Relationship-Malayalam

റിലേഷൻഷിപ്‌സിൽ പാലിക്കപെടേണ്ട വിവേകം (ആസാദിയൻ ചിന്തകൾ )

കുറച്ചേറെ ആൺ പെൺ ബന്ധങ്ങളുടെ തകർച്ചയും വളർച്ചയുമൊക്കെ നേരിൽ കണ്ട അനുഭവത്തിൽ ഞാൻ തന്നെ വളർത്തിയെടുത്ത ചില നിലപാടുകളും കാഴ്ചപാടുകളും ഇവിടെ ഷെയർ ചെയ്യണമെന്ന് വിചാരിക്കുന്നു… അതിന്നത്തെ സാഹചര്യത്തിൽ ആവശ്യമാണെന്ന് കരുതുന്നു..

എനിക്ക് ആത്യന്തികമായി സംസാരിക്കാനുള്ളത് ആൺ കുട്ടികളോടാണ്.. നിങ്ങൾക്ക് സംഭവിച്ചിട്ടുള്ളതോ സംഭവിക്കുന്നതോ സംഭവിക്കാൻ പോകുന്നതോ ആയിട്ടുള്ള ചില ധാരണകളെ തിരുത്തി നിങ്ങളുടെ ചിന്തകളെ വികസിപ്പിക്കാനാണ് ഞാനിവിടെ ആത്യന്തികമായി ശ്രമിക്കുന്നത്..

ഞാൻ പറഞ്ഞു കൊള്ളട്ടെ…

⬛️ നിങ്ങളോട് ഒരു പെൺകുട്ടി വളരെ സ്വതന്ത്രമായി ഇടപഴകുകയും അവളുടെ ഏറ്റവും സങ്കീർണ്ണമായ രഹസ്യങ്ങൾ വരെ നിങ്ങളോട് ഷെയർ ചെയ്യുന്നു എന്ന് കരുതി അവൾ നിങ്ങളെ പ്രണയിക്കുന്നു എന്നല്ല അർദ്ധം..

⬛️ ഒരു പെൺകുട്ടി നിങ്ങളെ ഡേറ്റിന് ക്ഷണിച്ചാൽ അതിനർദ്ധം അവൾ നിങ്ങളെ പ്രണയിക്കുന്നു എന്നോ.. നിങ്ങളോട് lust ആണെന്നോ അല്ല..

⬛️ ഒരു പെൺകുട്ടിക്ക് നിങ്ങളോട് lust തോന്നി തുറന്നു പറഞ്ഞാൽ.. അതല്ലെങ്കിൽ നിങ്ങളുമായി sexual relationship ആഗ്രഹിക്കുന്നു എന്ന് തുറന്നു പറഞ്ഞു എന്ന് കരുതി അത് ഒരു പ്രണയ ബന്ധത്തിന്റെയോ ദീർഘകാല ബന്ധത്തിന്റെയോ ഉടമ്പടി ആകുന്നില്ല…

⬛️ നിങ്ങളുമായി പ്രണയം തുറന്നു പറഞ്ഞ പെൺകുട്ടി നിങ്ങൾക്ക് വിധേയമാകുന്നില്ല.. അവൾ കാമുകി ആണെന്ന് കരുതി അവളുടെതായ ഇഷ്ടങ്ങളിലോ സ്വാതന്ത്ര്യത്തിലോ സ്പെയിസിലോ കടന്നു ചെല്ലാനും അവളുടെ മേൽ അധികാരം സ്‌ഥാപിക്കാനോ അവൾ അനുവദിക്കാത്തിടത്തോളം അവളുടെ സ്വകാര്യമായ കാര്യങ്ങളിൽ അഭിപ്രായം പറയാനുള്ള അധികാരമോ അവകാശമോ നിങ്ങൾക്ക് ലഭിക്കുന്നില്ല..

⬛️ നിങ്ങളുമായി ഒരു പെൺകുട്ടി Living Together Relationshipനു വന്നു എന്ന് കരുതി അതൊരു ദീർഘകാല ഉടമ്പടിയോ വിവാഹം കഴിക്കാനുള്ള സമ്മതമോ ആയി കാണരുത്..

⬛️ അവൾ നിങ്ങളുടെ ഭാര്യയായിരിക്കാം പക്ഷെ അപ്പോഴും അവളുമായി സെക്സ് ചെയ്യുന്നതിൽ പോലും നിങ്ങൾ അവളുടെ അനുവാദം തേടേണ്ടിയിരിക്കുന്നു.. ലൈംഗികതയിൽ മാത്രമല്ല.. അവളുടേതായ ഭർത്താവാണെങ്കിലും അവളുടെ ഇഷ്ടങ്ങൾക്ക് മേൽ സ്വാതന്ത്ര്യത്തിന്മേൽ even ലൈംഗിക സ്വാതന്ത്ര്യാനത്തിന്മേൽ പോലും അവൾക്ക് തടസ്സമായി നിൽക്കാൻ നിങ്ങൾക്ക് യാതൊരു അധികാരവുമില്ല.. ഭർത്താവെന്നത് ഒരു അധികാരമില്ല എന്നോര്മിക്കുക..

ഇനി രണ്ടു കൂട്ടരോട് കൂടിയും പറയാനുള്ളത്..

⬛️ നിങ്ങൾക്ക് ഒരാളോട് ഒരു ഫീലിംഗ് തോന്നിയാൽ അതെന്തു തന്നെയാണെങ്കിലും അത് തുറന്നു പറയുക.. പക്ഷെ അത് ഒരു Long term relationship ആകണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ നിങ്ങള് പരസ്പരം സമയം കൊടുക്കുക.. Minimum രണ്ടു വർഷമെങ്കിലും നിങ്ങൾ നിങ്ങളെ അനലൈസ് ചെയ്യുക.. ഒരു വര്ഷമാകുമ്പോൾ റിലേഷൻ തുറന്നു പറയാം.. രണ്ടു വർഷം കഴിഞ്ഞിട്ടേ ആ റിലേഷനിൽ ഒരു തീരുമാനം എടുക്കാൻ പാടുള്ളു..

⬛️ നിങ്ങള് ഒരു മാര്യേജ് ലൈഫിൽ ആയിരിക്കുമ്പോൾ ഒരു പക്ഷെ നിങ്ങൾക്ക് അതൃപ്തികരമായിട്ടുള്ളത് അത് എന്ത് തന്നെയാണെങ്കിലും തുറന്നു പറയുക.. സെക്സിൽ അതൃപ്തിയുണ്ടെങ്കിൽ നിങ്ങള് തീർച്ചയായും നിങ്ങളുടെ പങ്കാളിയെ അറിയിക്കണം..

⬛️ Marriage ലൈഫിൽ ആയിരിക്കുമ്പോൾ പാർട്ണറുടെ അറിവില്ലാതെ മറ്റൊരു റിലേഷനിൽ കടക്കുന്നത് അയാളോട് കാണിക്കുന്ന വഞ്ചന തന്നെയാണ്..
എന്നാൽ marriage ലൈഫിൽ ആയിരിക്കുമ്പോൾ അത്തരത്തിൽ പങ്കാളിയോടല്ലാതെ മറ്റൊരാളോട് lust തോന്നുന്നത് തെറ്റായ കാര്യമല്ല.. അത് പാർട്നറോഡ് തുറന്നു പറയാനുള്ള ധൈര്യവും കാണിക്കണം.. അതിന് തന്റെ partner വിവേകപൂർവ്വം ഇതെല്ലാം കേട്ടിരിക്കും എന്ന വിശ്വാസം ആണാദ്യം വേണ്ടത്..

(അതിന് ആത്യന്തികമായി വിവാഹത്തിന് മുൻപ് പരസ്പരം partners തമ്മിൽ ഇത്തരം കാര്യങ്ങൾ സംസാരിക്കുകയും ഒരു ധാരണയിലെത്തുകയും തങ്ങളുടെ കാഴ്ചപാടുകൾ ഉള്ള ഒരാളെ മാത്രം വിവാഹം കഴിക്കാൻ ശ്രദ്ധിക്കുകയും വേണം.. )

ഇത്തരത്തിൽ മറ്റൊരു റിലേഷനിൽ പോയ ഒരാളോടൊപ്പം തുടർന്നും വിവാഹ ജീവിതം വേണമോ എന്ന് തീരുമാനിക്കാനുള്ള അവകാശവും അയാൾക്കുണ്ട്.. എന്നാൽ ഇതിന്റെ പേരിൽ ശാരീരിക ആക്രമണങ്ങൾക്കുള്ള അധികാരം ആർക്കും തന്നെയില്ല..

ആരും ആർക്കും വിധേയവുമല്ല അടിമയുമല്ല..

⬛️ നിങ്ങൾക്ക് ഒരാളോട് തോന്നുന്ന വികാരം അതെന്തുതന്നെയാണെങ്കിലും അത് തുറന്നു പറയാം.. പക്ഷെ അയാൾ ഒരു “NO” പറഞ്ഞാൽ അതിനപ്പുറം ഒരു മറുപടി തിരയേണ്ടതില്ല..
PINK എന്ന സിനിമയിൽ അമിതാഭ് ബച്ചൻ പറയുന്ന പോലെ “NO is NO ”

അത് ഭാര്യയാലും കാമുകിയായാലും ആരായാലും.. പിന്നെയും അവരുടെ പുറകെ പോകുന്നത് അവരെ നിർബന്ധിക്കുന്നത് അതെന്തിന് തന്നെയായാലും ടോർച്ചറിങ് തന്നെയാണ്…

എല്ലാവരും ഓരോ വ്യക്തികളാണ്… നിങ്ങൾ നിങ്ങളെ ബഹുമാനിക്കുക.. അപ്പോൾ നിങ്ങൾക്ക് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കാൻ സാധിക്കും..
നിങ്ങള് ബഹുമാനം നഷ്ടമാകുന്ന ഇടങ്ങളിൽ നിന്നും മാറി നടക്കാൻ സ്വയം പഠിക്കുക.. അപ്പോൾ നിങ്ങൾക്ക് മറ്റുള്ളവരുടെ സ്പെയിസിനെ വിലമതിക്കാൻ സാധിക്കും..

എല്ലാവരും ഓരോ വ്യക്തികളാണ്.. ആർക്കും ഈ ഭൂമിയിൽ ആരുടെമേലും അധികാരമില്ല.. സ്വന്തം മക്കളുടെ മേൽ പോലും..

ആത്യന്തികമായി നിങ്ങളുടെ ബന്ധം എന്തുമായി കൊള്ളട്ടെ നിങ്ങൾ നല്ല സുഹൃത്തുക്കൾ ആകുക എന്നതാണ് പ്രധാനം.. പരസ്പരം ബഹുമാനിക്കുന്ന എന്തും തുറന്നു പറയാൻ ഇടം കൊടുക്കുന്ന നല്ല കേല്‌വിക്കാരാകുന്ന പരസ്പരം ഉൾകൊള്ളാൻ സാധിക്കുന്ന നല്ല സുഹൃത്തുക്കൾ കൂടിയാകുക നിങ്ങൾ…

GIVE RESPECT.. TAKE RESPECT…

©Jishnu Girija Sekhar Azad

#AzadianWritings ✍️
#azadianthoughts 🍃🍀🌱
#azadian

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

ടെലിഗ്രാം എന്ന ആപ്പിനെക്കുറിച്ച് അധികമാർക്കും അറിയാത്ത ചില കാര്യങ്ങൾ

ലോകത്ത് ഏറ്റവുമധികം ഉപയോക്താക്കളുള്ള ഇൻസ്റ്റൻ്റ് മെസേജിങ് ആപ്പുകളിൽ 5-ാം സ്ഥാനത്താണ് ടെലിഗ്രാം.[1]2019-ലെ കണക്കുകൾ പ്രകാരം ലോകമെമ്പാടുമായി 30 കോടി ഉപയോക്താക്കൾ ടെലിഗ്രാമിനുണ്ട്. ദിവസവും ഏതാണ്ട് 500,000+ ഉപയോക്താക്കൾ

....

രാവണൻ

“സ്ത്രീജിതൻ അല്ല രാവണൻ, ശ്രീജിതൻ ആണ് രാവണൻ ” സമൂഹം രാമനെ വാഴ്ത്തുമ്പോൾ,എന്തോ അറിയാതെ രാവണനോട് ഇഷ്ടം തോന്നിയ ബാല്യം…………………………. പ്രജകളുടെ വാക്കുകേട്ട് പത്നിയെ ഉപേക്ഷിച്ച രാമനെ

....

Virumandi

ഞാൻ കണ്ട വിരുമാണ്ടി ചെയ്ത സിനിമകളിലേറെയും വിവാദമാക്കിയ ഒരു നായകനുണ്ട് ഇന്ത്യൻ സിനിമയിൽ.. എഴുത്തുകളിലൂടെ പ്രത്യക്ഷമായും പരോക്ഷമായും തന്റെ രാഷ്ട്രീയം എന്നും വ്യക്തമാക്കിയിട്ടുള്ള ഒരു എഴുത്തുകാരനുണ്ട്.. സംവിധാനം

....
Online Chat by a lady

പാലിക്കപെടേണ്ട ഓൺലൈൻ മര്യാദകൾ

“പാലിക്കപെടേണ്ട ഓൺലൈൻ മര്യാദകൾ” (ആസാദിയൻ ചിന്തകൾ) ചില ഓൺലൈൻ ബന്ധങ്ങളും ചാറ്റ് ബോക്സിലെ അസഹിഷ്ണുതകളും അടുത്തുള്ള സുഹൃത്തുക്കളുടെ അനുഭങ്ങളിലൂടെ നേരിട്ടറിഞ്ഞ പരിചയത്തിൽ ചിലതൊക്കെ ഇവിടെ കുറിച്ചുകൊള്ളട്ടെ.. നമ്മൾ

....
How to Publish Books

എങ്ങനെയാണ് ഒരു പുസ്തകം പ്രസിദ്ധീകരിക്കേണ്ടത്?

പരമ്പരാഗത രീതിയിലുള്ള പ്രസിദ്ധീകരണം പ്രസാധകർക്ക് നിങ്ങൾ പുസ്തകമാക്കാൻ താത്പര്യപ്പെടുന്ന കൈയ്യെഴുത്തുപ്രതി (manuscript) അയച്ചുകൊടുക്കുക. കൈയ്യെഴുത്തുപ്രതി ലഭിച്ചു കഴിഞ്ഞാൽ പ്രസാധകരുടെ സംശോധകൻ (editor) അത് വായിച്ച് തീരുമാനം നിങ്ങളെ

....
benhur malayalam movie review

Ben-Hur

” സിനിമ ബൈബിൾ ആകുമ്പോൾ ” പ്ലസ് ടു കാലഘട്ടം.. ഒരു നടൻ ആകണം എന്ന ആഗ്രഹവുമായി നടക്കുന്ന സമയം.. വീടിനടുത്തുള്ള സ്‌കൂൾ.. എന്നും വൈകിട്ട് സ്‌കൂൾ

....