വിടരാൻ കൊതിക്കുന്ന പൂമൊട്ടിൻ ഹൃദയം പോൽ വാടി തളർന്നു ഞാൻ നിന്നീടവേ.. ഇനിയും വരാതെ നീ പോകയാണോ ? എന്നിൽ നിന്നകലെയാണോ ? പറയാതെ മനസ്സിൽ വിങ്ങുന്ന വികാരങ്ങൾ നിന്നോടെനിക്കുള്ള പ്രണയഭാവങ്ങളായി വിഹ്വലത നിറയുന്ന മനസിന്റെ കോണിൽ ഞാൻ ആരാരും കാണാതെ കാത്തു വച്ചു .. നിന്നെ ഞാൻ എന്നെന്നും ഓർത്തുവച്ചു..
Comments
Loading comments…