ഒരുപാട് സ്വപ്നങ്ങളായി കോളേജിൽ കാലുകുത്തിയ വിദ്യ. വലിയൊരു ശാസ്ത്രജ്ഞയാകുക എന്നിട്ട് സ്വന്തമായി ബിസിനസ് തുടങ്ങുക. ഓർഫനേജിലെ കുട്ടികളെ പഠിപ്പിച് ഉയർന്ന നിലയിൽ എത്തിക്കുക അങ്ങനെ ഒരുപാട് ആഗ്രഹങ്ങൾ. ചുറ്റുമുള്ളവർക്കെല്ലാം അവൾ ഒരു അദ്ഭുതമായിരുന്നു. ഒരുപാട് ചോദ്യങ്ങൾ അവളുടെ തലച്ചോറിനെ ശക്തമാക്കി. ഒരുപാട് പേർ അവളോട് പ്രണയം വെളിപ്പെടുത്തി. എന്നാൽ ആർക്കും തന്നെ അവൾ പിടികൊടുത്തില്ല . ഒടുവിൽ യാദൃശ്ചികമായി അവൾ അയാളെ കണ്ടുമുട്ടി. dr .മനു …അവളിലെ കണ്ണുകളിൽ ആദ്യമായി പ്രണയം പൂവിട്ടു. അയാളുടെ പേര് കേൾക്കുമ്പോൾ തന്നെ അവളുടെ കവിൾത്തടം റോസാപ്പൂപോലെ ചുവന്നു തുടുത്തു. അവൾ പ്രണയിച്ചു തുടങ്ങി അവൾ പോലും അറിയാതെ… അവർ സംസാരിച്ചു അയാളുടെ സ്വഭാവം അവളിലെ പ്രണയത്തിനു മാറ്റുകൂട്ടി. ഒടുവിൽ feb 15 അവൾ തുറന്നു പറഞ്ഞു അവളുടെ പ്രണയം. അതെ പ്രണയ ദിനം കഴിഞ്ഞിട്ട്. അദ്ദേഹം ആ പ്രണയം നിരസിച്ചു. അവൾക് അത് സഹിക്കാൻ കഴിയുമായിരുന്നില്ല..എങ്കിലും അവൾ ഒന്നും മിണ്ടാതെ കാത്തിരിക്കാൻ തീരുമാനിച്ചു. പതിയെ അദ്ദേഹം ആ സൗഹൃദത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ തുടങ്ങി അവൾക്കു പ്രതീക്ഷ നൽകാതിരിക്കാൻ. എന്നാൽ അവൾ അത് ഉപേക്ഷിച്ചില്ല എന്ന് അദ്ദേഹം അറിഞ്ഞിരുന്നില്ല. അവൾ അദ്ദേഹത്തെ കുറിച്ച് അന്യോഷിച്ചു വീട് ‘അമ്മ അച്ഛൻ സഹോദരങ്ങൾ അങ്ങനെ എല്ലാം.. അവൾ അവരെ എല്ലാം സ്വന്തം ആയി കാണാൻ തുടങ്ങി. അദ്ദേഹത്തിന്റെ എല്ലാ പിറന്നാളും അവൾ മറക്കാതെ ആശംസകൾ അറിയിച്ചു. പിന്നെ പിന്നെ അദ്ദേഹം ശല്യം എന്നപോലെ കാണാൻ തുടങ്ങി. ചില പിറന്നാളുകൾ അവൾ ആശംസകൾ അയച്ചാൽ എന്തെങ്കിലും പറഞ്ഞാലോ എന്നോർത്തു വീർപ്പുമുട്ടി എങ്കിലും ആ ദിവസം കഴിയുന്നതിനു മുന്നേ പിറന്നാൾ ആശംസകളുടെ ഒരു മെസ്സേജ് അയക്കാൻ ധൈര്യം കാണിച്ചു …പാതിരാത്രി അദ്ദേഹത്തിന്റെ ഫോട്ടോ നോക്കി കിന്നാരം പറയാനും പൊട്ടി കരയാനും തുടങ്ങി.പലരും അവളെ ഉപദേശിച്ചു അദ്ദേഹം ഒരു ഡോക്ടർ ആണ് ഒരു ഡോക്ടറെ വിവാഹം ചെയ്യാൻ ആകും ആഗ്രഹിക്കുക അദ്ദേഹത്തിന്റെ വീട്ടുകാരും അങ്ങനെ ആകും അവർ സ്ത്രീധനവും ആഗ്രഹിക്കുന്നുണ്ടാകാം നമുക്ക് അതൊന്നും ഇല്ലല്ലോ.വർഷങ്ങൾ കടന്നുപോയി അയാൾക് താൻ ഒരു ശല്യം ആണ് എന്ന് അവൾ തിരിച്ചറിഞ്ഞ ദിവസം അവൾ തീരുമാനിച്ചു ഇനി തന്റെ പ്രണയം തന്നിൽ മാത്രം മറച്ചു വയ്ക്കും എന്ന് .അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ തീരുമാനിച്ചു ഇരുന്നപ്പോൾ മറ്റൊരാൾ അവളുടെ ജീവിതത്തിൽ വന്നു. ആത്മാർഥമായി സ്നേഹിക്കുന്നു എന്ന വ്യാചേനെ….. ഒടുവിൽ അയാളുടെ വാക്കുകൾക് മുന്നിൽ അവൾ സമ്മതം മൂളി. ഒടുവിൽ ചതി ആണെന്ന തിരിച്ചറിവ് അവളെ അത് അവസാനിപ്പിക്കാൻ പ്രേരിപ്പിച്ചു.അവൾ പിജി പഠനത്തിനായി മറ്റൊരു ജില്ലയിൽ പോയി.അവളുടെ കണ്ണുകൾ dr മനുവിനെ പലയിടങ്ങളിലും അന്യോഷിക്കാൻ തുടങ്ങി. Dr മനു തന്റെ MBBS കാലഘട്ടം എല്ലാം കഴിഞ്ഞു പിജി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ആ ഇടെ വിദ്യ whats app- ൽ സന്ദേശം അയച്ചു. അദ്ദേഹം വളരെ മാന്യമായി സംസാരിച്ചു. അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു ഹൃദയം വല്ലാണ്ട് മിടിക്കാൻ ആരംഭിച്ചു. ആദ്യമായി അവളുടെ പിറന്നാളിൽ അദ്ദേഹം ആശംസകൾ അറിയിച്ചു അന്നുവരെ ലഭിച്ചതിൽ വച്ച ഏറ്റവും മഹത്തരമായ പിറന്നാൾ ആയി അവൾ മനസ്സിൽ ആനന്ധിച്ചു.വിദ്യ തന്റെ പിജി കഴുഞ്ഞു നാട്ടിലേയ്ക് മടങ്ങി ഓരോ ട്രെയിൻ യാത്രകളും അവളുടെ മനസ്സ് സിനിമ കഥയിലെ നായകനെ പോലെ അയാളെ പ്രതീക്ഷിച്ചു. ഒടുവിൽ നേരിട്ട് കണ്ട് ഒരിക്കൽകൂടി തന്റെ പ്രണയം പറയാൻ അവൾ തീരുമാനിച്ചു. പക്ഷെ വിധി മറ്റൊന്നായിരുന്നു ഒരു ദിവസം ഒരു റിലേറ്റീവ് അയച്ച ഫോട്ടോ അവളുടെ ഹൃദയം പലതായി തകർത്തു. അതെ അദ്ദേഹം മറ്റൊരു പെൺകുട്ടിയും ആയി വിവാഹം കഴിക്കാൻ പോകുന്നു.. അവളുടെ ഉള്ളിലെ പ്രണയത്തിന്റെ തീവ്രത അവള്കപോലും അന്നാണ് തിരിച്ചറിയാൻ കഴിഞ്ഞത്.അവൾ അവസാനമായി അദ്ദേഹത്തിന്റെ whats app നമ്പറിൽ മംഗളാശംസകൾ അയച്ചു.ആ ഫോൺ നമ്പർ ഡിലീറ്റ് ചെയ്തു നീറുന്ന മനസ്സോടെ. അവളുടെ കലങ്ങി ചുവന്ന കണ്ണുകൾക്കു അന്ന് നിലനിർത്താൻ പറ്റാത്ത നീര് ഒഴുക്ക് ഉണ്ടായി.അവളിലെ വേദന അവളിൽ ഒതുക്കിവെച്ചു അവരെ മനസ്സുകൊണ്ട് അനുഗ്രഹിച്ചു.ഇന്നും അയാൾ അറിയാതെ അയാളെ ആത്മാർഥമായി പ്രണയിക്കാൻ അവൾക് എങ്ങനെ ആകുന്നു എന്ന് പലരും ചോദിച്ചു. അവളിലെ നിറകണ്ണുകളോടുള്ള പുഞ്ചിരിമാത്രം ആയിരുന്നു അവളുടെ റിപ്ലൈ.. അവൾ നടന്നു അകന്നപ്പോൾ എവിടെനിന്നോ ഒരു തണുത്ത കാറ്റും അവളെ പിൻചെല്ലുന്നുണ്ടായിരുന്നു
കല്ല്യാണ വീട്ടിലെ മഹാമഹം
ഒരു കല്ല്യാണ വീട്ടിൽ വെച്ചാണ് ഈ സംഭവം നടക്കുന്നത്…., അന്നെനിക്കു എട്ടു വയസ്സു പ്രായം…., എല്ലാവരും കല്ല്യാണസദ്യയെല്ലാം കഴിച്ച് പായസവും കുടിച്ച് വിശ്രമിക്കുന്ന നേരം.., എന്നേക്കാൾ രണ്ടോ