നശിക്കാത്ത ഒരു മോതിരം

” ഞാൻ നാളെ മുതൽ ഒരു തുണിക്കടയിൽ ജോലിക്ക് പോയാലോ എന്ന് ആലോചിക്കുവാ ?”

” അത് എന്താടി ? എന്റെ മുഖം മാത്രം കണ്ട് നീ മടുത്തോ ? ”

“അത് അല്ല ഏട്ടാ , വെറുതെ ഇരുന്നു മടുത്തു , ഇത് നമ്മുടെ അടുത്ത വീട്ടിലെ മനു പറഞ്ഞതാണ് , വെറുതെ അവിടെ ചെന്ന് ഇരുന്നാൽ മതി ,
അധികം തിരക്കൊന്നുമില്ലാത്ത കടയാണ് ”

“എന്നാലും ഈ 60 ആം വയസിൽ നിനക്ക് ഇത് വേണോ ജാനു ? ”

” ഏട്ടൻ സമ്മതിച്ചാൽ മാത്രം …”

“”മ്മ് , നിന്റെ ഇഷ്ടം , ജീവിതത്തിൽ ഏറിയ പങ്കും നിന്നെ ഒറ്റക്കാക്കിട്ട് ആണ് , ഞാൻ ജോലിക്ക് പൊക്കോണ്ടിരുന്നത് ,
ഒരു പരാതിയും ഇല്ലാതെ നീ എല്ലാംസഹിച്ചില്ലേ ? നിന്റെ ആഗ്രഹങ്ങൾ ഒന്നും തന്നെ ഞാൻ ചോദിച്ചിട്ടില്ല ,
ഒരു അഭിപ്രായവും നീ പറഞ്ഞിട്ടുമില്ല , ആദ്യമായിട്ടെങ്കിലും നിന്റെ ഇഷ്ടം നടക്കട്ടെ ,
ഞാൻ ഇവിടെ പകൽ സമയം വായനയിൽ ചിലവഴിച്ചോളാം , നീ പോയി വരൂ ”

അയാളെ അവൾ നിറകണ്ണുകളോടെ ചുംബനങ്ങളാൽ മൂടി , വിവാഹം കഴിഞ്ഞ 35 വർഷം കഴിഞ്ഞേകിലും , ഇത്രെയും
സ്‌നേഹം അയാളും അവളിൽ നിന്ന് ആദ്യമായിട്ടാണ് അനുഭവിച്ചത് …

മക്കൾ ആദ്യം എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും അവർ സമ്മതിച്ചു ..മൂന്ന് മക്കളും അടുത്ത അടുത്തുണ്ടെകിലും
എല്ലാരും വേറെ വീട്ടിലായി ഓരോ തിരക്കുകളിലാണ് .

ഒരു ജീവിതം മുഴുവനും മക്കൾക്കും ഭർത്താവിനുമായി ജീവിച്ച ഒരു സ്ത്രീയുടെ ആഗ്രഹം …അവർ എല്ലാം സമ്മതിച്ചു .

——————-

ജോലി കഴിഞ്ഞ അവർ അത്യുത്സാഹത്തോടെയാണ് വന്നത് , “എനിക്ക് 6000 രൂപ ശമ്പളം തരാം എന്ന് പറഞ്ഞു അവർ “.

“ഹഹ , നീ ആ പൈസ കൊണ്ട് എന്ത് ചെയ്യും ?

” അത് ഒരു സസ്പെൻസ് ആണ് ഏട്ടാ ”

” എനിക്ക് ഒരു മോതിരം മേടിച്ചു തരുമോ , സ്വർണ്ണം ഒന്നും വേണ്ട , വേറെ ഏതെങ്കിലും ലോഹത്തിൽ ചെറിയ ഒരെണ്ണം ? ”

” കൊള്ളാലോ , കിളവന്റെ ആഗ്രഹം , അതെ എനിക്ക് ഒരു നല്ല സാരീ മേടിക്കണം , മോതിരമൊക്കെ മക്കളോട് പറ മേടിച്ച് തരാൻ ”

” ഓ , എനിക്ക് നിന്റെ കയ്യിൽ നിന്ന് മേടിക്കാൻ ഒരു ആഗ്രഹം ”

” ആ എന്ന അടുത്ത മാസം വല്ലോം ആവട്ടെ ,

അവൾ എന്തെന്നില്ലാത്ത സന്തോഷത്തിലും ആത്മസംതൃപ്തിയിലും എന്നും ജോലിക്ക് പൊക്കോണ്ടിരുന്നു .

നാളിത്രയും ഇല്ലാത്ത സന്തോഷത്തിൽ അവൾ നടന്നു , അയാളും അത് കണ്ട് സന്തോഷിച്ചു .

—————————————————

” എന്നെ നീ ഒന്ന് ആശുപത്രിയിൽ കൊണ്ട് പോകുമോ ജാനു ? ”

” എന്ത് പറ്റി ? ”

” നെഞ്ചിൽ ഒരു വേദന , ഗ്യാസ് ആണ് എന്ന് തോനുന്നു , നമ്മുക് നാളെ ഒന്ന് പോയാലോ ? മക്കളെ ഒന്നും ബുദ്ധിമുട്ടിക്കേണ്ട ”

” ആം , നാളെ എനിക്ക് ശമ്പളം കിട്ടുന്ന ദിവസമല്ലേ , ഞാൻ ഏട്ടനെ ഹോസ്പിറ്റലിൽ കാണിച്ച
അത് വഴി നമ്മുക് കടയിൽ പോകാം , എന്നിട്ട് ഒരുമിച്ച് മേടിക്കാം .”

” ഹഹ , ലക്ഷങ്ങൾ അല്ലെ .. ഒന്ന് പോടീ ”

” എനിക്ക് അത് ലക്ഷങ്ങൾ ആണ് ഏട്ടാ , ഈ 60 വയസിനിടെക്ക് ആദ്യമായി ഞാൻ അധ്വാനിച്ച എന്റെ ക്യാഷ് …”

” ഞാൻ ചുമ്മാ പറഞ്ഞതല്ലേ , നമ്മുക് ഒരുമിച്ച് പോയി മേടിക്കാം ”

അയാൾ അവളെ ചേർത്ത് പിടിച്ചു ,

——————-

” പരിശോധിച്ചിട്ട് കുഴപ്പം ഒന്നുമില്ല , എന്നാലും നമ്മുക്ക് ഇന്ന് ഇവിടെ ഒന്ന് കിടക്കാം , ഒന്ന് രണ്ട് കാര്യങ്ങൾ കൂടി നോക്കാൻ ഉണ്ട് ”

ഇത്രെയും പറഞ്ഞ ഡോക്ടർ പോയി .

” അല്ലെങ്കിലും ഈ ഡോക്ടർമാർ ഇങ്ങനെയാണ് , വെറുതെ പിടിച്ച് കിടത്തും ”

” സാരമില്ല ഏട്ടാ , ഞാൻ നമ്മുടെ മോനെ വിളിക്കാം , അവൻ വന്നു നിക്കട്ടെ , ഞാൻ വീട്ടിൽ പോയി തുണി എടുക്കാം ,
കൂട്ടത്തിൽ ശമ്പളവും മേടിക്കും കേട്ടോ ”

” നീ പോയി വരൂ ജാനു , അവനെ വിളിച്ച ഇവിടെ നിർത്തിയ മതി , ”

————-

വൈകുന്നേരത്തിനുള്ള ഭക്ഷണവും തുണിയുമായി അവൾ എത്തി

” ആഹ് വന്നോ ”

” പിന്നെ വരാതെ ” ,
അവൾ അയാളോട് ചേർന്ന് ഇരുന്നു ,മകൻ, വാങ്ങി വന്ന ഓറഞ്ച് ഓരോ അല്ലിയായി കൊടുത്തു.

” അതെ , ഈ തണുപ്പ് കൊണ്ട് ആണോ എന്ന് അറിയില്ല , ചെറുതായി വേദന വരുന്നുണ്ട് , നീ ഡോക്ടറെ ഒന്ന് വിളിക്ക്,”

” ഞാൻ എന്നാൽ വിളിച്ചിട്ട് വരം അച്ഛാ , അത് പറഞ്ഞ മോൻ പോയി

” അതെ , അവൻ ഒന്ന് പോകാൻ നോക്കി ഇരിക്കുവായിരുന്നു ഞാൻ , ദേ നോക്കിക്കേ ,
ഞാൻ എന്താണ് മേടിച്ചത് ഏന് , വലിയ വില ഒന്നുമില്ല , എന്നാലും നിങ്ങൾ പറഞ്ഞ മോതിരം ,, ആ വിരൽ ഒന്ന് തന്നെ ..”

അവൾ അത് പതുക്കെ ഇട്ടു , അമർത്തി ചുംബിച്ചു ,

” ഹഹ , വയസ്സാംകാലത്തു ഒരു റൊമാൻസ് എന്ന് കാണുന്നവർ ഓർക്കും അല്ലെ ഏട്ടാ ”

ഡോക്ടറുമായി മകൻ വന്നിരുന്നു , പൾസ് ആദ്യം നോക്കി

” കുറച്ച കുറവാണു , സിസ്റ്റർ എന്താണെകിലും ICU വിലക്ക് മാറ്റു ”

” എന്താ കുഴപ്പം ? ഞങ്ങൾ ഇപ്പൊ കൂടി സംസാരിച്ചതാണ് ”

കുഴപ്പം ഒന്നും കാണില്ല അമ്മെ , ‘അമ്മ വാ ”

——–

ICU വിന്റെ മുമ്പിലെ ഓരോ നിമിഷങ്ങളും അവൾക്ക് ഒരു യുഗം പോലെ തോന്നി ,

ഡോകട്ർ മകനെ റൂമിലേക്ക് വിളിപ്പിച്ചു ..തിരിച്ചു വന്നപ്പോൾ അവൻ ഒന്നും മിണ്ടുന്നില്ലായിരുന്നു ..കെട്ടി പിടിച്ച അവൻ കരഞ്ഞു , ഒരുപ്പാട്

വെള്ള പുതപ്പിച്ച ഒരു സ്‌ട്രെച്ചറിൽ ഒരാളെ ഞങ്ങളുടെ അടുത്ത കൊണ്ട് വന്നു
, അയാളുടെ കൈയ്യിൽ തിളങ്ങുന്ന ഒരു പുതിയ മോതിരം ഉണ്ടായിരുന്നു ….

സ്നേഹത്തിന്റെ

ഒരിക്കലും നശിക്കാത്ത ഒരു മോതിരം .

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments