വടക്ക് ഇവന്റെ പേര് നിലംതല്ലി.. എന്നാൽ തെക്കർക്ക് ഇവൻ കൊട്ടോടി ആണ്.. അതാണ് ഭാഷയുടെ പ്രശ്നം.. ആനയും ഉറുമ്പും പോലെ..
1980-90 കാലഘട്ടങ്ങൾക്ക് മുൻപ് വരെ വീട് പണിയുമ്പോൾ നിലം അടിച്ചുറപ്പിക്കാനായി ഉപയോഗിച്ചിരുന്ന ഉപകരണമാണ് നിലംതല്ലി. ഉറപ്പുള്ളതും വേഗത്തിൽ പൊട്ടിപോകാത്തതും ആയ അൽപ്പം ഭാരമേറിയ കാഞ്ഞിരം പോലുള്ള തടികൾ കൊണ്ടാണ് ഇതുണ്ടാക്കുന്നത്. അകൃതി നമ്മുടെ ക്രിക്കറ്റ് ബാറ്റ് പോലിരിക്കും.
കണ്ടത്തിൽ കൊയ്ത്ത് കഴിഞ്ഞ് നെല്ല് കറ്റ കെട്ടി മുറ്റത്തു എത്തിക്കുന്നതിന് മുൻപ് ധനുമാസത്തിൽ പണി ആരംഭിക്കും. മുറ്റം നല്ലത്പോലെ കിളച്ചു ആവശ്യത്തിന് വെള്ളവും ചേർത്ത് അൽപ്പം ചെളിരൂപത്തിൽ കാൽ കൊണ്ട് നിരത്തി ഒതുക്കും.
റെഡി ആയാൽ ട്ടോ.. ട്ടോ ശബ്ദം കേൾപ്പിച്ചു ഇവനെ വെച്ചുള്ള പ്രയോഗം ആണ് പിന്നെ. അല്ലെങ്കിൽ തന്നെ അന്ന് ഇന്റർലോക്ക് എന്ന സംഭവം തന്നെ ആരും കേട്ടുപോലും കാണില്ല.
മുറ്റം ഉണങ്ങികഴിയുമ്പോൾ നിലത്തു ചാണകം മെഴുകി വൃത്തിയാക്കിയെടുക്കും. മുറ്റത്തിന്റ അതിര് മാത്രമല്ല, കിണറിന്റെ ആൾമറ,നടപ്പാത, പറമ്പിന്റെ അതിര് എല്ലാം ഇതുപോലെ റെഡിയാക്കും. ചില ഗ്രാമപ്രദേശത്തു ഇപ്പോഴും ഇത് തുടരുന്നുണ്ടെങ്കിലും നമുക്കിത് മൺമറഞ്ഞ പഴമയിലെ ഒരു ഉപകരണവും ഓർമ്മകളിലെ മാഞ്ഞുതുടങ്ങിയ ഒരു കാഴ്ച്ചയുമാണ്


കളർമീൻ വേട്ട
ഒടുവിൽ അവറ്റകൾ എല്ലാം അവിടെ കിടന്ന് ചത്തു… നാട്ടിൽ പലയിടങ്ങളിലും അലങ്കാര മത്സ്യ കൃഷി വല്ലാതെ പടർന്നു പന്തലിച്ചൊരു സമയമായിരുന്നു. ചെറുപ്പ കാലഘട്ടമായതു കൊണ്ട് തന്നെ അന്ന്