malayalam short story

ഒരു പ്രസവ കഥ

അതേ……………?
പ്രസവിക്കാനും അമ്മയാവാനും ഒന്നും തൽക്കാലം എന്നെ പ്രതീക്ഷിക്കരുത്……..!!

അതിനൊന്നിനുമുള്ള സമയം തൽക്കാലം എന്റെ പക്കലില്ല………!

ആദ്യരാത്രിയിൽ ഭാര്യയുടെ ആദ്യവാക്കുകൾ കേട്ട് അവൻ അവളെ തന്നെ നോക്കി….,

അവൾ തുടർന്നു…..,
സത്യത്തിൽ നിങ്ങൾക്ക് അച്ഛനും അമ്മയും ഇല്ലാന്നുള്ളതു അറിഞ്ഞതു കൊണ്ടാണ് ഞാൻ ഈ വിവാഹത്തിനു സമ്മതിച്ചതു തന്നെ…….,

അതാകുമ്പോൾ
ഒരാളുടെ സമ്മതം മാത്രം നോക്കിയാൽ മതിയല്ലോ…?
ഒരാളോടു മാത്രം എല്ലാം ബോധിപ്പിച്ചാൽ മതിയല്ലോ……?

അവൾ പറഞ്ഞതെല്ലാം കേട്ടിട്ടും അവൻ മറുത്തൊന്നും അവളോടു പറഞ്ഞില്ല….!

വിവാഹം ഉറപ്പിച്ചതു മുതൽ
അവൾ അവനു പിടി കൊടുത്തിട്ടില്ല.,
പലപ്പോഴും പല കാര്യത്തിലും തിരക്കഭിനയിക്കുന്ന അവളെ
അവനും ശല്യപ്പെടുത്തിയില്ല.,
വല്ല പ്രേമനൈരാശ്യവും ആയിരിക്കാം എന്നെ അവൻ കരുതിയുള്ളൂ.,
അതു കൊണ്ടവൻ കാത്തിരുന്നു….,

കാരണം.,
ഏതൊരു പെണ്ണിനും തന്റെ കാമുകനെ വീണ്ടെടുക്കാനും അവനുമായി ഒന്നിക്കാനുമുള്ള സമയമാണ് വിവാഹനിശ്ചയം മുതൽ വിവാഹം വരെയുള്ള കാലയളവ്…,

സ്വന്തം ഹൃദയം ആഗ്രഹിക്കുന്നവനോടൊത്ത് ജീവിക്കാനും പുതിയ ബന്ധത്തിൽ നിന്നു രക്ഷപ്പെടാനും ഈ സമയം ധാരാളമാണ്.,

വീട്ടുക്കാർ അവരുടെ ഇഷ്ടം നടത്തിയെടുക്കാൻ വേണ്ടി എത്ര
തന്നെ പിടിമുറുക്കിയാലും കല്ല്യാണത്തിന്റെ ഒരുക്കത്തിന്റെയും തിരക്കിന്റെയും ഇടയിൽ മകളുടെ കാര്യത്തിൽ മുഴുവനായും ശ്രദ്ധ ചെലുത്താൻ അവർക്കാവില്ല.,

അപ്പോൾ മറ്റു പലരേയും ചുമതലപ്പെടുത്തിയായിരിക്കും വീട്ടുക്കാർ പല കാര്യങ്ങളെയും പരിഹരിക്കുക.,

എന്നാൽ
അങ്ങിനെ നോക്കാൻ ഏൽപ്പിക്കുന്നവരും
അതെ കല്ല്യാണ തിരക്കിൽ പെടുന്നത് സാധാരണവും.,

അവരുടെ ആ ശ്രദ്ധാമാറ്റം അതു തന്നെയാണ് വേണമെന്നുള്ളവർക്ക് രക്ഷപ്പെടാനുള്ള അവസരവും….!

ആ ഒരവസരവും അത്ര സമയവും മതി അതിനായി കാത്തിരിക്കുന്നവർക്ക് രക്ഷപ്പെടാൻ.,

എന്നാൽ.,
വീട്ടുക്കാര് സമ്മതിക്കുകയും വേണം കാമുകന്റെ കൂടെ പൊറുതിക്ക് പോകുകയും വേണം എന്നു വെച്ചാൽ.,

” അമ്മയുടെ മുല കുടിക്കുകയും വേണം അച്ഛന്റെ കൂടെ പോകുകയും വേണം ”

എന്ന കൊച്ചുക്കുട്ടികളുടെ വാശി പോലെ നടക്കാത്ത കാര്യമാണ്….!

ഇവിടെയാണെങ്കിൽ ഇതുവരെ അങ്ങിനെയുള്ള പ്രശ്നങ്ങളൊന്നും ഉടലെടുത്തിട്ടുമില്ല.,

അവൾ അവനോടു പറഞ്ഞ വാക്കുകൾ
കേട്ട് ഒന്നും പറയാതെ അവനവളെ തന്നെ നോക്കിയിരുന്നതോടെ അവൾ ഒന്ന് ശാന്തമായി.,

തുടർന്ന് അവൾ ആദ്യം പറഞ്ഞത് ന്യായീകരിക്കാനെന്നോണ്ണം
അവൾ പറഞ്ഞു എനിക്ക് എന്റെ പഠിപ്പ് പൂർത്തിയാക്കണം, ഒരു ജോലിയും വേണം അതു വരെ മറ്റൊന്നും അതിനു തടസ്സമാവരുത്…,

അവൻ മനസിലോർത്തു അപ്പോൾ അതാണു കാര്യം തുടർന്നവളോടു പറഞ്ഞു.,

അതിനെല്ലാം എനിക്ക് പൂർണ്ണ സമ്മതമാണ്….!

ഇനി ഇതല്ലാതെ മറ്റെന്തെങ്കിലും ഡിമാന്റുണ്ടോ..?

ഇല്ലെന്നർത്തത്തിൽ അവൾ തലയാട്ടി.,

അന്നേരം അവൻ അവളോടു പറഞ്ഞു
നീ എന്നോടു പറഞ്ഞതു പോലെ ചിലത് എനിക്കും നിന്നോട് പറയാനുണ്ട്.,

പറയട്ടെ……..?

അവളതിനു തലയാട്ടി സമ്മതിച്ചതോടെ അവൻ പറഞ്ഞു തുടങ്ങി.,

ജനിച്ചത് കേരളത്തിലാണെങ്കിലും ഞാൻ പഠിച്ചതും വളർന്നതും കൽക്കട്ടയിലാണ്….!

ഒട്ടും മനസിലാകാത്ത ഭാഷയും ദേശവും സംസ്കാരവും ജനങ്ങളും കാഴ്ച്ചകളും പെട്ടന്ന് ഗ്രാമം വിട്ട് നഗരത്തിലെത്തിയതോടെ എല്ലായിടത്തും വഴിതെറ്റി അവസാനം അതിനോടെല്ലാം ഒട്ടിയിണങ്ങാൻ കുറച്ചു സമയമെടുത്തു.,

രണ്ടു വർഷത്തിലൊരിക്കൽ മാത്രം
നാട്ടിൽ വന്നിരുന്നതു കൊണ്ട്
ആരുമായും വലിയ ബന്ധം ഇല്ലാതെ പോയി.,

സ്ക്കൂളും കോളേജുമായി മെല്ലെ വർഷങ്ങൾ കടന്നു പോയി.,

അവസാനം ജോലി കിട്ടിയതോ കൊച്ചി നേവൽ ബേയ്സിലും അങ്ങിനെ വീണ്ടും ഞാൻ കേരളത്തിലെത്തി.,

ഒന്നര വർഷം മുന്നേ എന്നെ കാണാൻ വന്ന അച്ഛനും അമ്മയും ഇവിടെ വെച്ച്
ഒരു കാർ ആക്സിഡന്റിൽ മരണപ്പെട്ടതോടെ
ഞാൻ വീണ്ടും ഒറ്റപ്പെട്ടു.,

കുറച്ചു കാലം അതിന്റെ ഒരു ഷോക്കിലായിരുന്നു.,

പിന്നീടാണ് നീയുമായുള്ള വിവാഹത്തിലേക്ക്
ഞാൻ എത്തിപ്പെട്ടത്….!!

ഒന്നു നിർത്തി അവൻ പറഞ്ഞു.,
ഇനി മറ്റൊരു കഥ പറയാം.,

വർഷങ്ങൾക്കു മുന്നേ
ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലത്ത് എനിക്ക് ഏറെയിഷ്ടമുള്ള ഒരു പെൺക്കുട്ടിയുണ്ടായിരുന്നു അവൾക്കെന്നോടും ഇഷ്ടമായിരുന്നു ഏഴാം ക്ലാസ്സ് വരേ ഞങ്ങളതു തുടർന്നു.,

എന്നാലന്നത് പ്രേമമാണോ എന്നൊന്നും അറിയില്ലായിരുന്നു ഒരിഷ്ടം.,

അങ്ങിനെയിരിക്കെ ഒരു ദിവസം സ്ക്കൂൾ വിട്ടതും മഴപ്പെയ്യാൻ തുടങ്ങി കാറ്റും കോളുമായി ഗംഭീരമഴ….!

അവൾ വരുന്നതും നോക്കി നിന്ന ഞാൻ കാണുന്നത് പുറത്തിറങ്ങാനാവാതെ മഴയെ നോക്കി സങ്കടപ്പെട്ടു നിൽക്കുന്ന അവളെയാണ്.,

എനിക്കു കാര്യം മനസിലായി
അവൾ കുടയെടുക്കാൻ മറന്നിരിക്കുന്നുയെന്ന്
പിന്നെ ഞാനൊന്നും ആലോചിച്ചില്ല
നേരെ എന്റെ കുടയുമായി അവൾക്കരികിലെക്ക് ചെന്ന്
എന്റെ കുട അവളുടെ കൈയ്യിൽ വെച്ചു കൊടുത്ത് ഞാൻ മഴയത്തേക്കിറങ്ങി നടന്നു.,

എന്റെ പ്രിയപ്പെട്ടവളെ ആദ്യമായി സഹായിക്കാൻ കിട്ടിയ അവസരം
വളരെ മനോഹരമായി ഉപയോഗിച്ച്
ഞാൻ മഴ നനഞ്ഞു നടന്നു.,

മഴ നനഞ്ഞും മഴവെള്ളത്തിൽ കളിച്ചും
വളരെ സന്തോഷത്തോടെയായിരുന്നു ഞാൻ വീട്ടിലെക്ക് എത്തിയത്….!

എന്നാൽ എന്നെ കാത്ത് എന്റെയമ്മ ഉമ്മറത്തു തന്നെയുണ്ടായിരുന്നു കൂടാതെ മുറ്റതൊരു ടാക്സി കാറും…!

ഒന്നു പറഞ്ഞു നിർത്തി
അവൻ അവളെ നോക്കി…,
അവളവനേയും..,

അവൻ തുടർന്നു.,

ആ ടാക്സി റെയിൽവേ സ്റ്റേഷനിലേക്ക് ഉള്ളതായിരുനനു അച്ഛനു മദ്രാസിലേക്ക് ട്രാൻസ്ഫർ ആയി ഞങ്ങളങ്ങനെ അന്നു തന്നെ മദ്രാസിലെക്ക് പോയി അവിടുന്ന് പിന്നീട് കൽക്കട്ടക്കും.,

പക്ഷെ ഒരോ രണ്ടു വർഷത്തെ ഇടവേളയിലും വരുമ്പോൾ എല്ലാം ഞാൻ അവളറിയാതെ അവളെ കണ്ടു കൊണ്ടെയിരുന്നു.,
അവളെ ഒരിക്കലും ഞാനത് അറിയിച്ചില്ല.,

അവൻ കഥ പറഞ്ഞു നിർത്തി
അവളോട് പറഞ്ഞു…,

വീണ്ടും എന്റെ പ്രിയപ്പെട്ടവളെ തിരഞ്ഞ് അവളെ എന്റെ ജീവിതസഖിയാക്കാൻ
ഞാൻ അവളുടെ മുന്നിലെത്തി…,

അവളുടെ കഴുത്തിൽ താലി കെട്ടുകയും ചെയ്തു….!

ആ വാക്കുകൾ
അതവളിൽ ആഹ്ലാദത്തിന്റെ
വിസ്ഫോടനം തന്നെ തീർത്തു.,

അവളവനോട് ഹൃദയം നിറഞ്ഞു പുഞ്ചിരിച്ചതും.,

അവൻ അവളോടു പറഞ്ഞു.,

എന്റെ ആ കുട ഇതു വരെ നീ എനിക്കു തിരിച്ചു തന്നില്ലാട്ടോയെന്ന…..? ?

അതു കേട്ടതും
അവളവനിലെക്ക് ചേർന്നു നിന്നു…!

പകരം എന്തുണ്ടായി…….?

അവൻ തനിക്ക് ഏറ്റവും പ്രിയപ്പെട്ടവനാണെന്ന് അവൾ മനസിലിക്കിയതോടെ
അതിനോടൊപ്പം
അവനു നഷ്ടമായ അവന്റെ അച്ഛന്റെയും അമ്മയുടെയും സ്നേഹം കൂടി അവനു നൽകാൻ അവൾ തയ്യാറായതോടെ.,

മൂന്നാം മാസം തന്നെ
അവൾ ഗർഭിണിയായി, അതിന്റെ കൂടെ
അവൾ അവളുടെ പഠിപ്പും തുടർന്നു , പത്താം മാസം അവൾ പ്രസവിക്കുകയും ചെയ്തു,
പഠിപ്പു പൂർത്തിയാക്കിയ
അവൾ ഇപ്പോൾ ജോലിയും നേടി.,

ഇപ്പോൾ അവൾക്ക് അറിയാം
ഒന്നിനും വെവേറെ സമയം ആവശ്യമില്ലായെന്നും.,

എല്ലാറ്റിനും ഉറപ്പുള്ള സ്നേഹത്തിന്റെ
ഒരു കൂട്ടു മാത്രം മതിയെന്നും…..!!!

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

കട്ടുതിന്നൽ പ്രണയങ്ങൾ അപകടകരമോ ?

ബാല്യകാലത്തെങ്കിലും അല്പം കട്ടുതിന്നാത്തവരായി ആരെങ്കിലും ഉണ്ടോ ?? വളരെ വിരളമായിരിക്കും! അടുക്കളയുടെ കൈയ്യെത്തിപ്പിടിക്കാൻ പറ്റാത്ത അലമാരയുടെ മുകളിലെ തട്ടുകളിൽ ‘അമ്മ കാണാതെ എത്തിപ്പിടിച്ച മധുരപദാര്ഥങ്ങള് പോലെ തന്നെ

....
malayalam story

ആത്മഹത്യ

അവൾ പറഞ്ഞ മറുപടി കേട്ട് അവിടെ കൂടി നിന്ന പലരുടെയും കിളി പോയി……! എങ്ങിനെ പോകാതിരിക്കും..? അവളെ പോലെയല്ല അവരോന്നും, അവർക്കൊന്നും സ്വന്തമായി ഒരഭിപ്രായവും ഇല്ലാത്തവരാണ്, ചെറുപ്പം

....

മൂക്കുത്തിപ്രണയം

പഞ്ചായത്ത്‌ ഇലക്ഷൻ കഴിഞ്ഞു ഏകദേശം രണ്ടാഴ്ച കഴിഞ്ഞിട്ടുള്ള ഒരു ബുധനാഴ്‌ച.. പഞ്ചായത്ത്‌ ഓഫീസിന് മുൻപിലുള്ള എന്റെ ചായക്കടയിലേക്ക് ഓഫീസിലെ പ്യുൺ ആയ ഡേവിസ്ചേട്ടൻ ഓടിക്കിതച്ചെത്തി.. എടാ നിന്നെ

....

ശുഭ യാത്ര

Titanic ഓരോ നിമിഷവും മുങ്ങിക്കൊണ്ടിരിക്കുമ്പോഴും തുടർന്നുകൊണ്ടിരുന്ന ആ പാശ്ചാത്യ സംഗീതം പോലെ ആയിരുന്നു ആ നിമിഷങ്ങൾ ! തെറ്റായി ഒന്നും തന്നെ ചെയ്യുന്നില്ലെന്നു സ്വയം അവനവനോടും കൂടെ

....

അങ്ങനെയും…

മടൽ ബാറ്റും താഴെയിട്ട് ഞാനും അച്ഛനും ജീവനുംകൊണ്ട് പാഞ്ഞു. നന്നായി ബാറ്റു ചെയ്തുകൊണ്ടിരുന്നപ്പോൾ അമ്മ കാരണം കളി നിർത്തിയ അവസ്ഥ ലോകത്ത് ഒരാൾക്കും ഉണ്ടായി കാണാത്തില്ല, എന്നാൽ

....

ഓർമ്മകളിൽ എന്നും ഓണം

കേരളക്കരക്കു ഇന്നും ആവേശമായി അവശേഷിക്കുന്ന ഒരേ ഒരു ഉത്സവം, ഒരുപക്ഷെ ഓണം മാത്രമായിരിക്കാം. നിറം മങ്ങിത്തുടങ്ങിയെങ്കിലും, ഒരനുഷ്ടാനം പോലെ നാം ബാക്കിവെച്ചിരിക്കുന്ന ഓണച്ചടങ്ങുകളിൽ പലതും വർഷങ്ങൾ കഴിയുന്നതോടെ

....