തിരിച്ചു വരവ്

തുറന്നിട്ട ജാലകത്തിലൂടെ അവൻ പുറത്തേയ്ക്ക് നോക്കിനിന്നു. പുറംകാഴ്ച്ചകളിൽ വെറുതെ മിഴികൾ ഉടക്കിയെങ്കിലും അതൊന്നും അവന്റെ മനസ്സിൽ പതിയുന്നുണ്ടായിരുന്നില്ല.

നിഴലും നിലാവും ഇടകലർന്ന തൊടിയിൽ നിഷാപക്ഷികളുടെ ചിറകടി ശബ്ദം.അകലെ ആകാശത്തിനുമപ്പുറം ചക്രവാളത്തിൽ വിളറിവെളുത്ത ചന്ദ്രക്കല.അങ്ങ് നഗര പ്രാന്തങ്ങളിൽ മിന്നിതെളിയുന്ന നക്ഷത്രവിളക്കുകൾ.ദൂരെ നഗരത്തിനും അപ്പുറം എവിടെയോ ചൂളം വിളിച്ച് അലറി ഓടുന്ന തീവണ്ടിയുടെ ശബ്ദം.പെട്ടന്ന് അവൻ ഓർമ്മയിൽ നിന്നും ഞെട്ടി ഉണർന്നു.

അവൻ തിരിഞ്ഞു മുറിയിലേയ്ക്ക് ഒന്ന് നോക്കി.അലങ്കോലപ്പെട്ട് കിടക്കുന്ന മുറിയാകെ അവനൊന്നു കണ്ണുകൾ പായിച്ചു.ചിതറികിടക്കുന്ന പുസ്തകങ്ങളും പേപ്പറുകളും.അവൻ മെല്ലെ നടന്നുച്ചെന്ന് തന്റെ പഴകി ദ്രവിച്ച കട്ടിലിലിരുന്നു.അപ്പോൾ മുറിയിലാകെ വെളിച്ചം മങ്ങിയ ടേബിൾ ലാമ്പ് കരിന്തിരി കാത്തുന്നുണ്ടായിരുന്നു.

ഇപ്പോൾ സമയം എത്രയായിട്ടുണ്ടാവും..? അവൻ ആലോചനയിൽ മുഴുകി.ചുവരിൽ പണ്ടെങ്ങോ ജീവൻ നിലച്ചുപോയ ഘടികാരത്തിലേയ്ക്ക് അപ്പോളവന്റെ നോട്ടം എത്തിനിന്നു. അവൻ വീണ്ടും എഴുനേറ്റ് ജാലകത്തിനരികിലേയ്ക്ക് നടക്കുമ്പോൾ ആയിരുന്നു ശ്രദ്ധ ആ ചിതറികിടക്കുന്ന പേപ്പർ കഷ്ണങ്ങളിലേയ്ക്ക് പതിക്കുന്നത്.

നിലത്തേയ്ക്ക് കുനിഞ്ഞിരുന്നുകൊണ്ട് വിറയാർന്ന കൈകളോടെ അവൻ ആ കത്ത് എടുത്തു. നാട്ടിൽ നിന്ന് ഉള്ളത് ആണെന്ന് അറിഞ്ഞതും അവന്റെ നെഞ്ചിനുള്ളിൽ ഒരു വിങ്ങൽ ഉണ്ടായി. അഡ്രെസ്സിലേ ആ പേരും കൂടെ കണ്ടതോടെ പിന്നെ അവൻ ഒട്ടും താമസിക്കാതെ ആ കത്ത് പൊട്ടിച്ചു വായിക്കുവാൻ തുടങ്ങി.

” പ്രിയപ്പെട്ട അനന്ദുവേട്ടന്……..
ഈ കത്തിനെങ്കിലും മറുപടി അയക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇവിടെ ഇങ്ങനെ രണ്ട് പേർ ഏട്ടനെ കാത്തിരിപ്പുന്നുണ്ടെന്ന് വല്ലപ്പോഴും ഓർക്കുന്നത് നല്ലത് ആണ്. അപ്പച്ചിക്ക് ആകെ വയ്യാതായിട്ടുണ്ട്.ദിവസങ്ങൾ പോകുംതോറും ക്ഷീണവും തളർച്ചയും കൂടി വരുവാണ്. ഏട്ടനെ കാണാൻ വല്ലാതെ ആഗ്രഹിക്കുന്നുണ്ട് ആ പാവം. ഒന്ന് വന്നൂടെ ഏട്ടാ……
എന്നെ ഓർക്കേണ്ട…. അപ്പച്ചിയെ ഓർത്തെങ്കിലും ഒന്ന് വരുമോ….

പിന്നെ ഒരു അത്യാവശ്യം കാര്യം കൂടെ ഉണ്ട്‌…. എന്റെ കല്യാണം ആണ് ഏട്ടാ….. രണ്ടാഴ്ച്ചയ്ക്ക് ശേഷം…. ഇത്രെയും നാൾ ഞാൻ കാത്തിരുന്നത് ഏട്ടൻ എന്നെങ്കിലും എന്നെ ചോദിച്ചുവരും എന്ന പ്രതീക്ഷയിൽ ആയിരുന്നു…. ഇതോടെ ആ കാത്തിരിപ്പും അവസാനിച്ചിരിക്കുവാണ്…..
ഈ കത്തിന്റെ മറുപടി ആയി ഏട്ടൻ അപ്പച്ചിയെ കാണാൻ വരുമെന്ന് കരുതുന്നു. ആ കൂടെ എന്നെയും കൂടെ കൂട്ടാൻ ആഗ്രഹം ഉണ്ടേൽ മുഹൂർത്തതിന് മുൻപായി ഏട്ടൻ എന്നെ വന്ന് വിളിച്ചാൽ ഉറപ്പായും ഞാൻ ഏട്ടന്റെ കൂടെ ഇറങ്ങി വരും….

സ്വന്തം….
     ഗംഗ….. ”

ഒരാന്തലോടെ അവനാ കത്ത് വായിച്ചു പൂർത്തിയാക്കി.മനസ്സിന്റെ കോണിൽ ചാരം മൂടികിടന്ന ഒരുപാട് ഓർമ്മകൾ ആ നിമിഷം അവന്റെ മനസ്സിലേയ്ക്ക് ഓടിയെത്തി.
വിറകടുപ്പിലേക്ക് ആഞ്ഞു ഊതി ശ്വാസം കിട്ടാതെ നെഞ്ചു തിരുമ്മി കരുവാളിച്ച മുഖത്തോടെ തന്നെ നോക്കുന്ന അമ്മയുടെ ദയനീയ മുഖം……..കാലത്തിന്റെ പിന്നാപുറങ്ങളിൽ എവിടെയോ മറഞ്ഞിരുന്ന് തന്നെ നോക്കുന്ന ഒരു ദാവണി കാരിയുടെ മുഖം. ഒൻപത് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഇന്നും മനസ്സ് ആ ഓർമ്മകളുടെ കുത്തൊഴുക്കിൽ പെട്ട് കിടക്കുകയാണ്.

തന്റെ നാട്……നാടും നാടിന്റെ ഓർമ്മകളും വയലും വയലോലകളും പച്ചപ്പും…. താൻ നടന്നുനീങ്ങിയ വഴിയും വഴിയോരങ്ങളും തന്റെ വീടും തൊടിയും അവന്റെ ഓർമ്മകളിലേയ്ക്ക് എത്തിനോക്കികൊണ്ടിരുന്നു.

അച്ഛൻ വരുത്തിവെച്ച കടബാധ്യതകൾ തീർക്കാനായി ആ വീട് വീട്ടിറങ്ങുമ്പോൾ ഉമ്മറത്തിണ്ണയിൽ പ്രാത്ഥനയോടെ നോക്കിനിന്ന അമ്മയുടെ ചിത്രം ഇന്നും മിഴിവോടെ മനസ്സിലുണ്ട്.പിന്നീട് അങ്ങോട്ട് എല്ലാം വെട്ടിപ്പിക്കാനുള്ള നെട്ടോട്ടമായിരുന്നു.

ഓരോ ദിവസം ചങ്ങലയ്ക്കിട്ട മനസ്സും അലയുന്ന ശരീരവുമായി ആൾക്കൂട്ടങ്ങളിൽ ഒറ്റപ്പെടലിന്റെ മധുരമുള്ള നീറ്റൽമഴയായി പായുകയായിരുന്നു.

വീട്ടുകാരെല്ലാം ഉപേക്ഷിച്ചിട്ടും എന്നും തന്റെ കൂടെ നിന്ന രണ്ട് പേർ. ഒരേ സമയം അവരുടെ മുഖങ്ങൾ അവന്റെ മനസ്സിൽ വേദന നിറച്ചു…..തിരിച്ചു പോകണം…… അമ്മയെയും ഗംഗയെയും കാണണം…. ഇനി തന്റെ ജീവിതത്തിൽ അമ്മയ്ക്ക് കൊടുക്കാവുന്നതിൽ ഏറ്റവും വലിയ സന്തോഷം ആയിരിക്കും താനുമൊത്തുള്ള ഗംഗയുടെ ജീവിതം….. അവർ രണ്ടും തന്റെ തിരിച്ചു വരവിനായി ഇപ്പോഴും കാത്തിരിപ്പുണ്ടാവും..

കണ്ണടയുന്നതിന് മുൻപായി അമ്മയ്‌ക്ക് അ രികിൽ എത്തണം.നേടിയതും സംബാധിച്ചതും എല്ലാം ആ കാൽക്കൽ സമർപ്പിച്ച് അമ്മയോട് പറയണം.അമ്മയുടെ പ്രാത്ഥന വിഭലമായില്ല എന്ന്. ജീവിതത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട് വഴിതെറ്റാമായിരുന്നിട്ടും അമ്മയുടെ പ്രാത്ഥന ആണ് എന്നെ മുൻപോട്ട് നയിച്ചതെന്ന്.ജീവിതം ചതഞ്ഞ് എരിഞ്ഞിട്ടും ദയയില്ലാതെ ക്രൂശിച്ചവർക്ക് മുൻപിൽ പമ്പരവിഡ്ഢിയെപോലെ പൊരുതിനിന്നത് യുദ്ധം ജയിച്ച ഒരു അമ്മയുടെ രക്തമായിരുന്നു താനും എന്ന് അറിയാമായിരുന്നത് കൊണ്ട് ആയിരുന്നു.

അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.ആ കണ്ണുനീർ തുള്ളികൾ ഇറ്റു വീണ് അവന്റെ കൈത്തണ്ടയെ പൊള്ളിച്ചു.ഓർമ്മകളിൽ നിന്ന് ഞെട്ടിയുണർന്ന അവൻ പിന്നീട് ഒരു നിമിഷം പോലും അമാന്തിച്ചില്ല. കത്ത് വന്നിരിക്കുന്ന ദിവസം നോക്കിയപ്പോൾ രണ്ടാഴ്ച്ച പിന്നിട്ടിരിക്കുന്നു. കത്തിനൊപ്പം വന്നിരിക്കുന്ന കല്യാണക്കുറി അവൻ എടുത്തുനോക്കി.അപ്പോൾ ഗംഗയുടെ കല്യാണം നാളെ ആണോ. ഒരു നടുക്കം അവനുള്ളിൽ ഉണ്ടായി. പെട്ടന്ന് തന്നെ എടുക്കാനുള്ളതെല്ലാം എടുത്ത് പെട്ടിയിലാക്കി വേഗം തന്നെ അവൻ മുറി പൂട്ടി ഇറങ്ങി.

നിലാവിന്റെ വെളിച്ചത്തിൽ ആ വിജനമായ വഴിയിൽ കൂടി അവൻ അല്പം വേഗത്തിൽ നടന്നു നീങ്ങി.മുൻപിൽ നിന്നും പിറകിൽ നിന്നും ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങൾ.വർഷങ്ങൾക്ക് ശേഷമുള്ള യാത്ര.അതിന്റെ ഒരു ആകാംഷയും അങ്കലാപ്പും അവന്റെ മുഖത്ത് ഉണ്ടായിരുന്നു. രാത്രി വണ്ടിക്ക് തന്നെ നാട്ടിലെത്തണം. സ്റ്റേഷനിലേയ്ക്ക് നടക്കുമ്പോൾ കാലുകൾക്ക് വേഗത പോരാ എന്ന് അവന് തോന്നി.

ഉദ്ദേശിച്ചപോലെ മംഗലാപുരതേയ്ക്കുള്ള അവസാന ട്രെയിൻ പോയിട്ടില്ലായിരുന്നു. ആളൊഴിഞ്ഞ ജനറൽ കംപാർട്ട്‌മെന്റിൽ  ജനലോരം ചേർന്ന് അവൻ ഇരുപ്പുറപ്പിച്ചു.

ഓർമ്മകൾ വീണ്ടും പ്രളയം പോലെ അവന്റെ മനസ്സിലേക്ക് കുത്തിയൊഴുകാൻ തുടങ്ങി.

ഓണക്കോടി ഉടുത്തൊരുങ്ങി പൂക്കളം ഇട്ട് നാക്കിലയിൽ സദ്യയൊരുക്കി തേൻമാവിൻ കൊമ്പത്തൊരു ഊഞ്ഞാലും കെട്ടി അമ്മയെയും ഗംഗയെയും അതിലിരുത്തി ആയത്തിൽ ആട്ടിയതും കൂട്ടുകാരോടൊത്തു കളിപ്പറഞ്ഞതും അവന്റെ ഓർമ്മയിൽ വിരുന്നെത്തി. ഈ നഷ്ടങ്ങൾ ഒക്കെ ഇനി നികത്താൻ കഴിയുമോ.ഇനിയൊരു തിരിച്ചുപോക്ക് ആ യൗവനത്തിലേയ്ക്ക് തനിക്ക് സാധിക്കുമോ.അതിജീവനത്തിന്റെ ഏറ്റവും കഠിനമായ പാതയിൽ നിന്നുകൊണ്ട് ഞാൻ പുതിയൊരു ജീവിതത്തെ വാർത്തെടുത്തു. അതിൽ മറന്നുകളഞ്ഞ ഒരുപ്പാട് മുഖങ്ങൾ.

ഇന്നിതാ ഒക്കെയും നഷ്ടപ്പെടാൻ പോകുന്നപോലെ ഒരു തോന്നൽ. മുഹൂർത്തതിന് മുൻപ് തനിക്ക് അവിടെ എത്താൻ സാധിക്കുമോ. ഇല്ലെങ്കിൽ……

പെട്ടന്ന് വണ്ടി ഒരു ഇരമ്പലോടെ നിന്നു.പതിയെ അവൻ കണ്ണുകൾ തുറന്നു.സമയം വളരെ അധികം പിന്നിട്ടിരിക്കുന്നു.ദൂരങ്ങൾ താണ്ടിമറിഞ്ഞത് അറിഞ്ഞത് കൂടെ ഇല്ല.മണിക്കൂറുകളുടെ യാത്രയ്ക്കൊടുവിൽ അവൻ ബസ് ഇറങ്ങി.കവലയിൽ വന്നിറങ്ങുമ്പോൾ ആശ്ചര്യമായിരുന്നു അവന്റെ കണ്ണുകളിൽ.ഗ്രാമത്തിന്റെ മുഖം ഒരുപാട് മാറിയിരിക്കുന്നു. നീണ്ട ഒൻപത് വർഷങ്ങൾക്കൊണ്ട് ഒരു നഗരത്തിന്റെ ഛായ വന്നിരിക്കുന്നു. അങ്ങിങ് കൂറ്റൻ കെട്ടിടങ്ങൾ നിലയുറപ്പിച്ചിരിക്കുന്നു.പെട്ടന്ന് അവന്റെ നോട്ടം ബസ് സ്റ്റോപ്പിന്റെ എതിർ വശത്തു തന്നെ ആയിരുന്നു ക്ഷേത്രത്തിലേയ്ക്ക് പതിച്ചു. പരിസരത്തായി നിരന്നുകിടന്നിരുന്ന വണ്ടികളുടെ അലങ്കാരങ്ങളിൽ നിന്ന് തന്നെ അവൻ കാര്യങ്ങൾ ഊഹിച്ചെടുത്തു.

ഒരു നിമിഷം പോലും പാഴക്കാതെ മുൻപോട്ട് നടക്കാൻ തുനിഞ്ഞതും ക്ഷേത്രത്തിൻ ഉള്ളിൽ നിന്ന് ഉച്ചത്തിൽ വാദ്യ മേളങ്ങൾ മുഴങ്ങി.പിടിച്ചുകെട്ടിയ പോലെ അവന്റെ കാലുകൾ മണ്ണിൽ അമർന്നു. ഹൃദയത്തിനുള്ളിൽ കൊത്തിവലിക്കും പോലെ ഒരു വേദന അവന് അനുഭവപ്പെട്ടു.

താൻ ഒരുപാട് താമസിച്ചിരിക്കുന്നു എന്ന് അവന്റെ മനസ്സ് അവനെ തന്നെ കുറ്റപ്പെടുത്തി. ക്ഷേത്രത്തിന് ഉള്ളിൽ നിന്നും ആളുകളുടെ വരവ് ആരംഭിച്ചതും അവൻ ഒട്ടും അമാന്തിക്കാതെ തിരിഞ്ഞു നടന്നു. താൻ തിരിച്ചു വന്നിട്ടില്ലന്ന് അവൾ കരുതിക്കോട്ടെ….. താൻ അവളെ സ്നേഹിച്ചിട്ടില്ലെന്നും അവൾ കരുതട്ടെ…..

പെട്ടിയും തൂക്കി അവൻ വേഗത്തിൽ മുൻപോട്ട് നടന്നു. വഴിയിൽ തന്നെ ആരും തിരിച്ചറിയരുതെന്ന് അവൻ അതിയായി ആഗ്രഹിച്ചു.പല പരിചിത മുഖങ്ങൾ അവന്റെ കണ്ണിൽ ഉടക്കിയെങ്കിലും അവർക്കാർക്കും അവനെ മനസ്സിലാക്കാനും കഴിഞ്ഞില്ല എന്നുള്ളതും അവനിൽ ആശ്വാസം നിറച്ചു.

പ്രധാന റോഡ് വിട്ട് അവൻ ചെറിയ മൻപാതയിലൂടെ നടന്നു.വീട് അടുക്കുംതോറും അവന്റെ മനസ്സ് വല്ലാതെ തുടിക്കുകയായിരുന്നു.

തലയ്ക്കുമുകളിലെ മങ്ങിയ വെയിൽ. കാറ്റിനു പോലും വാടിയ കൊന്നപ്പൂക്കളുടെ ഗന്ധം. താൻ ഓടിനടന്ന ആ മൺപാതയ്ക്ക് മാത്രം ഇന്നും മാറ്റമില്ല.

മൺപാതയിൽ നിന്നും വീടിന്റെ നടകൾ കയറി അവൻ മുറ്റത്തെത്തി.വർഷങ്ങൾ ശേഷം തന്റെ വീടും പരിസരവും കണ്ട അവനിൽ അങ്കലാപ്പ് ആണ് ഉണ്ടായത്.

പൂട്ടികിടക്കുന്ന വീട്. ചപ്പു ചവറുകളും പുല്ലുകളാലും നിറഞ്ഞു കിടക്കുന്ന മുറ്റവും പരിസരവും.മാസങ്ങളായി ആൾതാമസമില്ലാത്ത വീട് പോലെ അവന് തോന്നി.

അമ്മ എവിടെ പോയിട്ടുണ്ടാവും.അവൻ ഓർക്കാതെ ഇരുന്നില്ല.വീടും തൊടിയും ചുറ്റും നിരീക്ഷിക്കുന്നതിന്റെ ഇടയിൽ ആയിരുന്നു കാട് പടർന്നുകിടക്കുന്ന തെക്കേ തൊടിയിൽ ഒരു ഭാഗം മാത്രം തെളിഞ്ഞു കിടക്കുന്നത് അവൻ ശ്രദ്ധിക്കുന്നത്. അവന്റെ കാലുകൾ അവിടെക്ക് ചലിച്ചു.

ഹൃദയത്തിനുള്ളിൽ ഒരായിരം കൂരമ്പുകൾ തറച്ച പോലെ അവൻ നിന്നുപോയി. പച്ചമണ്ണ് ഉണങ്ങാത്ത ഒരു മൺകൂന.ഉള്ളം കാലിൽ നിന്ന് എന്തോ നട്ടെല്ലിലേയ്ക്ക് അരിച്ചു കയറുന്ന പോലെ അവന് തോന്നി. എല്ലാം നഷ്ടപ്പെട്ടവനെ പോലെ അവൻ ആ മൺകൂനയിക്ക് മുകളിലേ വാടിയ പൂക്കൾക്കു മുകളിലേയ്ക്കായി വീണുപോയി.

വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ഭാരങ്ങളും സങ്കടങ്ങളും ഒരു അലറിക്കാറിച്ചയോടെ അവൻ ആ അമ്മയുടെ മാറിലേയ്ക്ക് ഒഴുക്കിവിട്ടു.

ഒൻപത് വർഷങ്ങൾക്ക് ശേഷം അമ്മയുടെ മകൻ തിരിച്ചെത്തിയിരിക്കുന്നു.പക്ഷെ അമ്മയോ…..?
കാലത്തിന്റെ പിന്നാമ്പുറങ്ങളിൽ എവിടെയോ കരുതിവെച്ച ഒരു ജീവായുസ്സ് മുഴുവൻ സമർപ്പിച്ച് അമ്മ യാത്രയിരിക്കുന്നു.

അപ്പോൾ  അകലെ പടിഞ്ഞാറൻ ചക്രവാളത്തിൽ എരിഞ്ഞടങ്ങിയ സൂര്യന്റെ മുഖം കാണാമായിരുന്നു. ആകെ കുങ്കുമത്തിൽ കുളിച്ച ചക്രവാളം….

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

malayalam story

നത്ത്

ഭാഗം 1 ഉമ്മാമ മരണപ്പെട്ടതിന്റെ നാല്പതാം നാൾ, നാല്പതുവായിരക്കലും മറ്റും കഴിഞ്ഞ് വളരെ വൈകിയാണ് ഞങ്ങൾ ഉറങ്ങാൻ കിടന്നത്. രാവിലെ സുബഹി നിസ്കാരം കഴിഞ്ഞ ഉടനെ യത്തീംഖാനയിലെ

....

നല്ല പാതി

” ഡോക്ടർ ആളേ കിട്ടിയിട്ടുണ്ട് കേട്ടോ. ഇപ്പോഴാ ആ കുട്ടി വിവരം വിളിച്ച് പറഞ്ഞത് ഇനി ഇന്ദ്രനോട്‌ പറഞ്ഞോളൂ ” ” ആരാടോ ആൾ താൻ കണ്ടോ

....

അമ്മയുടെ വിരലുകൾ

ഒരിക്കൽ തമ്മിൽ പിരിഞ്ഞ ശേഷം അച്ഛൻ അമ്മയേ വീണ്ടും സ്വന്തം ജീവിതത്തിലേക്കു തിരിച്ചു വിളിക്കാൻ വന്നിട്ടും അമ്മ അച്ഛനോടൊപ്പം പോകാൻ തയ്യാറായില്ലെന്നു മാത്രമല്ല, അച്ഛനോടെന്തോ വാശിയുള്ളതു പോലെയാണ്

....

നിലംതല്ലി

വടക്ക് ഇവന്റെ പേര് നിലംതല്ലി.. എന്നാൽ തെക്കർക്ക് ഇവൻ കൊട്ടോടി ആണ്.. അതാണ് ഭാഷയുടെ പ്രശ്നം.. ആനയും ഉറുമ്പും പോലെ.. 1980-90 കാലഘട്ടങ്ങൾക്ക് മുൻപ് വരെ വീട്

....

ഗീതസ്തുതി

സമയം രാവിലെ അഞ്ചരയോട് അടുക്കുന്നതെ ഉണ്ടായിരുന്നുവെങ്കിലും ചെറിയ രീതിയിൽ വെളിച്ചം വീണിട്ടും ഉണ്ടായിരുന്നു. പുലർകാലേ വീശുന്ന തണുത്ത കാറ്റിൽ കുളിർ കോരുന്നുണ്ടായിരുന്നുവെങ്കിലും അവൾ അതൊന്നും കാര്യം ആക്കാതെ

....

തളർന്നു പോയ കപ്പിത്താൻ..

നീ അന്ന് പറഞ്ഞു….അവളെന്നെ കപ്പലിന് ഇപ്പോൾ വേണ്ടത് ഒരു കപ്പിത്താനെയാണ്, നിനക്കെ അത് ആകാൻ കഴിയുള്ളു എന്ന്. അന്ന് നീ പറഞ്ഞ പോലെ തന്നെ ഞാൻ അവളുടെ

....