച്ചിരിക്കുന്നു എന്നതു തന്നെയാണ് നമ്മുടെയും ഏറ്റവും വലിയ വേദന ”

എന്ന ആ വരികൾ
ഇന്നുമെന്നെ കൊല്ലാതെ കൊല്ലുന്നുണ്ട്,

ഈ വാക്കുകൾ ഒാർത്തെടുക്കുന്ന നിമിഷം അതു വരെ അനുഭവിച്ച സന്തോഷത്തേയും സുഖത്തേയും
മറി കടന്ന് എന്റെ ഇരു കണ്ണുകളിൽ നിന്നുമുള്ള കണ്ണീർത്തുള്ളികൾ കണ്ണുകളിൽ നിന്നു വേർപ്പെട്ട് താഴെക്കൊഴുകി ചെവിക്കുമുകളിലൂടെ മുടികൾക്കിടയിലെക്ക് ഇറങ്ങി പോകും

അന്നേരം മുടിയിൽ ചൂടുള്ള നനവുകൾ ആഴ്ന്നിറങ്ങുന്നത് എനിക്കറിയാനാവും.,

അപ്പോൾ തൊട്ട് ആ നഷ്ടത്തെ ഒാർത്ത് നെഞ്ചു പിടക്കാൻ തുടങ്ങും അതോടെ കണ്ണീർത്തുള്ളികൾ ധാരധാരയായി അതെ വഴിയിലൂടെ ഒഴുകിയിറങ്ങും,

തുടർന്ന് ഹൃദയം കൊണ്ടവനോടു മാപ്പു പറഞ്ഞും, തലയിണയിലൂടെ അവനെ ചുംബിച്ചും സ്വപ്നങ്ങളിലൂടെ അവനെ സ്നേഹിച്ചും ആ രാത്രിയും കടന്നു പോകും,

വർഷങ്ങൾ ഒന്നൊന്നായി കടന്നു പോയതോടെ ഈ കാര്യങ്ങളുടെ ഒരായിരം പുനരാവർത്തനങ്ങൾ എന്നിലൂടെ കടന്നു പോയി,

എനിക്ക് മൂന്നു പെൺമക്കളുണ്ടായി മൂന്നു മക്കളും വിവാഹിതരായി,
രണ്ടു വർഷം മുന്നേ ഭർത്താവും മരിച്ചു…!

എനിക്കിന്ന് അമ്പത്തിമൂന്ന് വയസായി എന്നു വെച്ച് ഞാനൊരു കിളവിയൊന്നുമല്ല, മധ്യവയസ്ക്കയാണെന്നു മാത്രം,

ഒരു വർഷത്തിനകം ഭർത്താവിന്റെ ഒാർമ്മകൾ പതിയേ ഒളിമങ്ങി തുടങ്ങി,

പക്ഷെ അവൻ മാത്രം മനസിന്റെ കടലാഴങ്ങളിൽ നിന്നു പോലും അനായാസമായി ഉയർന്നു വന്നു,

ഒാർമ്മത്തുമ്പിലെ ആദ്യയോർമ്മയായി തന്നെ അവൻ പലപ്പോഴും നിലകൊണ്ടു,

ഇക്കാലമത്രയും കാലം മായ്ക്കും എന്നു കരുതിയതൊന്നും മാഞ്ഞില്ല,
സ്വയം മറക്കണമെന്നു കരുതിയതും മറക്കാനായില്ല,
ഞാൻ എനിക്കായി വരച്ച നിയന്ത്രണരേഖകളെല്ലാം ഞാൻ തന്നെ വിച്ചേദിച്ചു കൊണ്ടിരുന്നു,

എന്നാൽ പലതും ഒാർക്കുന്നതിനിടയിൽ ഒരു നാൾ എന്നെയും മരണഭയം പിടികൂടി,

അതോടെ എന്റെ മരണത്തിനു മുന്നേ അവനെ ഒന്നു കൂടി കാണാണമെന്ന ആഗ്രഹം എന്നുള്ളിൽ കലശമായി, അതെന്നെ നാൾക്കു നാൾ കൂടുതൽ അസ്വസ്ഥയാക്കി,

പലപ്പോഴും വേണ്ടന്നു വെക്കപ്പെട്ടെങ്കിലും ഉൾപ്രേരണ എന്റെ മനസിനെ സ്വാധീനിച്ചു കീഴടങ്ങി,

അങ്ങിനെ എന്റെ അമ്പത്തിമൂന്നാമത്തെ വയസിൽ ഞാനവനെ തിരഞ്ഞു പോകാൻ തയ്യാറെടുപ്പു തുടങ്ങി,

അൻപതു കിലോമീറ്റർ ദൂരമുണ്ട് അങ്ങോട്ടെക്ക് എങ്കിലും കാറോടിക്കാൻ അറിയാവുന്നതു കൊണ്ട് ഞാനാരെയും കൂട്ടിനു വിളിച്ചില്ല എന്റെ ധൗത്യം വിജയമായാലും പരാജയമായാലും ഞാനറിഞ്ഞാൽ മതിയല്ലോ അതായിരുന്നു എന്റെ ചിന്ത,

അങ്ങിനെ അവനെ തിരഞ്ഞ് ഞാനവന്റെ നാട്ടിലെത്തി,
അവനെ കുറിച്ചുള്ള അന്വേഷണവും തുടങ്ങി എന്നാൽ അങ്ങിനൊരാളെ കുറിച്ച് ആ നാട്ടുകാർക്ക് ആർക്കും പരിചയമില്ലായിരുന്നു,

അതെന്നെ വല്ലാതെ അത്ഭുതപ്പെടുത്തി തുടക്കം തന്നെ പിഴക്കുകയാണെന്ന് എനിക്കു മനസിലായി,

ഇനി ആ സ്ഥലത്തെ കുറിച്ചുള്ള
എന്റെ ഒാർമ്മ കുറവാണോ എന്നതായി എന്റെ പ്രശ്നം,

അപ്പോഴാണൊരാൾ പോസ്റ്റോഫീസിൽ തിരക്കാൻ ആവശ്യപ്പെട്ടത് ഉടനെ ഞാൻ അങ്ങോട്ടു പോയി പക്ഷെ അവിടെയും നിരാശയായിരുന്നു ഫലം അവർക്കും അങ്ങിനെയൊരാളെ അറിയില്ല,

എങ്കിലും അയാൾ അടുത്തൊരു സൂചന തന്നു ആ നാട്ടിൽ തന്നെയുള്ള അവിടത്തെ പഴയ പോസ്റ്റുമാനെ കാണാൻ,

വിലാസവും ആ പുള്ളി തന്നെ പറഞ്ഞു തന്നു,
അങ്ങിനെ ഞാൻ നേരെ അങ്ങോട്ടെക്കു പോയി അവിടെയും കാര്യങ്ങൾ തഥൈവ….!

അയാൾക്കും വലിയ ഒാർമ്മയൊന്നുയില്ല തുടർന്ന് രൂപവും നിറവും മറ്റു ചില കാര്യങ്ങളും കൂടി പറഞ്ഞു കൊടുത്തപ്പോൾ ഒാർമ്മകളുടെ ചില പൊട്ടും പൊടിയും ചേർത്തു വെച്ച് അയാൾക്കു പോലും സ്വയം അത്ര തന്നെ ഉറപ്പില്ലാത്ത ചില ഒാർമ്മകളെ എനിക്കു വേണ്ടി അയാൾ തേടി പിടിച്ചു,

കാരണം അയാൾ സർവീസിൽ നിന്നു പിരിയും മുന്നേ അവിടെ കൂടാതെ മറ്റു ആറു സ്ഥലങ്ങളിലായി പിന്നെയും ജോലി ചെയ്തിരുന്നു അതു കൊണ്ടു തന്നെ എല്ലാ ഒാർമ്മകളും കൂടികിടക്കുന്നതിന് ഇടയിൽ നിന്ന് ഒരെണ്ണത്തെ മാത്രമായി വേർത്തിരിച്ചെടുക്കാൻ അയാൾക്കും പ്രയാസം,

അതിൽ നിന്നും മനസിലായ ഒരു കാര്യം അവർ ആ നാട്ടിൽ ഒന്നര വർഷം മാത്രമാണ് താമസിച്ചിട്ടുള്ളതെന്നും അതും വാടകക്ക്..!
അതിനു ശേഷം അവരെ കുറിച്ച് ആർക്കുമറിയില്ല,

അതറിഞ്ഞതോടെ
എല്ലാ പ്രതീക്ഷകളും അവിടെ തീർന്നു

എല്ലാം അവിടെ അവസാനിക്കേണ്ടതായിരുന്നു,

എന്നാൽ ഞാൻ ഇത്രയും ദൂരത്തു നിന്ന് ഇത്രയും വർഷങ്ങൾക്കു ശേഷം അത്രമാത്രം ആഗ്രഹിച്ചു കൊണ്ടു വന്നതാണ് എന്നു അയാൾക്കു തോന്നിയതു കൊണ്ടാവണം

അയാൾ എന്നോട് അടുത്തുള്ള പള്ളിയിലൊന്നന്വേഷിക്കാൻ പറഞ്ഞത്,

ചിലപ്പോൾ പള്ളിയിലുള്ളവർക്ക് എന്നെ സഹായിക്കാനാവും എന്നയാൾ പറഞ്ഞത് പിന്നെയും എന്നിൽ പ്രതീക്ഷയുടെ പുൽനാമ്പുകൾ തളിർത്തു,

അടുത്ത ലക്ഷ്യം പള്ളിയായിരുന്നു പതിയേ തേടി പിടിച്ച് ഞാൻ അങ്ങോട്ടെത്തി,
അവിടെയും ഞാനാദ്യം കണ്ടത് ചെറുപ്പക്കാരനായ ഒരു വികാരിയച്ചനെയായിരുന്നു അതോടെ പിന്നെയും എന്നിൽ ഭയം നിഴലിച്ചു പക്ഷെ മറ്റു മാർഗ്ഗമില്ല ഞാനവരെ സമീപിച്ച് എന്റെ ആഗമനോദേശം അവരെ അറിയിച്ചു

തുടർന്ന് അവർ എന്നെ കുറച്ചു പ്രായമായ മറ്റൊരു പള്ളി വികാരിയുടെ അടുത്തേക്ക് കൂട്ടി കൊണ്ടു പോയി,

ആ ഫാദറിൽ നിന്ന് കുറച്ചു കൂടി ആശ്വസകരമായ ചില വിവരങ്ങൾ എനിക്കു ലഭിച്ചു,

ആ സ്ഥലത്തു നിന്നും അറുപത് കിലോമീറ്റർ മാറി ഒരു മലയോര പ്രദേശത്തേക്കാണ് അവർ അവിടം വിട്ടു പോയതെന്നും,

അവിടുത്തെ പള്ളിയിൽ ചെന്നു ചോദിച്ചാൽ അവർ ആവശ്യമായ വിവരം തരുമെന്നും പറഞ്ഞപ്പോൾ എനിക്ക് സന്തോഷവും സങ്കടവും ഭയവും വിറയലും എല്ലാം ഒന്നിച്ചു വന്നു,

ഞാനങ്ങിനെ അങ്ങോട്ടു പുറപ്പെട്ടു, വഴിനീളെ എന്നെ അനുഗമിച്ചത് എന്റെ പഴയ ഒാർമ്മകൾ തന്നെയായിരുന്നു,

അങ്ങോട്ടെത്തും തോറും എന്റെ ഭയവും ക്രമാതീതമായി വർദ്ധിച്ചു വന്നു കൊണ്ടെയിരുന്നു,

അങ്ങിനെ അവർ പറഞ്ഞ ആ പള്ളിയിൽ ഞാനെത്തി അവിടുത്ത പള്ളി വികാരിയേ കണ്ടു,

ഞാനെന്റെ ആവശ്യം അറിയിച്ചതും പെട്ടന്ന് ഫാദറിന്റെ മുഖം മ്ലാനമായി,

തുടർന്ന് ഒരു ക്ഷമാപണത്തോടെ ഫാദർ എന്നോട് ആ സത്യം പറഞ്ഞു,

ഞാൻ അവിടെ എത്താൻ അഞ്ചു വർഷം വൈകിയെന്നും,
അവർ മരണപ്പെട്ടിട്ട് അഞ്ചു വർഷങ്ങൾ ആയിരിക്കുന്നു എന്നും….!!!!

അതു കേട്ട ആ നിമിഷം എന്റെ ഹൃദയമുരുകിയ കണ്ണീർകണങ്ങൾ എന്നിൽ നിന്നടർന്നു വീണു…!

അതു വരെ എന്നെ പിൻതുടർന്ന സ്വപ്നങ്ങൾക്കു മേൽ കാർമേഘങ്ങൾ മൂടി അവയെ എല്ലാം എന്നിൽ നിന്നു മറച്ചു പിടിച്ചു,

അതുവരെ ഉള്ളിലുണ്ടായിരുന്ന സന്തോഷങ്ങളെ രണ്ടായി പിളർത്തി വിധി അതിന്റെ സ്വരൂപം പുറത്തെടുത്തു,

തുടർന്ന് ഫാദർ തന്നെ എനിക്കു കൂട്ടായി എന്നോടൊപ്പം സെമിത്തേരിയിലെക്ക് വന്ന് അവരെ അടക്കിയ സ്ഥലമെനിക്കു കാണിച്ചു തന്നു,

ഞാനാ കല്ലറക്കു മുന്നിൽ തലകുനിച്ചു നിന്നു, അഞ്ചു വർഷം താമസിച്ചു പോയതിന്റെ ഒരു മനോവേദന അപ്പോൾ എന്നിൽ നിറഞ്ഞു,

അതോടെ പണ്ട് അവർ ഞാനിട്ടു കാണാൻ ആഗ്രഹിച്ചു എനിക്കു സമ്മാനിച്ച എന്റെ ഹൃദയം പോലെ ഇക്കാലമത്രയും മറ്റാരും കാണാതെ ഞാൻ സൂക്ഷിച്ച ഒരു സ്വർണ്ണ നിറമുള്ള പാദസരം ബാഗിൽ നിന്നു പുറത്തെടുത്ത് ആ കല്ലറയിലെ കുരിശിൽ ചേർത്തിട്ടു,

എന്നിട്ടും നീറുന്ന വേദനയോടെ കുറെ നേരം കൂടി ഞാനവിടെ നിന്നു,

ഞാൻ മടങ്ങി വരുമ്പോൾ ഫാദർ എന്നെയും കാത്ത് സെമിത്തേരിയുടെ അറ്റത്തുണ്ടായിരുന്നു,

ഞങ്ങളൊന്നിച്ച് പിന്നെയും പള്ളി മുറ്റത്തെത്തി,

എന്തിനു വന്നുവോ അതു നടക്കാതെ
ഹൃദയത്തിന്റെ ഏറ്റവും വലിയ ദു:ഖഭാരത്തോടെ തിരിച്ചു പോകാൻ തുടങ്ങവേ പെട്ടന്ന് ഫാദറിന്റെ ദൃഷ്ടിയും മനസും മുഖവും എന്നിൽ നിന്നകന്നു മാറി മറ്റെന്തിലേക്കോ തിരിഞ്ഞു,

ഫാദർ എന്തോ ശബ്ദം കേട്ട് കാതോർക്കുകയായിരുന്നു,
പെട്ടന്ന് ഒരു ബൈക്ക് പ്രത്യക്ഷപ്പെട്ടതും ഫാദറിന്റെ മുഖത്തൊരു ചിരി വിടർന്നു,

തുടർന്ന് ഫാദർ എന്നോടു പറഞ്ഞു ആ വരുന്നത് നിങ്ങൾ തേടി വന്ന ആളുടെ മകനാണെന്ന് ”

ഞാനങ്ങോട്ടു നോക്കിയതും ബൈക്ക് നിർത്തി ഒരു പയ്യൻ ഞങ്ങൾക്കു മുന്നിലേക്കായി നടന്നു വന്നു കൊണ്ടിരുന്നു ആ പയ്യനെ കണ്ടതും എനിക്കത്ഭുതമായി,,

അവരെ മുറിച്ചു വെച്ച പോലെ തന്നെ മകനും,
അതെ കണ്ണുകൾ, പുഞ്ചിരി, നിറം, ഉയരം, നടത്തം എന്തിന് നിഴൽ പോലും അവർക്കു സമം,
അവരുടെ പുനർജന്മം പോലെ…!!

അവൻ എന്നിലെക്ക് അടുത്തു വരും തോറും എന്നിൽ അതുവരെ തളം കെട്ടി നിന്ന ദു:ഖമെല്ലാം മാറി മറിഞ്ഞ് മനസ്സ് സന്തോഷം കൊണ്ടു നിറഞ്ഞു,

അവൻ ഞങ്ങളോട് പുഞ്ചിരിച്ചു കൊണ്ട് പള്ളിയിലെക്ക് കയറി പോയി,

അവൻ പോയതും എനിക്കു തോന്നി അന്നേരം തന്നെ അങ്ങോട്ടെക്ക് അവൻ എങ്ങിനെ എത്തിപ്പെട്ടെന്ന് ?

അന്നേരം തന്നെ എന്റെ മനസിനു സന്തോഷം തരുന്ന ഒരു ഉത്തരവും എനിക്കു ലഭിച്ചു,

ചിലപ്പോൾ അവന്റെ കണ്ണിലൂടെ അവരെന്നെ കാണാൻ വന്നതാവുമെന്ന് ”

തുടർന്നുളള മടക്കയാത്രയിൽ
എന്റെ പഴയ പ്രണയപ്പൂക്കാലം എന്നെ വാരി പുണർന്നു കൊണ്ടെയിരുന്നു..!!!!

നമുക്ക് ചിലപ്പോൾ മനസിലായില്ലെങ്കിലും

മനുഷ്യരുടെ ചില സാദൃശ്യങ്ങൾ ദൈവം മനപ്പൂർവ്വം സൃഷ്ടിക്കപ്പെടുന്നവയാണ്,

ആഗ്രഹത്തിന്റെ പൂർണ്ണതയോടെ കാത്തിരിക്കുന്നവർക്കു വേണ്ടി
നില കൊള്ളുവാനായി..!!!!

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

ആറുതോന്ന്യാസങ്ങൾ

ഇരുട്ടിനെ പകലാക്കുന്ന നഗരങ്ങൾക്ക് എവിടെയാണ് രാത്രി. ചീറിപ്പായുന്ന വണ്ടികൾക്ക്, കൂട്ടിലണയുന്ന അങ്ങാടിക്കുരുവികൾക്ക് അങ്ങോളം ഇങ്ങോളം നഗരവീഥികൾക്ക് ഇരുപുറങ്ങളിൽ കാലറ്റം പുതപ്പെത്താതെ കിടന്നുറങ്ങുന്ന സാധാരണ മനുഷ്യരിൽ, ചെറിയ വെളിച്ചത്തിന്റെ

....
best malayalam short stories

ഭാര്യ ലെസ്‌ബിയനാണ്.

അലങ്കരിച്ച പട്ടുമെത്തയിൽ ഇരുന്നപ്പോൾ കൈകാലുകൾ ചെറുതായി വിറക്കുന്ന പോലെ ഒരു തോന്നൽ.. ആറ്റുനോറ്റിരുന്ന ആദ്യരാത്രിയാണ് ഇന്ന്.. ഈ കുട്ടി നിനക്ക് നന്നായി ചേരും.. എന്ന് പറഞ്ഞു അമ്മ

....
malayalam short story

25 വർഷങ്ങൾ

25 വർഷങ്ങൾക്കു മുന്നേ…., കല്ല്യാണ ദിവസം ആദ്യരാത്രിയിൽ അവളെന്നോട് ചോദിച്ചു…., ഞാനെങ്ങനെയാ നിങ്ങളെ സ്നേഹിക്കേണ്ടതെന്ന്…? ? ? പെട്ടന്ന് അതു കേട്ടപ്പോൾ എനിക്കും ആകെ കൺഫ്യൂഷനായി…, എങ്കിലും

....
malayalam short stories

ചേച്ചി

“ആരാടാ നൗഫലേ ഇതു ഐഫോൺ ലെവൻ ഒക്കെയായി ഒരു ആറ്റം ചേച്ചി? ” “അത് ഇവിടുത്ത സ്ഥിരം കസ്റ്റമറാ കിരണേ. ആശചേച്ചി.! റീചാർജിനും എന്ത് റിപ്പയറിനും ഇവിടെയെ

....
Indian Girl Malayalam Short Story

കാമുകന്റെ കല്യാണസദ്യ

“ഡീ നീ ഒരുങ്ങിയോ? ഞാനിറങ്ങട്ടെ .?” ” ഉം ഇറങ്ങിക്കോ….” “നീ ഓക്കെയല്ലേ..?” “നീ വാ റിയ…. ഞാനിവിടെ വെയിറ്റ് ചെയ്യാം” ഫോൺ കട്ട് ചെയ്തു അലക്ഷ്യമായി

....
malayalam story

ചില സത്യങ്ങൾ

അവൾ ആലോചിക്കുകയായിരുന്നു…, വിശ്വസിക്കാൻ തയ്യാറായവർക്കു മുന്നിൽ കള്ളം പറയുക എത്ര പ്രയാസകരമാണെന്ന്…., പക്ഷെ ഇന്ന അങ്ങിനെ പറഞ്ഞേ മതിയാവൂ…, കാരണം ഒരു ഭർത്യമതിയായ ഞാൻ ഇതുവരെ അടക്കിവെച്ച

....