ആർപ്പേ .. ആർപ്പേ .. ആർപ്പേ …

ചിങ്ങം പിറന്നാൽ പിന്നെന്നും ഓണമാണ് ; ചിങ്ങം ഒന്നിന് പുതുവത്സരാശംസകൾ നേർന്നു കൊണ്ട് വല്ല്യച്ഛൻ ഞങ്ങൾ കുട്ടികൾക്കെല്ലം ഒറ്റരൂപ തുട്ട് കൈനീട്ടം തരുമായിരുന്നു , ആ ഒറ്റരൂപതുട്ടിന് അന്ന് വയറൻ പൊറിഞ്ചുവിന്റെ പീടികയിൽ നിന്നും അഞ്ചോ ആറോ പുളിഞ്ചി മിഠായി കിട്ടിയിരുന്നെന്നാണ് ഓർമ്മ ., അങ്ങനെ പുളിഞ്ചി മിഠായുടെ മാധുര്യം നുണഞ്ഞു കൊണ്ടാണ് ഞങ്ങൾ കുട്ടികളെല്ലാം അന്ന് ഓണത്തെ വരവേറ്റിരുന്നത് …
അത്തം പത്തിന് പൊന്നോണമാണ് , എന്നാൽ ഓണപരീക്ഷ കഴിയുന്നതോ ഓണത്തിന് മൂന്നോ നാലോ ദിവസം മുൻപും ., അവസാനദിവസം കണക്കെങ്ങാനുമാണ് പരീക്ഷയെങ്കിൽ പിന്നെ പറയേം വേണ്ട , അന്നത്തെ പരീക്ഷ പേപ്പറിലെ കണക്കവിടെ കിടക്കും , പിറ്റേന്നാൾ ആരംഭിക്കുന്ന  ഓണാവധിയെക്കുറിച്ചുള്ള കണക്കുകൂട്ടലുകളാകും പിന്നീട് അവിടെ നടക്കുക  …
തൊടിയിലെ ചാലിൽ നിന്നും കിട്ടിയിരുന്ന കളിമണ്ണിന് ബദലായ മണ്ണ് ഉപയോഗിച്ച് തൃക്കാക്കരയപ്പനെ നിർമ്മിക്കണം , മുൻപേ കണ്ടുവെച്ചിട്ടുള്ളിടങ്ങളിൽ നിന്നെല്ലാം തുമ്പപ്പൂ ശേഖരിക്കണം , തൃക്കാക്കരയപ്പനിൽ ചൂടാനുള്ള കടലാസ് പൂക്കൾ ഉണ്ടാക്കണം ; അതിനുള്ള സാധന സാമഗ്രികൾ ; ഓണത്തിനുള്ള പലചരക്ക് വാങ്ങാൻ പോകുമ്പോൾ ഏട്ടനോട് പറഞ്ഞ് മറക്കാതെ വാങ്ങിപ്പിക്കണം ; പറ്റിയാൽ ഒന്ന് വാശിപിടിച്ച് ഒരു ച്യൂയിഗം ഒപ്പിക്കണം , ഇത്തരം കണക്കുക്കൂട്ടലുകൾക്കിടയിൽ പാസ്സ് മാർക്കിനുള്ളത് വല്ലതും എഴുതിയാലായി …
പിന്നീടുള്ള പൂരം ഓണതലേന്നാണ് ., തൃക്കാക്കരയപ്പനെ വെച്ച് തൊഴുത് ഓണം വന്നാറപ്പേ …. എന്ന് നീട്ടിയൊരാർപ്പ് വിളിയുണ്ട് ആ വിളിക്ക് മറുപടിയായ് കൂടെയുള്ളവരിൽ നിന്നൊരു മറുവിളി ഉയരും ….
ആർപ്പേ .. ആർപ്പേ .. ആർപ്പേ …
അങ്ങനെയൊരു മൂന്നു വിളി കഴിഞ്ഞാൽ ആ വീട്ടിൽ ഓണം എത്തി എന്നാണ് പറയുക , അങ്ങനെ ഓരോ വീട്ടിലും ഓണം വെച്ചു കഴിഞ്ഞാൽ പിന്നെ ഉച്ചത്തിൽ ആർപ്പുവിളിക്കുന്ന ഉണ്ണിയേട്ടനെയും കൂട്ടി വീടുകളായ വീടുകളിലെല്ലാം കയറിയിറങ്ങിയൊരാർപ്പു വിളിയുണ്ട് , അന്നേരം അവിടങ്ങളിൽ നിന്നെല്ലാം തൃക്കാക്കരയപ്പന് നേദിച്ചതിൽ നിന്നും കിട്ടിയിരുന്ന മധുരമിടാത്ത പൂ അടയുടെ സ്വാദ് അതൊരു പ്രത്യേക സ്വാദ് തന്നെയായിരുന്നു …
ഓർത്തെടുക്കുവാനാണെ ഇനിയുമുണ്ടേറെ ഓർമ്മകൾ … പുലർകാലേ പ്രായഭേദമന്യേ അയൽപക്കത്തെ കൂട്ടുകാരെയെല്ലാം കൂട്ടി പൂ പറിക്കാൻ പോയിരുന്നത് ; ഓണത്തിന് കിട്ടിയിരുന്ന പുതുമണം മാറാത്ത പുത്തൻ ഓണകോടിയെക്കുറിച്ച് ; ഓണസദ്യയിലെ പ്രിയപ്പെട്ട വിഭവമായ പാലടപ്രഥമനെക്കുറിച്ച് ; രണ്ടോണനാളിലെ കുമ്മാട്ടിയെക്കുറിച്ച് ; നാലോണനാളിൽ തൃശ്ശൂർ നഗരിയിൽ പോയി കണ്ടിരുന്ന പുലിക്കളിയെക്കുറിച്ച് … അങ്ങനെ ഒരറ്റത്ത് നിന്ന് ആരംഭിച്ചാൽ വിളക്കി ചേർക്കപ്പെട്ടൊരാ ഓർമ്മകളുടെ ചങ്ങല കണ്ണികളങ്ങനെ നീളും …
ഒടുക്കം , ശബ്ദകോലാഹളങ്ങളെല്ലാം നിലയ്ക്കുമ്പോൾ തള്ളപുരയ്ക്കകം വീണ്ടും പതിയെ ഏകാന്തമായൊരാ ഇരുട്ടിന് വഴി മാറികൊടുക്കും ; ചക്കമുറിയിലെ (സ്റ്റോർ റൂം) വടക്കേ മൂലയ്ക്കൽ പൊടിപിടിച്ചിരുന്ന വലിയ ഉരുളിയും ചട്ടകവുമെല്ലാം പാതിയേമ്പുറത്ത് (കിച്ചൻ സ്ലാബ്) നിന്നും വീണ്ടും തൽസ്ഥാനത്തേക്ക് തന്നെ തിരിക്കും ; കുട്ടതളത്തിലെ (വാഷിംഗ് ഏരിയ) തിരക്കൊഴിയും ; തട്ടിൻപുറം (അപ് സ്റ്റയർ റൂം) വീണ്ടും തുറന്നിട്ടൊരാ ജലകത്തിൽ കൂടി വിചനമായൊരാ മണലിപുഴയുടെ ഗതിവേഗതയിൽ തന്നെ അഭയം പ്രാപിക്കും ., ഒടുവിൽ , സദ്യ വിഭവങ്ങളിൽ മിച്ചംവരുന്നൊരാ പുളിഞ്ചിയും മാങ്ങ അച്ചാറും ഇട്ടുവെയ്ക്കുന്നൊരാ കുഞ്ഞു ഭരണികൾ കൂടി കാലിയാകുന്നതോടെ അക്കൊല്ലത്തെ ഓണത്തെക്കുറിച്ചുള്ള സംസാരങ്ങൾ തന്നെ നിലയ്ക്കുന്നു …
ഓർമ്മകളുടെ തിരുമുറ്റമായെന്നും വിളങ്ങിയിരുന്നതാ തറവാട് വീടായിരുന്നു , അത്തരം ഓർമ്മകൾക്കെന്നും തിരിതെളിയിച്ചിരുന്നതാകട്ടെ ആ തറവാട്ടിലെ മുത്തശ്ശിയും , ഇന്ന് മുത്തശ്ശിയില്ല തറവാടും ശോഷിച്ചിരിക്കുന്നു … ഹൃത്തിലെ മധുരോദാരമായ ഇത്തരം ഓർമ്മകൾക്ക് മങ്ങലേൽക്കാത്തിടത്തോളം കാലം ഇനി പിറവികൊള്ളുന്നോരോ ഓണവും നല്ലോർമ്മകൾക്കൊപ്പം ചേർത്തുവെയ്ക്കാനാകുന്ന നല്ലോണങ്ങൾ തന്നെയാകുമെന്ന് പ്രത്യാശിക്കാം
Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

ചക്കു…

കോരിച്ചൊരിയുന്ന മഴയിലും അവൾ ആ റോഡിൽ തന്നെ നിലയുറപ്പിച്ചു… തിരിഞ്ഞു നടക്കുമ്പോൾ ആ പേമാരി എൻറെ കവിളുകളിൽ നിന്നും അവളുടെ ചുംബനങ്ങൾ മായിച്ചു കളഞ്ഞു… ഇനി ഒരിക്കലും

....

വെള്ളാരംകണ്ണുകൾ

ഞാൻ സ്‌കൂളിൽ പഠിക്കുമ്പോൾ ക്ലാസിൽ ഒരു പുതിയ അഡ്മിഷൻ വന്നു.സിബി എന്നായിരുന്നു അവന്റെ പേര്.അവൻ ഞങ്ങൾക്ക് തീർത്തും അപരിചിതനായിരുന്നു.വേറെ ഏതോ സ്ഥലത്ത് നിന്നും വന്ന് ഞങ്ങളുടെ നാട്ടിൽ

....
malayalam short story

ദത്തുപുത്രി

നിങ്ങളുടെ ഒക്കെ അമ്മമാർ എങ്ങിനെയാണ് എന്നെനിക്കറിയില്ല…, എന്നാൽ തനിത്രയുടെ അമ്മ അവൾക്ക് ദൈവതുല്ല്യമായിരുന്നു…! ഒരു കാലത്ത് വലിയ പ്രതാപത്തിൽ ജീവിച്ചതാണെങ്കിലും ബിസിനസ് തകർച്ചയും അതെ തുടർന്ന് ഭർത്താവിന്റെ

....

ദൈവത്തിന്റെ ആലോചന

സമയം ശരിയല്ല…. വലിയൊരു പുകച്ചുരുൾ മാത്രം വ്യക്തമാണ്, സംഭവം മറ്റൊന്നുമല്ല അതിരാവിലെ തന്നെ അൽപ്പം കട്ടനും മോന്തിക്കൊണ്ട് ദൈവങ്ങൾ വട്ടമേശ സമ്മേളനം കൂടുകയാണ്. കൂട്ടത്തിൽ ഒന്നുരണ്ടുപേർ ദിവ്യ

....
malayalam short story

കല്ല്യാണ വീട്ടിലെ മഹാമഹം

ഒരു കല്ല്യാണ വീട്ടിൽ വെച്ചാണ് ഈ സംഭവം നടക്കുന്നത്…., അന്നെനിക്കു എട്ടു വയസ്സു പ്രായം…., എല്ലാവരും കല്ല്യാണസദ്യയെല്ലാം കഴിച്ച് പായസവും കുടിച്ച് വിശ്രമിക്കുന്ന നേരം.., എന്നേക്കാൾ രണ്ടോ

....

മൂക്കുത്തിപ്രണയം

പഞ്ചായത്ത്‌ ഇലക്ഷൻ കഴിഞ്ഞു ഏകദേശം രണ്ടാഴ്ച കഴിഞ്ഞിട്ടുള്ള ഒരു ബുധനാഴ്‌ച.. പഞ്ചായത്ത്‌ ഓഫീസിന് മുൻപിലുള്ള എന്റെ ചായക്കടയിലേക്ക് ഓഫീസിലെ പ്യുൺ ആയ ഡേവിസ്ചേട്ടൻ ഓടിക്കിതച്ചെത്തി.. എടാ നിന്നെ

....