malayalam poem

സ്തോത്രം

സ്തോത്രം
ആരുടെയോ വിയര്‍പ്പില്‍ കുഴച്ച്
അവന്‍റെ പേരെഴുതിയ ഒരു ധാന്യമണി
ഏതോ അടുപ്പില്‍ ചുട്ടെടുത്ത്
ഏതോ അകിടില്‍ ചുരന്ന്
ആരോ കുറുക്കിയ പാലും
ഇന്നും മുന്നിലെത്തി
കണ്ണടച്ച് കൈകൂപ്പി
നമ്രശിരസ്കനായ്….
അന്നന്നത്തെ അത്താഴം
അവനെ തേടി തീന്‍മേശയില്‍
പുകക്കുഴലിലൂടെ വന്ന്
വെച്ചു മറയുന്നു
യാരോ ഒരാള്‍ .

Unni T C

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

malayalam-poem

വിധി

ചുറ്റും അപരിചിത ചലനങ്ങളാൽ താറുമാറായി മനസ്സതിലൂടെ നിശ്ചയമില്ലാ- ചിന്താവിശേഷങ്ങളെ മാടിവിളിക്കുന്നു. എന്തിന് എന്തിനുവേണ്ടി സാമ്യമാം ചില ചോദ്യരേഖക്ക് മനസ്സ് സാക്ഷിയാകുന്നു. ശാന്തിതേടി കൺപോളയടച്ച് മയക്കയാത്രയിലേക്ക് പ്രവേശിച്ചാൽ, ചുറ്റും

....

പാതകൾ

കലങ്ങിയ കണ്ണുകളും മന്വന്തരങ്ങളുടെ വേദനയുമായി കാലം പടിയിറങ്ങിപ്പോയ പാതകളിൽ അപരിചിതത്വത്തിന്റെ വിഭ്രാന്തിയിൽ ഉണരുന്ന കൗതുകമായി മറഞ്ഞു കഴിഞ്ഞതൊക്കെയും മടങ്ങി വരുന്നു. ഒരുമിച്ചു പിന്നിട്ട പാതകളുടെ അവസാനത്തിലെ അനിശ്ചിതത്വത്തിൽ

....
malayalam poem

കർഷകൻ

മട കെട്ടിതേവി പുഴമീനെതേടി തോട്ടുവക്കത്തൊരു മീശക്കാരൻ രാപ്പകലില്ലാതെ ആവോളമില്ലാതെ ഒറ്റാലിടുന്നൊരു മീശക്കാരൻ പാടത്തുനെല്ല് വിതച്ചു രാപ്പകൽ കാവലിരുന്നു കതിരുകൾ കൊയ്യുന്നൊരു മീശക്കാരൻ അന്തിയ്ക്ക് ചെമ്മാനം നോക്കി മഴയ്ക്ക്

....
poem

കുരുപൊട്ടുന്നവർ

ഞാനങ്ങാടി കാണ്ടാൽ, നാട്ടിലെ കുരുക്കൾക്ക് മൂലത്തിൽ കുരുപൊട്ടുന്നു. ഇരിക്കപ്പൊറുതിയില്ലാതെ ഞാനെ ന്തെന്നവർ വാതുവെക്കുന്നു ചെങ്കണ്ണുള്ള രാവിൽ ശുദ്ധവായു വിനായ് പുറത്തിറങ്ങി, കള്ള് കഞ്ചാവ്, പെൺവാണിഭൻ. കേട്ടപാടെ അറപ്പോടെയൻ

....

കാലപ്പൂട്ട്

നിനക്കാതെ തന്നെ സമയം വരുന്നു. അല്ല വന്നു കൊണ്ടേയിരിക്കുന്നു. ഞാനിര, നീയിര, അല്ല ആരാണ് ഇരയല്ലാതാവുന്നത് (ആയിക്കൊണ്ടേയിരിക്കുന്നത്) മാടിവിളിക്കുന്നുണ്ടാകസ്മികത നിനക്കാത്ത ഭൂവിൽ വേണ്ടാത്തത് നമ്മെ പുൽകിക്കൊണ്ടേയിരിക്കുന്നു. അനന്താകസ്മികത

....
poem

അവൾ

ചാപ്പിള്ളക്ക് മുലപ്പാലേകി ജീവൻ നൽകുന്നവൾ. ചിറകൊടിഞ്ഞ ശലഭങ്ങൾക്ക് പൂവായി വിരിയുന്നവൾ. മറിവുണങ്ങാത്ത ഹൃത്തിന് ഉപ്പ് തേച്ചവൾ. ഗദ്യങ്ങളെ പെറ്റ് ആനന്ദത്തിൻ, പദ്യങ്ങൾ പാടുന്നവൾ. നൊമ്പരങ്ങളുടെ ചർക്കയിൽ ഈണങ്ങൾ

....