അവൾ ആലോചിക്കുകയായിരുന്നു…,
വിശ്വസിക്കാൻ തയ്യാറായവർക്കു മുന്നിൽ കള്ളം പറയുക എത്ര പ്രയാസകരമാണെന്ന്….,
പക്ഷെ
ഇന്ന അങ്ങിനെ പറഞ്ഞേ മതിയാവൂ…,
കാരണം
ഒരു ഭർത്യമതിയായ ഞാൻ ഇതുവരെ അടക്കിവെച്ച ചിലതെല്ലാം ഇന്നു പൊട്ടിതെറിക്കാൻ പോകുന്നു…,
സകല ബന്ധങ്ങളെയും
ഇന്നു ഒരു ദിവസത്തേക്ക് മറന്നേ മതിയാവൂ…,
ഇനി ഇങ്ങനെ ഒരവസരം ഉണ്ടാകുമോ
അതോ അഥവാ ഉണ്ടായാൽ തന്നെ ഞാനതിനു ഒരിക്കൽ കൂടി തയ്യാറാകുമോ എന്നു പോലും എനിക്കറിയില്ല…,
അവനു വാക്കു കൊടുക്കുമ്പോൾ എപ്പോഴോക്കയോ ഇതു മനസു കൊണ്ടു ഞാനും അതാഗ്രഹിച്ചിരുന്നു
എന്നതൊരു സത്യമാണു…!
നിങ്ങൾക്കൊരു സത്യം അറിയോ…? ?
നിങ്ങൾ
പുറമേക്കു കാണുന്ന തരത്തിലുള്ള യാതൊരു സ്നേഹപ്രകടനമോ ഐക്യമോ സന്തോഷങ്ങളോ ഒന്നും ഒട്ടുമിക്ക ബെഡ്ഡ്റൂമുകളിലും നടക്കുന്നില്ല എന്നതാണ് ഒരു വലിയ യാഥാർത്യം…!
പലരും പറഞ്ഞു കേട്ടിട്ടുണ്ട്
എന്റെ അച്ഛനും അമ്മയും തമ്മിൽ വലിയ സ്നേഹത്തിലാണെന്ന്…,
എന്നാൽ അവർ കാണിക്കുന്ന
ആ സന്തോഷം അതവർ നിങ്ങളെ കാണിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കുന്നതല്ല എന്നു നിങ്ങൾക്കു ഉറപ്പിച്ചു പറയാൻ പറ്റോ…? ?
അതിന് അവരുടെ ബെഡ്ഡ്റൂമിൽ
എന്തു നടക്കുന്നു എന്നറിയണം…!
അതൊരിക്കലും നമുക്ക് ചെന്നു നോക്കാനാവില്ലല്ലൊ…? ? ?
അതു മാത്രമല്ല
തന്റെ മക്കളുടെ മുന്നിൽ തങ്ങളുടെ ജീവിതം നല്ലതല്ല എന്നു കാണിക്കാൻ
ഒരു മാതാപിതാക്കളും ഇഷ്ടപ്പെടില്ല…,
എത്ര സന്തോഷമില്ലായ്മയിലും
അവർ സന്തോഷം ഉള്ളതായി ഭാവിക്കും…..!
അവർ പുറമേക്കു കാണിക്കുന്ന
സ്നേഹം മാത്രം കണ്ടു കൊണ്ടുള്ള
ഒരു വിലയിരുത്തൽ മാത്രമാണ്
നമ്മുടെ ഭാഗത്തു നിന്നുണ്ടാവുന്നത്…,
അതു പലപ്പോഴും സത്യങ്ങൾക്കു
നേരേ എതിരുമാണ്….,
അവരുമായി കൂടുതൽ
ഇടപ്പഴകിയാൽ പോലും അവർ പെട്ടന്നതു സമ്മതിക്കുകയോ
തന്റെ വിഷമങ്ങൾ മറ്റൊരാളെ അറിയിക്കുകയോ ചെയില്ല….,
എന്നാൽ നിങ്ങൾ സംശയിക്കുന്നവരുമായി കൂടുതൽ കൂടുതൽ ഇണങ്ങി ചേർന്നു നിന്നാൽ അറിയാതെ അവരിൽ നിന്നു കൈവിട്ടു പോകുന്ന ചില വാക്കുകളിലൂടെ
അവർ നിങ്ങൾക്കു പിടി തരും..,
അതിൽ നിന്നു പലതും ഊഹിച്ചു കണ്ടെത്തേണ്ടി വരും അല്ലാതെ
ഒരു കുറ്റസമ്മതം ഒരിക്കലും അവരിൽ
നിന്നു പ്രതീക്ഷിക്കരുത്….!
സ്വന്തം കുട്ടികൾ
അവരുടെ ഭാവിക്കു വേണ്ടി എന്ന ഒറ്റ കാരണം കൊണ്ടാണ് പല ബന്ധങ്ങളും വെട്ടി മുറിക്കപ്പെടാതെ പലരും എല്ലാം സഹിച്ചു ഒത്തുച്ചേർന്നു പോകുന്നത് തന്നെ..,
അവർ ഒരോർത്തരും താങ്കളുടെ
ദേഷ്യവും, വിരോധവും, നിരാശയും
എല്ലാം രാവിലത്തെ കുളിയുടെ
കൂടെ കഴുകി കളഞ്ഞ ശേഷമാണ്…
പല ബെഡ്ഡ്റൂമിന്റെ വാതിലുകളും പകൽ വെളിച്ചതിലേക്ക് തുറക്കപ്പെടുന്നതെന്ന് എത്ര പേർക്കറിയാം….?
ഇതൊന്നും ഞാൻ ചെയ്യാൻ പോകുന്ന തെറ്റിനെ ന്യായീകരിക്കാൻ വേണ്ടി പറഞ്ഞതല്ല…,
അതാണ് വാസ്തവം…!
നമ്മൾ ചെയ്യുന്ന തെറ്റുകൾ മറ്റൊരാൾക്കു മുന്നിലും വെളിപ്പെട്ടില്ലെങ്കിൽ പോലും
നമ്മൾ ചെയ്തതു ശരിയാവണമെന്നില്ല…!
നമുക്ക് സത്യങ്ങളെ മൂടി വെക്കാനാവും എന്നാൽ അവ ഒരിക്കലും സത്യങ്ങൾ ആവാതിരിക്കുന്നില്ല….
എന്റെ വിവാഹം കഴിഞ്ഞിട്ട്
പതിനഞ്ച് വർഷം കഴിഞ്ഞിരിക്കുന്നു…
ഒരു കുഞ്ഞും ഉണ്ട്
എന്നാൽ ഈ പതിനഞ്ചു വർഷത്തിനിടെ ഒരു പതിനഞ്ച് പ്രാവശ്യത്തിൽ അപ്പുറം പോലും എന്റെ ഭർത്താവ് ഞാനുമായി ശാരീരികബന്ധം പുലർത്തിയിട്ടില്ല,
എന്നു പറഞ്ഞാൽ
നിങ്ങൾ വിശ്വസിക്കുമോ…? ?
ഇല്ലെങ്കിൽ വിശ്വസിച്ചു കൊള്ളൂ
അതാണു സത്യം
അതും
വിവാഹത്തിന്റെ തുടക്കക്കാലത്തു മാത്രം…!
അതിനിടയിൽ ആരുടെയോ പുണ്യം കൊണ്ടു ഒരു കൊച്ചു ജനിച്ചു…,
എന്തു കൊണ്ട് എന്റെ ഭർത്താവിനെന്നോട് താൽപ്പര്യമില്ലാ എന്നുള്ളത് ഒരു ചോദ്യചിഹ്നം മാത്രമായിരുന്നു…,
വിവാഹം കഴിഞ്ഞ് കുറെ വർഷങ്ങൾ ചെല്ലുമ്പോൾ ചിലർക്കങ്ങിനെ താൽപ്പര്യം കുറഞ്ഞു വരാറുണ്ടെന്നു കേട്ടിട്ടുണ്ട്….!
എന്നാൽ എന്റെ ജീവിതത്തിൽ മാത്രം അത് വളരെ കുറച്ചു നാളുകൾ കൊണ്ടു തന്നെ സംഭവിച്ചു..,
ശപിക്കപ്പെട്ട സ്വർഗ്ഗം….”
എന്നൊരു വാക്കു കേട്ടിട്ടുണ്ടോ….?
അതനുഭവിക്കുന്നവർക്കു നരകം പ്രധാനം ചെയ്യുന്ന ഒരവസ്ഥ….,
ഇണയായ് ഇരുവരും ഒന്നിച്ചുണ്ടായിട്ടും മറ്റു തടസ്സങ്ങളൊന്നും മുന്നിൽ ഇല്ലാതിരുന്നിട്ടും….,
വാക്കുകളിൽ വെള്ളം ചേർക്കാതെ പറയുകയാണെങ്കിൽ….,
കൂടെ കിടക്കുന്നയാളുടെ താൽപ്പര്യകുറവ് ഒന്നു കൊണ്ടു മാത്രം
എല്ലാം കൈയെത്തും ദൂരത്തുണ്ടായിട്ടും
ഒന്നിനും കഴിയാതെ
ശാരീരികമായും അതെ തുടർന്ന് മാനസീകമായും
മറ്റെയാൾ അനുഭവിക്കുന്ന
നരക തുല്ല്യമായ അവസ്ഥയാണ്….!
ശാരീരിക ബന്ധം പുലർത്താതെ ജീവിക്കാനാവില്ല എന്നല്ല
ഞാൻ പറഞ്ഞു വരുന്നത്..,
ഭർത്താവു മരണപ്പെട്ട പല സ്ത്രീകളും അതു സഹിച്ചു ജീവിക്കുന്നില്ലെ എന്നു നിങ്ങൾ ചോദിച്ചേക്കാം…,
എന്നാൽ ഇവിടുത്തെ സാഹചര്യം അതല്ലല്ലൊ…?
വീട്ടിൽ അരിയുണ്ടായിട്ട് ആരെങ്കിലും പട്ടിണി കിടക്കുമോ…? ?
അതു പോലെ…,
ഞാൻ ആരെയും കുറ്റപ്പെടുത്തുനില്ല ചിലർക്കു ഉദാരണശേഷി കുറവോ ബലകുറവോ ഒക്കെ പല കാരണം കൊണ്ടും ഉണ്ടായിരിക്കാം അതൊരു തെറ്റോ കുറവോ ഒന്നുമല്ല…,
പരസ്പരം തുറന്നു സമ്മതിച്ചാൽ
അതിനെ മറികടക്കാൻ വൈദ്യശാസ്ത്രത്തിന്റെ സഹായതോടെ ഇന്നു നമുക്കു സാധിക്കുമല്ലോ..,
എന്നാൽ എന്റെ കാര്യത്തിൽ അതല്ലാ പ്രശ്നമെന്ന് വേദനയോടെ ഞാൻ മനസിലാക്കി…,
എന്റെ ഭർത്താവ് രാത്രിയിൽ ഞാൻ ഉറങ്ങിയെന്ന് ബോധ്യപ്പെടുമ്പോൾ ബെഡ്ഡ് വിട്ടെഴുന്നേറ്റ് പോകുന്നു ഇടക്കെ ഒക്കെ അത് ശ്രദ്ധയിൽ പെട്ടെങ്കിലും ഉറക്കത്തിന്റെ ആലസ്യത്തിൽ അതത്ര കാര്യമാക്കിയില്ല…,
പക്ഷെ തുടരെ രണ്ടു ദിവസം പുള്ളി എഴുന്നേറ്റ് പോകുമ്പോൾ മൊബൈൽ ഫോൺ കൂടി എടുത്തോണ്ടു പോകുന്നതു കണ്ടാണ് എനിക്കു സംശയം കൂടിയത് അതെന്താണെന്നറിയാൻ അവരറിയാതെ അവരെ പിൻ തുടർന്ന ഞാൻ കണ്ട കാഴ്ച്ച ബാത്ത്റൂമിൽ ചെന്നു തന്റെ മൊബൈലിലെ അശ്ലീല വീഡിയോ കണ്ട് സ്വയംഭോഗം ചെയ്യുന്ന എന്റെ ഭർത്താവിനെയാണ്…!
ഒരു ഭാര്യ എന്ന നിലയിൽ എന്നെ അപമാനിക്കുന്നതിനു തുല്യമല്ലെ അത്…? ?
പന പോലെ എന്നെ പോലൊരുത്തി
കൂടെ തൊട്ടടുത്ത് കിടന്നിട്ടും കണ്ട പെണ്ണുങ്ങളുടെ വീഡിയോ കണ്ട് ഇങ്ങനെ ചെയ്യുന്നത് ന്യായീകരിക്കാനാവുമോ…?
അപ്പോൾ അവർക്ക് ശേഷി കുറവല്ല പ്രശ്നം
എന്നോടുള്ള മടുപ്പാണ്…!
കണ്ട പെണ്ണുങ്ങളുടെ പല പല പുതിയ ശരീരങ്ങൾ കാണുമ്പോൾ തോന്നുന്ന വികാരവും താൽപ്പര്യവും പത്തു പ്രാവശ്യം അടുപ്പിച്ചു കണ്ടു കഴിഞ്ഞപ്പോൾ സ്വന്തം ഭാര്യയിൽ അതിൽ കൂടുതലായി ഒന്നുമില്ലെന്ന ധാരണയിൽ ഉണ്ടായ മടുപ്പ്….!
എന്നിട്ടും ഞാൻ ആരോടും ഒന്നും പറഞ്ഞില്ല..,
എല്ലാം ഉള്ളിലൊതുക്കി വിധിയെ പഴിച്ച് ഞാനും മറ്റു പലരെയും പോലെ
സ്വന്തം മുഖത്ത് സന്തോഷകരമായ ജീവിതത്തിന്റെ ലേബൾ ഒട്ടിച്ച് പിടിച്ചു നിന്നു…!
പക്ഷെ
ഞാനുമൊരു ഹ്യൂമൻ ബീയിങ്ങല്ലെ…?
എല്ലാം വികാരങ്ങളും ഉൾക്കൊള്ളുന്ന പച്ചയായ ഒരു മനുഷ്യസ്ത്രീ…..?
എനിക്ക് ഇതെല്ലാം സംഭാവനയായി തരാൻ മറ്റൊരാളില്ലെന്നോർക്കേണ്ടത് ഞാനല്ലല്ലൊ….? ?
കാണുന്നവർക്കെല്ലാം ഞങ്ങൾ
എല്ലാം തികഞ്ഞ മാതൃകാദമ്പതികളാണ്…,
എന്റെ ബെഡ്ഡ്റൂമിന്റെ വാതിൽ അവർക്കു മുന്നിൽ തുറന്നിടാത്ത കാലത്തോളം അതങ്ങിനെ തന്നെയായിരിക്കുകയും ചെയ്യും….!
എല്ലാ മടുപ്പുകൾക്കും മേലെ ജീവിത വിരക്തിയിൽ നിന്നു മോചനം തേടിയാണു ഞാൻ ഫേയ്സ് ബുക്കിലെത്തിയത് അതിൽ നിന്നു ഒരാശ്വാസമായി കിട്ടിയതാണ് അവനെ…!
മെസഞ്ചർ ചാറ്റിങ്ങ് പിന്നെ പിന്നെ മറ്റെന്തോക്കയോ ആയി മാറുകയായിരുന്നു..,
വേണ്ടാ വേണ്ടായെന്നു കരുതി
എല്ലാവരിൽ നിന്നും മറച്ചു പിടിച്ചതെല്ലാം എന്നെ അറിയാത്ത അവനോടു പറയാൻ യാതൊരു മടിയും ഉണ്ടായില്ല…,
ഒരു ആൺതുണ ഞാനത്രയേറെ ആഗ്രഹിച്ചിരുന്നു….,
പലപ്പോഴും ഈ ബന്ധം കൊണ്ട്
എന്റെ ശാരീരികമായ ആവശ്യങ്ങളും നിർവേറ്റാമായിരുന്ന ഒരു വഴിമരുന്നായിരുന്നെങ്കിലും അപ്പോഴെല്ലാം ഞാൻ അതിൽ നിന്നൊഴിഞ്ഞു നിന്നു….,
എന്നാൽ
മൂന്നു വർഷത്തെ ഒരു എഗ്രിമെന്റ് വിസയിൽ ഒരു ജോലി കിട്ടി അവൻ രണ്ടാഴ്ച്ചക്കകം മലേഷ്യയിൽ പോകുകയാണെന്നറിഞ്ഞപ്പോൾ….,
ഒരു മോഹം……!
അതൊടെ വീട്ടിൽ അമ്മയോടും കുഞ്ഞിനോടും ഭർത്താവിനോടും
ഒരേ കള്ളങ്ങൾ പറഞ്ഞു…!
കുറച്ചു ദൂരെയുള്ള ഒരു ഹോസ്പ്പിറ്റലിൽ കൂട്ടുക്കാരിയുടെ അമ്മ സീരിയസായി കിടക്കുന്നുണ്ടെന്നും അവരെ കാണാൻ പോകുകയാണെന്നും അവരെ പറഞ്ഞു വിശ്വസിപ്പിച്ചു …,
അവന്റെ ഒരു കൂട്ടുക്കാരന്റെ ഒഴിഞ്ഞു കിടക്കുന്ന ഒരു ഫ്ലാറ്റിലേക്കാണു ഞങ്ങൾ പോയത് എന്നെയും കൊണ്ടവൻ അകത്തു കയറിയതും
ആ വാതിലടഞ്ഞു…..!!!!
ഒാർക്കുക…,
ചില
താൽപ്പര്യങ്ങൾ
ഇഷ്ടങ്ങൾ
ആഗ്രഹങ്ങൾ
ഒന്നും നമ്മുടെ മനസിനുണ്ടാവണമെന്നില്ല
പക്ഷെ
ശരീരത്തിനുണ്ടാവും…..!
.
NB: നെറ്റി ചുളിക്കണ്ട
ജീവിതത്തിലെ ചില യാഥാർത്ഥ്യങ്ങൾക്ക്
സഞ്ചരിക്കുന്ന വഴികളിലുള്ളതെല്ലാം നാമാവശേഷമാക്കാൻ കഴിവുള്ള ഉരുകിയൊലിക്കുന്ന
ലാവയേക്കാൾ ശക്തിയുണ്ട്…!
എന്നിട്ടും പലരും അതെല്ലാം ഉള്ളിലൊതുക്കി ജീവിക്കുന്നത് ചിലർ കുടുംബത്തെ ഒാർത്തും മറ്റു ചിലർ ഭയം കൊണ്ടുമാണ് അതല്ലാതെ അടിമയായതു കൊണ്ടല്ല എന്നോർത്താൽ നല്ലത്….!
രാജാവ് നഗ്നനാണെന്ന്
ഒരു ബാലൻ വിളിച്ചു പറഞ്ഞു കേൾക്കുന്നതു വരെ
ഈ സത്യം തിരിച്ചറിയാൻ പലപ്പോഴും
നമ്മൾ കാത്തിരിക്കുന്നു എന്നു മാത്രം….!