ഞാനങ്ങാടി കാണ്ടാൽ, നാട്ടിലെ
കുരുക്കൾക്ക് മൂലത്തിൽ കുരുപൊട്ടുന്നു.
ഇരിക്കപ്പൊറുതിയില്ലാതെ ഞാനെ
ന്തെന്നവർ വാതുവെക്കുന്നു
ചെങ്കണ്ണുള്ള രാവിൽ ശുദ്ധവായു
വിനായ് പുറത്തിറങ്ങി, കള്ള്
കഞ്ചാവ്, പെൺവാണിഭൻ.
കേട്ടപാടെ അറപ്പോടെയൻ
നയനങ്ങൾ ചെവി പൊത്തി!
കഥകൾക്കുമേൽ കഥകളിൽ ഞാൻ
തനി വില്ലനായ് ഇണയില്ലാതെ
കുടിയില്ലാതെ പുതിയൊരു കുരുവായ്
അങ്ങാടിയിൽ പൊട്ടിമുളച്ചു.


പരാതികളും പരിഭവങ്ങളും
സ്നേഹം പകരാനുള്ള മട്ടിൽ ആരും എന്നെ നോക്കി നിന്നില്ല കൂടെയുണ്ടെന്ന അർത്ഥത്തിൽ ആരുമെന്റെ കണ്ണുനീർ തുടയ്ച്ചില്ല ചുംബനം എന്തെന്ന് എന്റെ അധരം അറിഞ്ഞില്ല ആത്മാർത്ഥ സ്നേഹത്തിന്റെ ഭാഷയിൽ