ഒരു തടിച്ചി പെണ്ണിന്റെ കഥ

” വിശപ്പില്ല അമ്മെ ”

ഈ പെണ്ണ് ഈയിടെ ആയി ഒന്നും കഴിക്കുന്നില്ല സുധി , നീ ഇനി പറ , ഞാൻ പറഞ്ഞ് മടുത്തു

” അവൾക് വേണ്ടെകിൽ വേണ്ട അമ്മെ , കഴിച്ച് , കഴിച്ച് ഒരു ആനക്കുട്ടിയെ പോലെയായി”

“പോടാ എന്റെ മോളെ കണ്ണ് വെക്കാതെ , അവൾക് ഇതാണ് ഐശ്വര്യം ”

“ഭയങ്കര ഐശ്വര്യമാണ് “..

സുധിയും , വീണയും വിവാഹം കഴിച്ചിട്ട് 2 വർഷം കഴിഞ്ഞു , ഇപ്പോളും സുധിയും അമ്മയും എല്ലാവരുമായിട്ട് നല്ല സ്നേഹമാണ് .

പക്ഷെ അവരുടെ ഒത്തിരി നാളത്തെ ആഗ്രഹം – ഒരു കുഞ്ഞ് –

ജനിച്ചപ്പോൾ മുതൽ അവളുടെ തടി കൂടാൻ തുടങ്ങി .

” ഇത്രേം തടി വെക്കും എന്ന് അറിഞ്ഞിരുന്നെകിൽ ഞാൻ നിന്നെ കെട്ടിലായിരുന്നു കേട്ടോ , എല്ലാവരും പറയുന്നത് ഇപ്പൊ നീ എന്റെ മൂത്ത ചേച്ചി എന്നാണ് ”

തമാശക്കാണ് സുധി പറഞ്ഞത് എങ്കിലും , വീണക്ക് കരച്ചിൽ വന്നു , പ്രസവ വേദന സഹിച്ച് , പ്രസവിച്ചു | ഗർഭിണിയായ സമയത്തു , മോൾക്ക് വേണ്ടി , പറഞ്ഞ എല്ലാ ഭക്ഷണ സാധനവും കഴിച്ച് അവസാനം വീപ്പക്കുറ്റി ആയപ്പോൾ എല്ലാടത്തും പുച്ഛം .

മടുത്തു ശെരിക്കും ..

ഇപ്പോൾ വണ്ണം കുറക്കാൻ വേണ്ടിയുള്ള തീവ്ര ശ്രമത്തിൽ ആണ് വീണ

അതിന്റെ ഭാഗം ആണ് – നിരാഹാരം

——

” എടാ , ഓടി വാ ഇവൾ ഇതാ തല കറങ്ങി വീണു ..”

അമ്മേടെ ഒച്ച കേട്ട് ഞാൻ ഓടി ചെന്ന് അവളെ എടുത്തു ..

ഇനി എങ്ങാനും അടുത്തതും ഇവൾ ഗർഭം ധരിച്ചോ ആവോ !!

അതോർത്തു ടെൻഷൻ അടിച്ച് , എങ്ങനെയോ

ഒരു തരത്തിൽ വണ്ടിയിൽ കയറ്റി ആശുപത്രിയിൽ ആക്കി , ട്രിപ്പ് ഇട്ടതിനു ശേഷം അവൾ കൺതുറന്നു

ഡോക്ടർ പരിശോധനക്ക് ശേഷം സുധിയെ വിളിച്ചു , “ഒന്നും കഴിക്കാതെ ഡയറ്റിംഗ് എന്നും പറഞ്ഞ ഇരിക്കുന്നത്കൊണ്ടാണ് ഇപ്പോൾ ഇങ്ങനെ സംഭവിക്കുന്നത് , ഭാവിയിൽ ഇത് തുടർന്നാൽ , കുടലിനും , എല്ലുകൾക്കും എല്ലാം പ്രശ്‌നമാണ് ..

ഇങ്ങനെ എന്ത്കൊണ്ട് ചെയ്തു ?

എന്ന് ചോദിച്ചപ്പോൾ , സുധി അവളെ കൂടെ കൊണ്ട് നടക്കാൻ നാണക്കേടാണ് എന്ന് പറഞ്ഞേനെ പറഞ്ഞേ ?

എന്താടോ അങ്ങനെ , കുറച്ച കഴിഞ്ഞപ്പോൾ അവളുടെ സൗന്ദര്യം കുറഞ്ഞപ്പോ വേണ്ടാന്നു വെച്ചോ ?

തന്റെ കൂടി കുഞ്ഞിന് വേണ്ടി അല്ലെ അവളുടെ രൂപം ഇങ്ങനെ ആയത് ? ”

“അയ്യോ ഡോകട്ർ ഞാൻ അങ്ങനെ ഒരിക്കലും വിചാരിച്ച പറഞ്ഞതല്ല., പലപ്പോഴും തമാശക്ക് പറഞ്ഞതാണ് , പിന്നെ കുറച്ച തടി കുറക്കുനെകിൽ കുറിക്കട്ടെ എന്നും ഓർത്തു , അവൾ എന്റെ ജീവനാണ് ഡോക്ടർ ” സുധിയുടെ ശബ്‌ദം ഇടറിയത് കണ്ട ഡോകടർ അയാളെ സമാധാനിപ്പിച്ചു

“ചെന്ന് ഭാര്യയെ കാണു താൻ ..”

കണ്ണ് തുടച്ച സുധി ഓടി ..ആ കിടക്കയിൽ ഇരുന്ന അവളെ ചേർത്ത് പിടിച്ചു , അവളുടെ തടിച്ച കവിളിൽ കൊഞ്ചിച് കൊണ്ട് പറഞ്ഞു ” എന്റെ മോൾടെ അത്രേം സൗന്ദര്യം വേറെ ആർക ഉള്ളത് .. നാളെ തൊട്ട് ഭക്ഷണം കഴിപ്പും നടപ്പും എല്ലാം ഒരുമിച്ച് മതി ”

അയാൾ അവളുടെ കയ്യ് ചേർത്ത് പിടിച്ചു

അതിലെ വിവാഹ മോതിരത്തിനു അപ്പോൾ ഇരട്ടി തിളക്കമായിരുന്നു .

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments