പാതകൾ

കലങ്ങിയ കണ്ണുകളും
മന്വന്തരങ്ങളുടെ വേദനയുമായി
കാലം പടിയിറങ്ങിപ്പോയ പാതകളിൽ
അപരിചിതത്വത്തിന്റെ വിഭ്രാന്തിയിൽ
ഉണരുന്ന കൗതുകമായി
മറഞ്ഞു കഴിഞ്ഞതൊക്കെയും
മടങ്ങി വരുന്നു.

ഒരുമിച്ചു പിന്നിട്ട പാതകളുടെ
അവസാനത്തിലെ അനിശ്ചിതത്വത്തിൽ
നമുക്കിന്നു കാഴ്ച നഷ്ടമായിരിക്കുന്നു.

വിളറുന്ന തൊട്ടാവാടിപ്പൂക്കളും
നിശബ്ദമായ ഓലപ്പീപ്പിക്കളും
ഉതിർന്നു വീണ മഞ്ചാടി മുത്തുകളും
ഓർമ്മകളുടെ ഓരങ്ങളിൽ
നമ്മെ കാത്തിരിക്കുന്നു.

നാമെന്നും
ഒഴുകുന്ന വെള്ളത്തിൽ
കൊട്ടാരം നിർമ്മിക്കുകയായിരുന്നു.

അഴുകിയ കിനാവുകളുടെ മീതേ
പ്രത്യാശയുടെ പൂക്കൾ വിടർത്താനോ
പിഞ്ചിക്കീറിയ പൂക്കളുടെ ഇതളുകൾ
കൊരുത്തു ചേർക്കാനോ
ഒരിക്കലും നമുക്കാവില്ല.
കൊളുത്തുകളില്ലാത്ത ഒരു സ്നേഹച്ചങ്ങല
ഇനിയും നമ്മെ ഒരുമിച്ചു ചേർക്കില്ല.

കുടിയൊഴിഞ്ഞ കാലം
പുറകിലേക്ക് നടന്ന്
നമ്മെയും കടന്നു പോയി.
മഴത്തുള്ളികൾ
ചതുപ്പു നിലങ്ങളുടെ നനവിൽ
അറിയപ്പെടാതെ
മറഞ്ഞു പോയി
നിശ്ചലമായ ശരീരത്തിൽ
പടർന്നു കയറുന്ന
പൂപ്പലുകളെയോർത്തു വ്യാകുലരായി
നാമിപ്പോൾ
ഇല്ലാതായിരിക്കുന്നു.

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

malayalam poem

തീവണ്ടിയും മനുഷ്യരും

രാവിലെ തിക്കിനും തിരക്കിനും ഇടയിൽ ഓടിക്കയറി ക്ഷീണത്തോടെ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്ന മനുഷ്യർ… കൗതുകത്തോടെ ട്രെയിനിനെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന കുട്ടി യാത്രക്കാർ സന്തോഷവും സങ്കടവും മാറിമാറി

....

പണം

കടലാസ്സിലൊട്ടിച്ച കുഞ്ഞനക്കം മണ്ണിൽ,നടന്നു നീങ്ങു- മ്പോളെന്തനക്കം. കടലാസ്സുകെട്ടുകൾ കൈക്കലാക്കാൻ കരകളും കരങ്ങളും വിലയ്ക്ക് വാങ്ങാൻ. മണ്ണിൽ, മനുഷ്യന്റെ കോളിളക്കം. വെള്ളത്തിലലിഞ്ഞിടും അഗ്നിയിൽ കരിഞ്ഞിടും ഒരു കാറ്റിലങ്ങു പറന്നിടും

....

ശൂന്യത

കവിത പൂക്കുന്ന കണ്ണുകളാണ് അവളുടേത്‌… നിമിഷാർദ്ധം കൊണ്ട് ഭാവങ്ങൾ മാറിമറിയുന്ന നേർത്ത രണ്ട് ദർപ്പണങ്ങൾ….. ആദ്യമായി കാണുന്നൊരാൾക്ക് അവളുടെ ചിരിക്കുന്ന, പ്രകാശിതമായ കണ്ണുകളെയെ അറിയാൻ കഴിയൂ… ഒരു

....
malayalam poem

നഷ്ടങ്ങൾ

ഓരോ വട്ടം നീയെന്നെ തള്ളിപ്പറയുമ്പോഴും എന്റെയുള്ളിൽ മഴപെയ്യുന്നുണ്ടായിരുന്നു നീ കാണാതെ അറിയാതെ , അല്ലെങ്കിലും നീ കാണില്ല കാരണം അന്ധത നിറഞ്ഞ കണ്ണുകളും മനസ്സുമാണല്ലോ നിനക്കിപ്പോൾ ചെയ്യാത്ത

....
malayalam poem

ചെറുകവിതകൾ

പ്രണയം നിശബ്ദമായ കാഴ്ചകളിൽ നിന്നൊരു തുടക്കം, വാക്കുകൾ തേടാതെ മനസിന്റെ സ്പർശനം. ചുണ്ടിന്റെ വിറയലിൽ മുല്ലപ്പൂ ചായലുകൾ, ഹൃദയത്തിനകത്തൊരു സമുദ്രം മുഴങ്ങുന്നു. പ്രണയമെന്നു പറമ്പോളം സുഖകരം, ഒരു

....

കരയുന്ന തെരുവുകൾ

വീണ്ടും വീണ്ടും ഉയർന്നു കേൾക്കുന്നുണ്ട്, വിലാപങ്ങളിലെ കുരുന്നു ശബ്ദങ്ങൾ…!! കൊട്ടിയടയ്ക്കപ്പെട്ട വാതിലുകളിൽ നിണമിരുണ്ട വിരൽപ്പാടുകൾ അവിടെവിടെയായി ചിതറികിടക്കുന്നതായി കാണാം…!! പ്രാണൻ്റെ പിടപ്പിനെ അറിയാത്ത കാതുകളിന്നും ഉടലോടെ മണ്ണിലുണ്ടെന്നത്

....