തുഞ്ചനും കുഞ്ചനും ചെറുശ്ശേരിയും…
ഉള്ളൂരും ആശാനും വള്ളത്തോളും..
വളർത്തിയ മലയാളം ഉണരട്ടെ ഹൃദയത്തിൽ എന്നെന്നും
…
മാമാങ്കമാടിയ നിളയുടെ പുളിനവും പുണ്യം പൊഴിയുന്ന പമ്പാതീരവും..
അക്ഷര കേളിയായ് കാവ്യമായി സ്മൃതികളായ്…
ഉണരട്ടെ.. മലയാള നാടിന്നഭിമാനമായ്…
.
ചുംബിച്ചുണർത്താം നമുക്ക് ഭാഷയെ….
നെഞ്ചോടു ചേർക്കാം അമ്മയാം ഭാഷയെ..
.
ഉണരട്ടെ, ഉയരട്ടെ
ഭാഷ തൻ സംസ്കൃതി.. ഉയരട്ടെ മലയാള സൽകീർത്തിയെങ്ങും… മുഴങ്ങട്ടെ എന്നെന്നും അക്ഷര കാഹളം….



ചലനമറ്റ ഘടികാരം
നീണ്ടയാത്രയിലാണയാൾ… പാത്തും പതുങ്ങിയും ഓടിക്കൊണ്ടിരിക്കുന്നു. പകൽവെളിച്ചത്തിലും സകുലം സഞ്ചരിക്കുന്നവന് ആരും മുഖം കൊടുത്തില്ല. ദേഷ്യമാണയാൾക്ക് പലരോടും, ദയയില്ലാത്ത മനുഷ്യരോടും.. ഓടിത്തളർന്നവന് ദാഹജലം നൽകാൻ വരെ- യവർക്ക് സമയമില്ല.








