കടലാസ്സിലൊട്ടിച്ച കുഞ്ഞനക്കം
മണ്ണിൽ,നടന്നു നീങ്ങു-
മ്പോളെന്തനക്കം.
കടലാസ്സുകെട്ടുകൾ കൈക്കലാക്കാൻ
കരകളും കരങ്ങളും
വിലയ്ക്ക് വാങ്ങാൻ.
മണ്ണിൽ, മനുഷ്യന്റെ
കോളിളക്കം.
വെള്ളത്തിലലിഞ്ഞിടും
അഗ്നിയിൽ കരിഞ്ഞിടും
ഒരു കാറ്റിലങ്ങു പറന്നിടും
പല വർണ്ണങ്ങൾ പൂശിയ
കടലാസുകഷ്ണം
ലോകം ഭരിച്ചിടുന്നിതെന്തു-
കാലം



സൂഫിയും പ്രണയവും
പ്രണയമാണ്, ഓരോ സൂഫി കഥയുടെ പിന്നിലും അവന്റെ പ്രഭുവിനോടും പ്രാണനോടുമുള്ള അടങ്ങാത്ത പ്രണയം ഒടുക്കമില്ലാതെ അവനതിൽ അലിയുന്നു ലയിക്കുന്നു…. പിന്നെ മലമുകളിലും മലഞ്ചരിവിലുമായി അവനതിനെ ആഴത്തിൽ ആസ്വദിക്കുന്നു…







