വിരിയാതെയുള്ള പോക്കുകൾ
ഒരാശ്വാസ വാക്കും ആരും നിന്നോട് പറയുകയില്ല.. ഒരു തുള്ളി സ്നേഹവും ആരും നിനക്ക് നൽകുകയില്ല.. എന്നാലും നീ തനിയെ നടക്കണം..

ഇനിയും തുടരേണം ഇതേ ജീവിതം
മനം തളർന്നാലും , മുഖം വിളറിയാലും
നിന്നാലും ഇരുന്നാലും അതൊന്നുമേ
അറിയാനും പറഞ്ഞാലും
കാത്തിരിക്കില്ലീ ലോകം..
നീ തനിയെ നടക്കണം
ആരുണ്ട് കാണാൻ?
ആരുണ്ട് കേൾക്കാൻ?
കുതിച്ചു പായുന്നു
ചുറ്റുമുള്ളതെല്ലാം
കണ്ണടച്ചു തുറക്കും മുൻപേ
മാറി മറയുന്നതറിഞ്ഞു കൊണ്ടും
നിനക്ക് നീ മാത്രമെന്ന സത്യമറിഞ്ഞു കൊണ്ടും
ഒന്ന് നിലവിളിച്ചറലാൻ പോലും
ആരുമില്ലാത്തവസ്ഥ ദയനീയമാണ് ..
എല്ലാം ഹൃദയം നുറുങ്ങുന്ന വേദനയാണ് ..
എന്നാലും തനിയെ നടന്നു നീ പോവുക..
മനമിടറിയാലും , ദേഹം തളർന്നാലും..
നീ തനിയെ നടക്കണം..
കാലിന് ദേഹഭാരം താങ്ങാൻ കഴിയും വരെ..
നെഞ്ചിലേറ്റിയ കല്ലിന്റെ ഭാരം
ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങും വരെ..
ഒരാശ്വാസ വാക്കും ആരും നിന്നോട് പറയുകയില്ല..
ഒരു തുള്ളി സ്നേഹവും ആരും നിനക്ക് നൽകുകയില്ല..
എന്നാലും നീ തനിയെ നടക്കണം..
തൊണ്ടയിൽ കുരുങ്ങിയ ശബ്ദവും
പുറത്തു വരാൻ കഴിയാത്ത വാക്കും
വേദന മുഴുവനായും എന്നെ വിഴുങ്ങും മുൻപ്
ഹൃദയത്തിലേക്ക് ആ കല്ല് കുത്തിയിറക്കുന്നതിനു
മുൻപ് ..
എനിക്ക് ചിലത് പറയാനുണ്ട്
ഞാൻ ഇതാ ഇവിടെ എന്നെ രേഖപ്പെടുത്തുന്നു..
എന്റെ അപൂർണ്ണമായ ജീവിതത്തെ ..
പൂർത്തീക്കരിക്കാത്ത അർത്ഥത്തെ..
അപ്രാപ്യമായ മാനങ്ങളെ..
എല്ലാത്തിനെയും പൂർണ്ണമാകുന്ന
മരണമേ നീ എന്നുവരും?
ആകെമെ ഞാൻ തളർന്നിരിക്കുന്നു
നീ എനിക്കൊരഭയം തരുമോ?
ഞാൻ ഇത്തിരി നേരം നിന്റെ
മടിയിൽ ശയിച്ചോട്ടെ..
◆


Comments
Loading comments…