അങ്ങനെയും…

മടൽ ബാറ്റും താഴെയിട്ട് ഞാനും അച്ഛനും ജീവനുംകൊണ്ട് പാഞ്ഞു.

നന്നായി ബാറ്റു ചെയ്തുകൊണ്ടിരുന്നപ്പോൾ അമ്മ കാരണം കളി നിർത്തിയ അവസ്ഥ ലോകത്ത് ഒരാൾക്കും ഉണ്ടായി കാണാത്തില്ല, എന്നാൽ ഈയുള്ളവന്റെ അവസ്ഥ അതല്ല…

തീ പിടിപ്പിക്കാനായി പേരയുടെ തണലിൽ അമ്മ കൂട്ടിയിട്ട ഓലകളിൽ മുഴുത്ത ഒരെണ്ണം തപ്പിയെടുത്തു ബാറ്റുണ്ടാക്കുന്ന തിരക്കിലായിരുന്നു ഞാൻ. കളി മറ്റെങ്ങും ആയിരുന്നില്ല വീടിന്റെ അടുക്കളഭാഗത്ത്!!!കളിക്കാൻ അൽപ്പം പഴകിയ ഒരു കനമുള്ള പന്ത് ആയതുകൊണ്ട് തന്നെ നല്ല ഉണങ്ങിയ മടൽ ബാറ്റ് തന്നെ ഉണ്ടാക്കികളഞ്ഞു, കാരണം പച്ച മടലുകൊണ്ട് ഉണ്ടാക്കിയാൽ കൈ തരിക്കുമായിരുന്നു, അത്ര കനമുണ്ടായിരുന്നു ആ ഭീമൻ പന്തിന്!!!

തൊട്ടടുത്തുള്ള ഭിത്തിയിൽ ഇഷ്ട്ടിക കൊണ്ട് ഒരു വരയിട്ടിരുന്നു, അതിന്റെ മുകളിലേയ്ക്ക് പന്ത് കൊണ്ടാൽ ഔട്ടാകും പോരാത്തതിന് അടുത്തുള്ള തോടുകളിലും തൊട്ടു മുൻപിലെ കിണറ്റിലും ഉയർത്തി അടിച്ചാൽ സംഗതി ഔട്ടാണ് ☺️

അങ്ങനെ കളിയൊക്കെ തുടങ്ങി, പതിവുപോലെ അച്ഛൻ എതിർ ടീമിലാണ്. അങ്ങനെ എതിര് വരുമ്പോൾ വല്ലാത്ത വാശിയാണ് ഓരോ കളികൾക്കും. ഓരോ മിനിറ്റിലും തർക്കവും ബഹളങ്ങളുമാണ് അവിടെയുണ്ടായിരുന്നത്. ഇങ്ങനെ അതി ഭയങ്കരമായ വാശിയിൽ നിൽക്കുന്ന സമയത്താണ് പാങ്ങിനു കിട്ടിയൊരു പന്ത് ഞാൻ ഉയർത്തി അടിക്കുന്നത്. എല്ലാവരെയും മറികടന്നു മൂളിപ്പാട്ടും പാടി പന്ത് ബൗണ്ടറിയിലേയ്ക്ക് പാഞ്ഞപ്പോൾ അവിടെ പെട്ടന്നൊരാൾ പ്രത്യക്ഷപ്പെട്ടു, മാറ്റാരുമല്ല “അമ്മ “. ആ പന്ത് അമ്മ കാലുകൊണ്ട് തടുത്തിട്ടു. ഇജ്ജാതി ഫീൽഡിങ് ആ പന്തിന്റെ മുൻപിൽ ഞങ്ങള് പോലും ചെയ്തിട്ടില്ല.

“അയ്യോ… എന്റെ കാല്, ഒരു കോപ്പ് കളി 😡”

കാലും പോത്തിപ്പിടിച്ചു അമ്മ ദേഷ്യത്തോടെ ബഹളമുണ്ടക്കാൻ തുടങ്ങിയപ്പോൾ സുഹൃത്തുക്കളെയും അനിയനെയും കാണാതായി!!! മടൽ ബാറ്റും താഴെയിട്ട് ഞാനും അച്ഛനും ജീവനുംകൊണ്ട് പാഞ്ഞു.അച്ഛൻ ചരിച്ചുകൊണ്ട് അടുക്കളവഴി വാതുക്കലേയ്ക്ക് പോയി.ഭാഗ്യത്തിന് അമ്മയുടെ കാലിനൊന്നും പറ്റിയില്ല, അതോടെ ആ പന്ത് തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ്‌ ജീവിതം വെടിഞ്ഞു മച്ചിന്റെ മുകളിൽ സഹവാസം തുടങ്ങി. മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ സ്റ്റേഡിയം അടച്ചുപൂട്ടിയിടാനും തീരുമാനമുണ്ടായി.

അങ്ങനെയും ഒരു ക്രിക്കറ്റ്‌…

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

മാജിക്

അയാൾ എന്നെ നോക്കി ഒന്ന് ചിരിച്ചു അത്ര മാത്രം. കടയിൽ വല്ലാത്ത തിരക്കായതുകൊണ്ട് അൽപ്പം ക്ഷമയോടെ മാറി നിന്നു. അൽപ്പ നേരം ഫോൺ കയ്യിലെടുത്തു നോക്കിയെങ്കിലും കാര്യമായിട്ട്

....

ദൈവത്തിന്റെ ആലോചന

സമയം ശരിയല്ല…. വലിയൊരു പുകച്ചുരുൾ മാത്രം വ്യക്തമാണ്, സംഭവം മറ്റൊന്നുമല്ല അതിരാവിലെ തന്നെ അൽപ്പം കട്ടനും മോന്തിക്കൊണ്ട് ദൈവങ്ങൾ വട്ടമേശ സമ്മേളനം കൂടുകയാണ്. കൂട്ടത്തിൽ ഒന്നുരണ്ടുപേർ ദിവ്യ

....
malayalam short stories

ഞാനും ഒരു പെണ്ണാണ്

ഞാൻ രമ ,,എന്റെ ഭര്ത്താവു ഹരിയേട്ടൻ ആള് ഗൾഫിലാണ് രണ്ടുവർഷം ഞാൻ ദുബായിൽ ഹരിയേട്ടനോടൊപ്പം ജീവിച്ചു. ഒരു രണ്ടു വയസ്സുള്ള ആൺ കുട്ടിയും ഉണ്ട്. വീട്ടുകാർ തീരുമാനിച്ചു

....

Thoughts

സ്വസ്ഥത, സമാധാനം അഥവാ സ്വൈര ജീവിതം അതാണല്ലോ മനുഷ്യരുടെയെല്ലാം പരമമായ നേട്ടം ! പക്ഷെ അവിടെ വരെ എത്താൻ കഷ്ടപ്പാടുകൾ ഏറെ ഉണ്ടുതാനും. ബാല്യവും കൗമാരവും യൗവനവും

....

മീശയില്ലാ കൂട്ടം

മീശയും, ആണത്തവും രമിച്ച് കഴിയാൻ തുടങ്ങിയിട്ട് കാലം ഏറെ ആയി. പുരാതന കാലം തൊട്ടേ മീശയ്ക്ക് ആണധികാരം കിട്ടി തുടങ്ങിയിരിക്കണം.കാണുന്ന പോരാളികൾക്കും, യോദ്ധാവിനും മീശയുടെ കൊമ്പുകൾ വലിയ

....

അക്കങ്ങൾ

രണ്ടു പേരും ഒരുപാട് ചിന്തകളിലാണ്, അതിനുപരി ഈ പ്രായത്തിലും അവർ ഒരുപാട് കഷ്ട്ടപ്പെടുന്നു… പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ പഴയതുപോലെയൊന്നുമല്ല ആളുകൾ മുഖം മറച്ചിരിക്കുന്നത് ഒരു ചടങ്ങിന് മാത്രമായിരിക്കുന്നു. എല്ലാ

....