സ്നേഹമാണിതെന്ന്, അനുരാഗമാണെന്ന് പറഞ്ഞാൽ മതിയായിരുന്നു;
ഞാനെന്റെ ജീവൻ തന്നെ നിനക്ക് സന്തോഷത്തോടെ നൽകുമായിരുന്നു…
നീയെന്നെ എപ്പോഴെങ്കിലും നിന്റെ പ്രണയിനിയായി കണ്ടിരുന്നെങ്കിൽ,
ഞാനെന്നെ സന്തോഷത്തോടെ നിനക്ക് വിട്ട് തരുമായിരുന്നേനെ….
നീ പറഞ്ഞ കഥകൾ ഓരോന്നും സത്യമായിരുന്നെങ്കിൽ ;
നിനക്ക് വേണ്ടി ഈ ലോകത്തോട് തന്നെ ഞാൻ പൊരുതിയേനെ…
ഇതിപ്പോ ഞാൻ ഒന്നുമല്ലെന്ന്,നിന്റെ ആരുമല്ലെന്ന്
നീ പറയാതെ പറഞ്ഞപോലെ ആയില്ലേ…
നിനക്ക് ഞാൻ വെറും നേരം പോക്കായിരുന്നുവെന്ന്
നീ എല്ലാരോടും വിളിച്ചു പറഞ്ഞില്ലേ…
നിന്നെ പ്രണയിച്ച എന്നെ നീ വെറും വിഡ്ഢിയാക്കിയില്ലേ?
നിന്റെ കണ്ണിൽ അനുരാഗം തിരഞ്ഞ ഞാൻ മണ്ടിയായില്ലേ?
ഇതിപ്പോ നിനക്ക് എന്റെ ഓരോ അണുവിനെയും മുറിപ്പെടുത്തേണ്ടി വന്നില്ലേ?
ബലമായെന്നെ കീഴ്പ്പെടുത്തുമ്പോൾ, എന്റെ കണ്ണുനീർ നീ കണ്ടില്ലേ?
എന്റെ കൈകാലുകൾ ബന്ധിക്കുമ്പോൾ എന്റെ എതിർപ്പുകൾ
നീയെന്തേ കണ്ടതായി ഭാവിച്ചില്ല?
ശബ്ദം പുറത്തു വരാതിരിക്കാൻ എന്റെ വായിലേയ്ക്ക്
വസ്ത്രങ്ങൾ തിരുകുമ്പോൾ എന്റെ ഗദ്ഗദങ്ങൾ നീയറിഞ്ഞില്ലേ?
വേദനയിൽ ഞാൻ പുളയുമ്പോഴും രക്ഷപ്പെടാൻ ശ്രെമിക്കുമ്പോഴും
നീയെന്തേ ക്രൂരമായി ചിരിച്ചു?
ഒടുവിൽ രക്തത്തിൽ കുതിർന്നു കിടന്ന എന്റെ വിരലുകൾ
ചവിട്ടിയരച്ചു നീ പോകുമ്പോൾ എന്റെ ജീവൻ പറിഞ്ഞു പോകുന്നത് നീ അറിഞ്ഞില്ലേ?
ജീവൻ അകലുന്ന ആ നേരത്തും എന്നെ നോക്കി പറഞ്ഞില്ലേ,
നീയെന്നെ ഒരിക്കലും സ്നേഹിച്ചിട്ടില്ലെന്ന്?
ചേതനയറ്റ എന്റെ ശരീരത്തിലേയ്ക്ക് വീണ്ടും ഉയർന്നു താഴുമ്പോൾ,
അപ്പോഴും നീയറിഞ്ഞില്ലേ നിനക്കായി മിടിച്ചിരുന്ന ആ ഹൃദയമിടിപ്പ് നിലച്ചത്?
ചേതനയറ്റ എന്റെ ദേഹത്ത് വീണ്ടും മുറിവുകൾ ഉണ്ടാക്കുമ്പോൾ,
എന്റെ മുഖം നീ വികൃതമാക്കുമ്പോൾ, അപ്പോഴും നീ അറിഞ്ഞതല്ലേ,
നിന്നെ സ്‌നേഹിച്ച ഈ വിഡ്ഢിക്കുവേണ്ടി കാലം നീതി നടത്തി തരുമെന്ന്?
നിന്നെ സ്നേഹിച്ച തെറ്റിന് മരണം വരിച്ച എന്നെ പോലുള്ള
ആരുടെയൊക്കെയോ, ആരൊക്കെയോ നിനക്കും വേദന നൽകുമെന്ന്?
തിരിച്ചറിയാൻ ആവാത്തവിധം നിന്നെയും വിരൂപനായേക്കുമെന്ന്?
നിനക്കും വേദനിക്കുമെന്ന്? മരണത്തിനായി നീ കേഴുമെന്ന്?
ശരീരത്തോടൊപ്പം ആത്മാവിനേയും മുറിപ്പെടുത്തിയിട്ട് നീയെന്തു നേടി?
മരണത്തോളം മുറിവേൽക്കുമ്പോഴും അതിലേറെ വേദനിക്കുന്നത്
ആത്മാവാണെന്നു നിനക്കിപ്പോൾ മനസ്സിലാവുന്നുണ്ടോ?
ഇപ്പോഴെങ്കിലും?



തീവണ്ടിയും മനുഷ്യരും
രാവിലെ തിക്കിനും തിരക്കിനും ഇടയിൽ ഓടിക്കയറി ക്ഷീണത്തോടെ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്ന മനുഷ്യർ… കൗതുകത്തോടെ ട്രെയിനിനെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന കുട്ടി യാത്രക്കാർ സന്തോഷവും സങ്കടവും മാറിമാറി







