25 വർഷങ്ങൾക്കു മുന്നേ….,
കല്ല്യാണ ദിവസം ആദ്യരാത്രിയിൽ അവളെന്നോട് ചോദിച്ചു….,
ഞാനെങ്ങനെയാ നിങ്ങളെ സ്നേഹിക്കേണ്ടതെന്ന്…? ? ?
പെട്ടന്ന് അതു കേട്ടപ്പോൾ എനിക്കും ആകെ കൺഫ്യൂഷനായി…,
എങ്കിലും ഞാൻ പറഞ്ഞു…,
എനിക്ക് നിന്നെ ഒരിക്കലും പിരിഞ്ഞിരിക്കാൻ തോന്നാത്ത വിധം…..!
നിന്നോടുള്ള ഇഷ്ടം പോലെ മറ്റൊരു പെണ്ണിനോടും ഇഷ്ടം തോന്നാനാവാത്ത വണ്ണം….!
അവസരങ്ങൾക്കൊത്ത്….,
എന്റെ
കാമുകിയായി…,
അമ്മയായി…,
കൂടെപ്പിറപ്പായി…,
സുഹൃത്തായി….!
എന്നെ..,
സ്നേഹിക്കുന്നവളായി..,
പുകഴ്ത്തുന്നവളായി..,
പിണങ്ങുന്നവളായി…,
സഹിക്കുന്നവളായി…,
കുറ്റപ്പെടുത്തുന്നവളായി…,
ചീത്ത വിളിക്കുന്നവളായി..,
ശല്ല്യ പെടുത്തുന്നവളായി…,
എന്നിൽ…,
അഭിമാനം കൊള്ളുന്നവളായി…,
എനിക്ക്..,
സുഖവും സന്തോഷവും നൽകുന്നവളായി….,
എന്നിലെ…,
ഉപദേശിയായി….,
നിരൂപകയായി…,
അവസാനം എനിക്ക്…,
താങ്ങായി..,
തണലായി..,
ഒരോ രാത്രിയിലും പ്രിയമേറെയുള്ള സഹധർമ്മിണിയായി…,
എന്നെ സ്നേഹിക്കണമെന്നാണ് അന്ന് ഞാനവളോട് അന്നാവശ്യപ്പെട്ടത്…!!
ഇന്ന്
അവൾ വന്ന്
നാളെയാണ് ഞങ്ങളുടെ 25ാം വിവാഹവാർഷികം എന്നു പറഞ്ഞപ്പോൾ ഒന്നെനിക്ക് ബോധ്യപ്പെട്ടു…,
അന്ന്
ഞാൻ എനിക്കവളെ മാത്രം മതിയെന്നും..,
അവൾക്ക് ഞാൻ മതിയെന്ന് അവളും ഒന്നിച്ചെടുത്ത തീരുമാനമായിരിക്കാം
ഈ 25 വർഷങ്ങളെന്ന്…..!
പക്ഷെ
വീണ്ടും ഒന്നാലോചിച്ചപ്പോൾ
മനസ്സിലായി അതല്ല
ഈ 25 വർഷങ്ങളുടെ ആയുസ്സെന്ന്…,
അത്
അന്നവൾ ചോദിച്ച ആ ചോദ്യം..,
ഞാനെങ്ങനെയാ നിങ്ങളെ സ്നേഹിക്കേണ്ടത്…? ”
എന്നത്
പിന്നീടുള്ള എന്റെ ദിനങ്ങളെ മാറ്റി മറിക്കുകയായിരുന്നു…,
അവളുടെ ആ ചോദ്യം അന്നു തൊട്ട് തിരിച്ചെന്നെയും ചോദ്യം ചെയ്യാൻ തുടങ്ങി…,
അവൾ എന്നിൽ നിന്ന് എന്താണാഗ്രഹിക്കുന്നതെന്ന് അവളെന്നോട് ചോദിച്ചറിഞ്ഞു…,
തിരിച്ച് എന്നിൽ നിന്ന എന്താണാഗ്രഹിക്കുന്നത് എന്ന് അവൾ ചോദിച്ചുമില്ല ഞാൻ പറഞ്ഞതുമില്ല…,
പക്ഷെ..,
അന്നുതൊട്ട് ആ ചോദ്യത്തിനൊരുത്തരം വേണമെന്ന് എന്റെ മനസ്സാഗ്രഹിച്ച പ്രകാരം ഞാനും ഉറച്ച ചില തീരുമാനങ്ങളെടുത്തു…,
അവൾ എനിക്കെങ്ങനെ വേണമെന്ന്
ഞാൻ ആഗ്രഹിച്ചുവോ അതുപോലെ അവൾക്കു വേണ്ടി
ഞാനും ജീവിക്കാൻ തീരുമാനിച്ചതായിരുന്നു അത്….
എന്നാൽ
അത് നിങ്ങൾ കരുതും പോലെ
അവൾ ആയി കാണാൻ ഞാൻ ആഗ്രഹിച്ച അതെപോലെ ആവാനല്ല….,
മറിച്ച്…,
അത്
അവൾ കാമുകി ആവുമ്പോൾ..,
ഒരു കാമുകനാവാനും…!
അമ്മയാവുമ്പോൾ…,
അവളുടെ കൈകുഞ്ഞായിരിക്കാനും…!
കൂടപ്പിറപ്പാവുമ്പോൾ..,
ഒരമ്മയുടെ മക്കളെന്ന രക്തബന്ധം പോലെ ഹൃദയബന്ധം സൂക്ഷിക്കുന്നവനായും…!
സുഹൃത്തുക്കളാവുമ്പോൾ…,
ഒരു ഉടലിലെ ഇരു കണ്ണുകൾ പോലെയും…,
സ്നേഹിക്കുന്നവളാകുമ്പോൾ..,
ആദ്യമായ് തന്റമ്മയുടെ സ്നേഹം പറ്റുന്ന പിഞ്ചുകുഞ്ഞിനെ പോലെയും…,
സുഖവും സന്തോഷവും നൽകുമ്പോൾ…, തിരികെ ഹൃദയത്തിന്റെ അതെ സുഖവും സന്തോഷവും നൽകുന്നവനായും…!
പുകഴ്ത്തുന്നവളാകുമ്പോൾ…,
അതിൽ ഭ്രമം മൂത്ത് മുഴങ്ങുന്നവനാവാതെ മിതമായ അളവിൽ മാത്രം അതാസ്വദിക്കുന്നവനായും…!
പിണങ്ങുമ്പോൾ..,
അതിനേക്കാളേറെ വേഗത്തിൽ ഇണക്കത്തിനായി കാത്തു നിൽക്കുന്നവനായ്…!
കുറ്റപ്പെടുത്തുമ്പോൾ..,
ഇനി അതാവർത്തിക്കാതിരിക്കാൻ
ഏറെ ശ്രദ്ധയുള്ളവനായും…!
ചീത്ത വിളിക്കുമ്പോൾ..,
ഒരു കൊച്ചുകുട്ടിയെ പോലെ മുഖം വീർപ്പിച്ചും…!
നിരൂപകയാവുമ്പോൾ..,
ഇനിയും ഏറെ തിരുത്താനുണ്ടെന്ന ബോധമുള്ളവനായും…!
ഉപദേശിയാവുമ്പോൾ…,
ഹൃദയം തുറന്നു വെച്ച് അവളുടെ നല്ല വാക്കുകൾ കേൾക്കുന്നവനായും…!
താങ്ങായി മാറുമ്പോൾ…,
അവളിൽ അഭയം പ്രാപിക്കുന്നവനായും…!
തണലായി തീരുമ്പോൾ…,
അവളുടെ തണലേറ്റ് അവൾക്കു അരുകുപറ്റിയിരിക്കുന്നവനായും…!
സഹധർമ്മിണിയായ് മാറുമ്പോൾ….,
ഉത്തമ ഭർത്താവായി അവളെ മനസ്സും ശരീരത്തിലും ചേർത്തു വെച്ച് അവൾക്കായി പിറന്നവനായി…!
മാറാൻ ഞാൻ ശീലിച്ചതിന്റെ ഫലമാണ്
എന്റെ ഈ 25 വർഷ്ങ്ങൾ…..!
എന്നു നിസംശയം….!!!