malayalam poem

നഷ്ടങ്ങൾ

ഓരോ വട്ടം നീയെന്നെ തള്ളിപ്പറയുമ്പോഴും എന്റെയുള്ളിൽ മഴപെയ്യുന്നുണ്ടായിരുന്നു നീ കാണാതെ അറിയാതെ ,
അല്ലെങ്കിലും നീ കാണില്ല
കാരണം
അന്ധത നിറഞ്ഞ കണ്ണുകളും മനസ്സുമാണല്ലോ നിനക്കിപ്പോൾ
ചെയ്യാത്ത കുറ്റത്തിനെന്നെ മുൾകുരിശേറ്റിയപ്പോഴും നിന്റെ മനസാക്ഷിക്ക് പോലും നൊന്തില്ല,
തെറ്റെന്നു പറഞ്ഞവരെയൊക്കെ വാക്കാകുന്ന ചാട്ടവാറുകൊണ്ട് നീ ആഞ്ഞു പ്രഹരിച്ചു,
എന്നിട്ട് ഈ പാപത്തിൽ
പങ്കില്ലയെന്നോതി കൈ കഴുകി..
എന്റെ വേദനയിൽ
ഭൂമി പിളർന്നുമാറി എന്നെ തന്നിലേക്ക് ചേർത്തില്ല ,
ആകാശം ഇരുളുകയോ
ദിഗന്തങ്ങൾ നടുങ്ങുകയോ ചെയ്തില്ല……..
എങ്കിലും മൂന്നാംനാൾ ഞാനുയിർത്തെഴുനേൽക്കും
അന്ന്,
തള്ളിപറഞ്ഞ നാവുകൊണ്ട് നീ
എനിക്ക് സ്തുതി പാടും…….
ഞാനോ,
സ്വയം മറന്നൊന്നു പുഞ്ചിരിക്കും അതിൽ നിന്നോടുള്ള പ്രണയമോ കാമമോ കാണില്ല, ഉണ്ടെന്നുള്ള
നിന്റെ ധാരണ മാത്രമാവും ബാക്കി…….
വീണ്ടും
നിന്റെ കൈ ഞാൻ പിടിക്കും
മനസ്സുകൊണ്ട് എന്നെ നീ തിരിച്ചറിഞ്ഞാൽ നിന്റെ രോഗപീഡകളിൽ അമ്മയെ പോലെ നിന്നെ ഞാൻ ശുശ്രൂഷിക്കും,
അപ്പോളും
എന്നിൽ നിന്ന് കാരുണ്ണ്യത്തിന്റെ ആർദ്രതയുടെ നോട്ടം നീ പ്രതീക്ഷിക്കരുത്…..
കാരണം ആ വികാരങ്ങളൊക്കെ എന്നോ എന്നിൽ പെയ്ത മഴയിൽ എനിക്ക് നഷ്ടമായിരുന്നു……

 

Rehna rechu

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

malayalam poem

കർഷകൻ

മട കെട്ടിതേവി പുഴമീനെതേടി തോട്ടുവക്കത്തൊരു മീശക്കാരൻ രാപ്പകലില്ലാതെ ആവോളമില്ലാതെ ഒറ്റാലിടുന്നൊരു മീശക്കാരൻ പാടത്തുനെല്ല് വിതച്ചു രാപ്പകൽ കാവലിരുന്നു കതിരുകൾ കൊയ്യുന്നൊരു മീശക്കാരൻ അന്തിയ്ക്ക് ചെമ്മാനം നോക്കി മഴയ്ക്ക്

....
malayalam poems

ചലനമറ്റ ഘടികാരം

നീണ്ടയാത്രയിലാണയാൾ… പാത്തും പതുങ്ങിയും ഓടിക്കൊണ്ടിരിക്കുന്നു. പകൽവെളിച്ചത്തിലും സകുലം സഞ്ചരിക്കുന്നവന് ആരും മുഖം കൊടുത്തില്ല. ദേഷ്യമാണയാൾക്ക് പലരോടും, ദയയില്ലാത്ത മനുഷ്യരോടും.. ഓടിത്തളർന്നവന് ദാഹജലം നൽകാൻ വരെ- യവർക്ക് സമയമില്ല.

....

പാരഡോക്‌സ്‌

ഞാൻ ചതിക്കപ്പെട്ടിരിക്കുന്നു. ഉണർവിൽ ഉറങ്ങുന്ന പോലെ ഞാൻ പാതി ചത്ത് ജീവിക്കുന്ന വിരോദാഭാസമായി മാറി. ഇരു കരകളും അടുപ്പിക്കുന്തോറും പുഴവലുതാകുന്നു. ജീവിക്കുന്നവരെ തോൽപ്പിക്കുന്നയൊരു മാജിക്ക് എന്നിലുണ്ടാകണം. ഉത്തരമില്ലാതെ,

....

നീ അറിയുന്നുണ്ടോ?

നീ ചിരിച്ചാൽ അന്ന് വസന്തം പൂക്കും. ശരത്ക്കാല സന്ധ്യകൾ നമ്മിൽ പ്രണയം പൊഴിക്കും. നീ കരഞ്ഞാൽ അന്ന് വർഷം ചിന്നും. കാർമുകിൽകൂട്ടങ്ങൾ തമ്മിൽത്തല്ലി പൊട്ടിച്ചിതറും. നിൻ്റെ ഹർഷങ്ങളിൽ

....

ചില പെണ്ണുങ്ങൾ

വിയർപ്പ് കണങ്ങൾ ഉമ്മവച്ചൊഴുകുന്ന പിൻകഴുത്ത്. അഴിഞ്ഞുലഞ്ഞ ഉടയാടകൾ. താഴേയ്ക്കൂർന്ന മടിക്കുത്തിൽ മുഷിഞ്ഞ നോട്ടുകൾ ഒട്ടിയ കവിളുകൾ വിറയ്ക്കുന്ന കൈകൾ മങ്ങിയ മൂക്കുത്തിയിൽ മോഹങ്ങളുറങ്ങുന്നു…!! നഷ്ടനിദ്രയുടെ പരിഭവത്തിൽ കുഴിഞ്ഞു

....

ആരെഴുതി

ആരെഴുതി നിൻ നീല മിഴി കവ്യമായ് നിൻ ചൊടികൾ വർണമായ് നിൻ തട്ടത്തിൻ അറ്റത്തെ പൊന്നിൻ കരപോലെ ചേരാൻ ചേരാൻ കൊതിച്ചു പോയി ഞാൻ ഞാനെന്ന മീനിന്ന്

....