Poems · 1 min read

ഓർമമാത്രം
ചില ഓർമ്മകൾ അങ്ങനെയാണ്.. അതൊരു അന്തുകം പോലെ എന്നെ ചുറ്റിയിരിക്കുന്നു.. നോവിക്കാനും.. വേദനിപ്പിക്കാനും ..

മണ്മറഞ്ഞോരീ മൗനത്തിൻ
നിശബ്തസ്പന്ദനമായി..
അകലുന്നൊരിരുളിലും അകലാത്ത
നിലാവിന്റെ വെണ്മയായി..
മൗനമാം ഇരവിലും നിലക്കാത്ത
രാപ്പാടി തൻ പാട്ടിലും
മഴയുടെ കാതിൽ നിശബ്തമായി
മന്ത്രിക്കും കാറ്റിന് പ്രേമസല്ലാപം പോൽ..
അറിയാതെ മനസ്സിൽ വന്നു നിറയുന്ന
ഓര്മ തൻ ചിത്രങ്ങൾ ബാക്കിയായി..
അമാവാസി രാവിലും എന്നിലേക് അണയുന്ന
ഏകാന്തത തൻ നിഴലുകൾ.. സാക്ഷികൾ..
ഒരു നാളും മായാത്ത ഓര്മ
തൻ താളിലെ മയില്പീലിപോലെല്ലാം
ഓർമ്മകൾ.. ഓർമകൾ മാത്രമായി..
◆


Comments
Loading comments…