ആത്മാവിനെ മുറിവേൽപ്പിക്കുമ്പോൾ

സ്നേഹമാണിതെന്ന്, അനുരാഗമാണെന്ന് പറഞ്ഞാൽ മതിയായിരുന്നു;
ഞാനെന്റെ ജീവൻ തന്നെ നിനക്ക് സന്തോഷത്തോടെ നൽകുമായിരുന്നു…
നീയെന്നെ എപ്പോഴെങ്കിലും നിന്റെ പ്രണയിനിയായി കണ്ടിരുന്നെങ്കിൽ,
ഞാനെന്നെ സന്തോഷത്തോടെ നിനക്ക് വിട്ട് തരുമായിരുന്നേനെ….
നീ പറഞ്ഞ കഥകൾ ഓരോന്നും സത്യമായിരുന്നെങ്കിൽ ;
നിനക്ക് വേണ്ടി ഈ ലോകത്തോട് തന്നെ ഞാൻ പൊരുതിയേനെ…
ഇതിപ്പോ ഞാൻ ഒന്നുമല്ലെന്ന്,നിന്റെ ആരുമല്ലെന്ന്
നീ പറയാതെ പറഞ്ഞപോലെ ആയില്ലേ…
നിനക്ക് ഞാൻ വെറും നേരം പോക്കായിരുന്നുവെന്ന്
നീ എല്ലാരോടും വിളിച്ചു പറഞ്ഞില്ലേ…
നിന്നെ പ്രണയിച്ച എന്നെ നീ വെറും വിഡ്ഢിയാക്കിയില്ലേ?
നിന്റെ കണ്ണിൽ അനുരാഗം തിരഞ്ഞ ഞാൻ മണ്ടിയായില്ലേ?
ഇതിപ്പോ നിനക്ക് എന്റെ ഓരോ അണുവിനെയും മുറിപ്പെടുത്തേണ്ടി വന്നില്ലേ?
ബലമായെന്നെ കീഴ്പ്പെടുത്തുമ്പോൾ, എന്റെ കണ്ണുനീർ നീ കണ്ടില്ലേ?
എന്റെ കൈകാലുകൾ ബന്ധിക്കുമ്പോൾ എന്റെ എതിർപ്പുകൾ
നീയെന്തേ കണ്ടതായി ഭാവിച്ചില്ല?
ശബ്ദം പുറത്തു വരാതിരിക്കാൻ എന്റെ വായിലേയ്ക്ക്
വസ്ത്രങ്ങൾ തിരുകുമ്പോൾ എന്റെ ഗദ്ഗദങ്ങൾ നീയറിഞ്ഞില്ലേ?
വേദനയിൽ ഞാൻ പുളയുമ്പോഴും രക്ഷപ്പെടാൻ ശ്രെമിക്കുമ്പോഴും
നീയെന്തേ ക്രൂരമായി ചിരിച്ചു?
ഒടുവിൽ രക്തത്തിൽ കുതിർന്നു കിടന്ന എന്റെ വിരലുകൾ
ചവിട്ടിയരച്ചു നീ പോകുമ്പോൾ എന്റെ ജീവൻ പറിഞ്ഞു പോകുന്നത് നീ അറിഞ്ഞില്ലേ?
ജീവൻ അകലുന്ന ആ നേരത്തും എന്നെ നോക്കി പറഞ്ഞില്ലേ,
നീയെന്നെ ഒരിക്കലും സ്നേഹിച്ചിട്ടില്ലെന്ന്?
ചേതനയറ്റ എന്റെ ശരീരത്തിലേയ്ക്ക് വീണ്ടും ഉയർന്നു താഴുമ്പോൾ,
അപ്പോഴും നീയറിഞ്ഞില്ലേ നിനക്കായി മിടിച്ചിരുന്ന ആ ഹൃദയമിടിപ്പ് നിലച്ചത്?
ചേതനയറ്റ എന്റെ ദേഹത്ത് വീണ്ടും മുറിവുകൾ ഉണ്ടാക്കുമ്പോൾ,
എന്റെ മുഖം നീ വികൃതമാക്കുമ്പോൾ, അപ്പോഴും നീ അറിഞ്ഞതല്ലേ,
നിന്നെ സ്‌നേഹിച്ച ഈ വിഡ്ഢിക്കുവേണ്ടി കാലം നീതി നടത്തി തരുമെന്ന്?
നിന്നെ സ്നേഹിച്ച തെറ്റിന് മരണം വരിച്ച എന്നെ പോലുള്ള
ആരുടെയൊക്കെയോ, ആരൊക്കെയോ നിനക്കും വേദന നൽകുമെന്ന്?
തിരിച്ചറിയാൻ ആവാത്തവിധം നിന്നെയും വിരൂപനായേക്കുമെന്ന്?
നിനക്കും വേദനിക്കുമെന്ന്? മരണത്തിനായി നീ കേഴുമെന്ന്?
ശരീരത്തോടൊപ്പം ആത്മാവിനേയും മുറിപ്പെടുത്തിയിട്ട് നീയെന്തു നേടി?
മരണത്തോളം മുറിവേൽക്കുമ്പോഴും അതിലേറെ വേദനിക്കുന്നത്
ആത്മാവാണെന്നു നിനക്കിപ്പോൾ മനസ്സിലാവുന്നുണ്ടോ?
ഇപ്പോഴെങ്കിലും?

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

കാലപ്പൂട്ട്

നിനക്കാതെ തന്നെ സമയം വരുന്നു. അല്ല വന്നു കൊണ്ടേയിരിക്കുന്നു. ഞാനിര, നീയിര, അല്ല ആരാണ് ഇരയല്ലാതാവുന്നത് (ആയിക്കൊണ്ടേയിരിക്കുന്നത്) മാടിവിളിക്കുന്നുണ്ടാകസ്മികത നിനക്കാത്ത ഭൂവിൽ വേണ്ടാത്തത് നമ്മെ പുൽകിക്കൊണ്ടേയിരിക്കുന്നു. അനന്താകസ്മികത

....

കരയുന്ന തെരുവുകൾ

വീണ്ടും വീണ്ടും ഉയർന്നു കേൾക്കുന്നുണ്ട്, വിലാപങ്ങളിലെ കുരുന്നു ശബ്ദങ്ങൾ…!! കൊട്ടിയടയ്ക്കപ്പെട്ട വാതിലുകളിൽ നിണമിരുണ്ട വിരൽപ്പാടുകൾ അവിടെവിടെയായി ചിതറികിടക്കുന്നതായി കാണാം…!! പ്രാണൻ്റെ പിടപ്പിനെ അറിയാത്ത കാതുകളിന്നും ഉടലോടെ മണ്ണിലുണ്ടെന്നത്

....

പണം

കടലാസ്സിലൊട്ടിച്ച കുഞ്ഞനക്കം മണ്ണിൽ,നടന്നു നീങ്ങു- മ്പോളെന്തനക്കം. കടലാസ്സുകെട്ടുകൾ കൈക്കലാക്കാൻ കരകളും കരങ്ങളും വിലയ്ക്ക് വാങ്ങാൻ. മണ്ണിൽ, മനുഷ്യന്റെ കോളിളക്കം. വെള്ളത്തിലലിഞ്ഞിടും അഗ്നിയിൽ കരിഞ്ഞിടും ഒരു കാറ്റിലങ്ങു പറന്നിടും

....
malayalam poem

പുഞ്ചിരി

കണ്ണ് നിറഞ്ഞ് ഒഴുകാൻ ഒരുങ്ങി നിന്ന മാത്രയിൽ നീ അണഞ്ഞു ജീവനിൽ പൂത്തുലഞ്ഞ ചില്ലകൾ വാടിനിന്നാ വേളയിൽ നിൻ നിഴലേകി കുളിരിന്റെ നീർ കണങ്ങൾ തൂമഞ്ഞിൻ പീലികൾ

....
malayalam poem

കടൽ

കാറ്റുകൊള്ളാൻ നടന്ന കടൽത്തീരങ്ങളിൽ അഭംഗുരം തിരകൾ എഴുതുന്നു അപൂർണ കാവ്യങ്ങൾ ഓരോ പകലിനോടും യാത്രാമൊഴി ചൊല്ലി കടൽനീലയുടെ ആഴങ്ങളിലേക്ക് ഊളിയിടുന്നു , അരുണ സൂര്യൻ ഇലകൾ ഒക്കെയും

....

ശൂന്യത

കവിത പൂക്കുന്ന കണ്ണുകളാണ് അവളുടേത്‌… നിമിഷാർദ്ധം കൊണ്ട് ഭാവങ്ങൾ മാറിമറിയുന്ന നേർത്ത രണ്ട് ദർപ്പണങ്ങൾ….. ആദ്യമായി കാണുന്നൊരാൾക്ക് അവളുടെ ചിരിക്കുന്ന, പ്രകാശിതമായ കണ്ണുകളെയെ അറിയാൻ കഴിയൂ… ഒരു

....