കട്ടുതിന്നൽ പ്രണയങ്ങൾ അപകടകരമോ ?

ബാല്യകാലത്തെങ്കിലും അല്പം കട്ടുതിന്നാത്തവരായി ആരെങ്കിലും ഉണ്ടോ ?? വളരെ വിരളമായിരിക്കും! അടുക്കളയുടെ കൈയ്യെത്തിപ്പിടിക്കാൻ പറ്റാത്ത അലമാരയുടെ മുകളിലെ തട്ടുകളിൽ ‘അമ്മ കാണാതെ എത്തിപ്പിടിച്ച മധുരപദാര്ഥങ്ങള് പോലെ തന്നെ കൗമാരകാലത്തു അൽപസ്വൽപം കുസൃതി നിറഞ്ഞ മോഷണങ്ങൾ ! ഇതൊന്നും ഇല്ലാതെപോയാൽ നമ്മുടെ ബാല്യം ഒരുപരിധി വരെ അപൂര്ണവും വിരസവും ആകുമായിരുന്നില്ലേ ?

അതുപോലെ തന്നെയാണ് പ്രണയവും അതിനോടനുബന്ധിച്ച കട്ടുതിന്നലും ! അതിനു പക്ഷേ വിവാഹിതരുടെ കാര്യത്തിലായിരിക്കും കൂടുതൽ പ്രസക്തി ! ഭാര്യയറിയാതെ ഭർത്താവും ഭർത്താവറിയാതെ ഭാര്യയും ഒരൽപം സ്വകാര്യതയ്ക്ക് വേണ്ടി, ഒരു രസത്തിനു, ഇരുകൂട്ടർക്കും ഒരു ബാധ്യതയോ, അനിഷ്ടമോ, ഭാര്യാഭർതൃ ബന്ധത്തിന് ഒട്ടും പരുക്കേൽക്കാതെ അല്പം പ്രണയം മറ്റാരില്നിന്നെങ്കിലും കട്ടുതിന്നാലോ ?

അതിനൊരു പ്രത്യേക മധുരം ഉണ്ടാവില്ലേ? കാര്യം ഞാണിന്മേൽകളി ആണെങ്കിലും ഒരിക്കലെങ്കിലും അല്പം ശൃങ്കാരിക്കാത്തവരുണ്ടോ ?

തിരക്കുപിടിച്ച ജീവിത ദിനചര്യകളും ഭാരിച്ച ഉത്തരവാദിത്ത്വങ്ങളും ആവർത്തന വിരസതയുമൊക്കെ ഒരൽപം മാറ്റത്തിനു വേണ്ടി നമ്മലറിയാതെ നമ്മളെ മോഹിപ്പിക്കാറുണ്ട് എന്നതാണ് നഗ്ന സത്യം !

ദാമ്പത്യത്തിനു ഒട്ടും പരുക്കേൽക്കാതെയുള്ള ഇത്തരം കട്ടുതിന്നൽ പ്രണയങ്ങൾ ഒരുപരിധി വരെ മാനസിക സംഘർഷങ്ങളിൽ നിന്നുമുള്ള ഒരു ഇടവേള ആകാറുണ്ട് പലർക്കും !

പരസ്പരം പ്രണയിക്കാതെ തികച്ചും യാന്ത്രികമായി ജീവിക്കുന്ന ഭാര്യാഭർത്താക്കന്മാർ മറ്റെവിടെനിന്നെങ്കിലും അല്പം പ്രണയം കട്ടുതിന്നആൻ ശ്രമിച്ചാൽ അത് ഒരു ഘോരമായ അപരാധമാണോ ? സത്യത്തിൽ പരസ്പരം പ്രണയിക്കാത്ത ഭാര്യാഭർത്താക്കന്മാർ യന്ത്രികതയിൽ വീർപ്പുമുട്ടി വിവആഹ മോചനത്തെക്കുറിച്ചു പോലും ചിന്തിച്ചുകൂടായ്കയില്ല !

ചുരുക്കിപ്പറഞ്ഞാൽ അല്പസ്വല്പം പ്രണയം കട്ടുതിന്നൽ വിവാഹിതർക്കുപോലും ഉന്മേഷവും , സംതൃപ്തിയും , ആശ്വാസവും പ്രദാനം ചെയ്യുന്നു എന്നത് നിഷേധിക്കാനാവില്ല ! ദാമ്പത്യബന്ധങ്ങൾക്കു ഉലച്ചിൽ തട്ടാതെയുള്ള ഇത്തരം കട്ടുതിന്നൽ പ്രണയങ്ങൾ നീണാൾ വാഴട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഞാനിവിടെ വിരാമമിടുന്നു !

പ്രത്യേക അറിയിപ്പ് : നർമം മാത്രം ആസ്വദിക്കുക – പ്രയോഗികമാക്കുന്നതു സ്വയം അപകടത്തെ ക്ഷണിച്ചു വരുത്തിയേക്കാം! 

😳🚫

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
binance-
1 year ago

I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.

About The Author

കൊല_പാതകം

വളരെ ഭംഗിയുള്ള ആഴമുള്ള ഒരു മുറിവുണ്ടാക്കി. ഒന്ന് പിടച്ചത് പോലുമില്ല!!! നാളുകളായി മനസ്സിൽ വല്ലാത്തൊരു ആഗ്രഹം പൊട്ടിമുളച്ചിരുന്നു, മറ്റുള്ള മനുഷ്യ ജീവികളെ പോലെ കാറും വീടും വസ്ത്രങ്ങളും

....

ആനചന്തം

ഇവൻ എന്ത് ഉദ്ദേശിച്ചിട്ടാ ഈ ജന്തുവിനെ വീട്ടിലേക്ക് കൊണ്ടുവന്നത്. പോയിപോയി എന്ത്‌ തോന്ന്യാസവും കാട്ടാമെന്നായോ ഇപ്പൊ ? ഞാൻ ജീവിച്ചിരിക്കുമ്പോ അത് നടക്കില്ല.. പേർഷ്യയിൽ ഉണ്ടാർന്ന ഒന്നാന്തരം

....

ഓർമയിലെ പൊന്നോണം – ഓഗസ്റ്റ്‌ 17 പ്രഭാതം

2022 ഓഗസ്റ്റ്‌ 17 പ്രഭാതം. സമയമറിയാനായി മൊബൈല്‍ തുറന്നതും ചിങ്ങം വന്നു  ‘പിറന്നിരിയ്ക്കുന്നു’ എന്നറിയിക്കുന്ന വീഡിയോ വാട്ട്സപ്പ് മെസ്സേജ് വന്നെത്തി. അതിനോടൊപ്പം മുന്‍‌കൂര്‍ പൊന്നോണാശംസകളും. ഓക്കെയ് !

....

ശുഭ യാത്ര

Titanic ഓരോ നിമിഷവും മുങ്ങിക്കൊണ്ടിരിക്കുമ്പോഴും തുടർന്നുകൊണ്ടിരുന്ന ആ പാശ്ചാത്യ സംഗീതം പോലെ ആയിരുന്നു ആ നിമിഷങ്ങൾ ! തെറ്റായി ഒന്നും തന്നെ ചെയ്യുന്നില്ലെന്നു സ്വയം അവനവനോടും കൂടെ

....

നശിക്കാത്ത ഒരു മോതിരം

” ഞാൻ നാളെ മുതൽ ഒരു തുണിക്കടയിൽ ജോലിക്ക് പോയാലോ എന്ന് ആലോചിക്കുവാ ?” ” അത് എന്താടി ? എന്റെ മുഖം മാത്രം കണ്ട് നീ

....

മൈ ബ്രോ

എൽസമ്മ: ഉറക്കം വരുന്നില്ല ബ്രോ… ബ്രോ എന്തേലും ഒരു കഥ പറ ഞാൻ കേട്ട് കേട്ട് ഉറങ്ങാം… ബ്രോ: അയ്യടാ അത് നല്ല ഏർപ്പാട്… എൽസമ്മ: പ്ലീസ്

....