ടെലിഗ്രാം എന്ന ആപ്പിനെക്കുറിച്ച് അധികമാർക്കും അറിയാത്ത ചില കാര്യങ്ങൾ

  • ലോകത്ത് ഏറ്റവുമധികം ഉപയോക്താക്കളുള്ള ഇൻസ്റ്റൻ്റ് മെസേജിങ് ആപ്പുകളിൽ 5-ാം സ്ഥാനത്താണ് ടെലിഗ്രാം.[1]2019-ലെ കണക്കുകൾ പ്രകാരം ലോകമെമ്പാടുമായി 30 കോടി ഉപയോക്താക്കൾ ടെലിഗ്രാമിനുണ്ട്. ദിവസവും ഏതാണ്ട് 500,000+ ഉപയോക്താക്കൾ ആൻഡ്രോയ്ഡ് വഴിയും ~100,000 പേർ ഐ.ഓ.എസ് വഴിയും ടെലിഗ്രാമിൽ ചേരുന്നു.[2]
  • വാട്സാപ്പിൻ്റെ ഏറ്റവും വലിയ വിമർശകരിൽ ഒരാളാണ് ടെലിഗ്രാമിൻ്റെ സ്ഥാപകൻ പവേൽ ഡുറോവ്.[3]വാട്സാപ്പ് ഇടയ്ക്ക് പണിമുടക്കുമ്പോൾ ഏറ്റവുമധികം ഗുണകരമാവുന്നത് ടെലിഗ്രാമിനാണ്. 2016-ൽ ബ്രസീലിൽ വാട്സാപ്പിന് നിരോധനം വന്നപ്പോൾ,[4]24 മണിക്കൂർ കൊണ്ട് 70 ലക്ഷം ഉപയോക്താക്കളെ നേടിയതായി ടെലിഗ്രാം അവകാശപ്പെട്ടു![5]2019-ൽ ഫേസ്ബുക്ക് ലോകമെമ്പാടുമായി പ്രവർത്തനരഹിതമായപ്പോഴും ടെലിഗ്രാം ഒരു ദിവസം കൊണ്ട് വളരെയധികം ഉപയോക്താക്കളെ നേടിയിരുന്നു.[6]
  • ടെലിഗ്രാമിൻ്റെ മാതൃരാജ്യമായി കണക്കാക്കപ്പെടുന്ന[7] റഷ്യയിൽ ടെലിഗ്രാമിന് നിരോധനമുണ്ട്.[8]
  • ടെലിഗ്രാമിന് ഏറ്റവുമധികം ഉപയോക്താക്കളുള്ള രാജ്യങ്ങൾ ഉസ്ബെക്കിസ്ഥാനും എത്യോപ്യയുമാണ്. ടെലിഗ്രാമിന് നിയന്ത്രണമുള്ള ഇറാനാണ് ഏറ്റവുമധികം ഉപയോക്താക്കളുള്ള മറ്റൊരു രാജ്യം. ഉസ്ബെക്കിസ്ഥാനിൽ ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെട്ട രണ്ടാമത്തെ ഐ.ഓ.എസ്. ആപ്പ് ടെലിഗ്രാമാണ്.[9]
  • ടെലിഗ്രാമിന് സ്ഥിരമായ ഒരു ഓഫീസില്ല! റഷ്യയിൽ നിയന്ത്രണമുണ്ടായതിന് ശേഷം ഡുറോവ്, ടെലിഗ്രാം എഞ്ചിനീയർമാരുടെ ഒരു സംഘത്തോടൊപ്പം, വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടാണ് ജോലി ചെയ്യുന്നത്. 2018-ലെ ഒരു ട്വീറ്റ് പ്രകാരം അവർ ഇപ്പോൾ ദുബായിലാണുള്ളത്.[10]
  • 2019-ൽ ടെലിഗ്രാം അടിസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന 2 ലക്ഷം ഉപയോക്താക്കളുള്ള ടെലിഗ്രാസ് എന്നൊരു ആപ്പിൻ്റെ തലവനെയും സംഘത്തെയും ഇസ്രയേൽ പോലീസ് അറസ്റ്റ് ചെയ്തു. എന്തിനാണെന്നോ? അനധികൃത മയക്കുമരുന്ന് വിതരണത്തിനുള്ള ഒരു ശൃംഖലയായിരുന്നു ടെലിഗ്രാസ്![11]
  • സ്വകാര്യതയ്ക്ക് മുൻതൂക്കം കൊടുക്കുന്നതിനാൽ ഐ.എസ്.ഐ.എസ്. പോലുള്ള ഭീകരസംഘടനങ്ങൾ തങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത് ടെലിഗ്രാമാണ്. ചില മാദ്ധ്യമങ്ങൾ ടെലിഗ്രാമിനെ ജിഹാദി മെസേജിങ് ആപ്പ് എന്ന് വിളിക്കുവാൻ ഇതിടയാക്കി.[12]

 

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

malayalam article

നോക്കിയും കണ്ടും ഉപയോഗിക്കാം

ഭാര്യയുടെ അമിത സോഷ്യല്‍ മീഡിയ ഉപയോഗം കാരണം ഈയടുത്ത് നമ്മുടെ രാജ്യത്ത് ഒരു ഡിവോഴ്‌സ് നടന്നത് സോഷ്യല്‍ മീഡിയകളില്‍ പലയിടത്തും ചര്‍ച്ചയായിരുന്നു. ശരിക്കും സോഷ്യല്‍ മീഡിയ ബന്ധങ്ങളില്‍

....

നൊങ്ക്

അരുമയാന നൊങ്ക്.. കൊഞ്ചം സാപ്പിട്ട് പൊമ്മാ…🤗 വേനലിന്റെ വരവോടെ ചെങ്കോട്ട പോകുന്ന വഴിയിലെ സ്ഥിരം ഡയലോഗ്.. കാഴ്ച്ച ആണിത്. പനംതേങ്ങ അല്ലെ വല്യ വിലയൊന്നും കാണില്ല എന്ന്

....

തെറ്റദ്ധരിപ്പിക്കപ്പെട്ട ചരിത്രം

നമ്മുടെ നാട്ടിൽ നിന്നും പതിയെ അന്യംനിന്ന് പോയികൊണ്ടിരിക്കുന്ന ലത്തീൻ ക്രൈസ്തവരുടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു കലാരൂപമാണല്ലോ ചവിട്ടു നാടകം മലഞ്ചരക്ക് തേടി കേരളത്തിലെത്തിയ പറങ്കികൾ നമ്മുക്ക് സമ്മാനിച്ചതാണ്

....
benhur malayalam movie review

Ben-Hur

” സിനിമ ബൈബിൾ ആകുമ്പോൾ ” പ്ലസ് ടു കാലഘട്ടം.. ഒരു നടൻ ആകണം എന്ന ആഗ്രഹവുമായി നടക്കുന്ന സമയം.. വീടിനടുത്തുള്ള സ്‌കൂൾ.. എന്നും വൈകിട്ട് സ്‌കൂൾ

....
food recpie

ഫലൂദ കഥ

ഉഷ്ണം തണുപ്പേനെ ശാന്തി എന്നാണല്ലോ ( ശാന്തി ആരാന്നു ചോയ്ച്ചാ അമ്മായിടെ മോളാ ട്ടോ ) എപ്പോളും എപ്പോളും പാർലറിൽ തണുപ്പിക്കാൻ പോയാൽ കെട്ട്യോൻ എടുത്തിട്ട് അലക്കും

....
Online Chat by a lady

പാലിക്കപെടേണ്ട ഓൺലൈൻ മര്യാദകൾ

“പാലിക്കപെടേണ്ട ഓൺലൈൻ മര്യാദകൾ” (ആസാദിയൻ ചിന്തകൾ) ചില ഓൺലൈൻ ബന്ധങ്ങളും ചാറ്റ് ബോക്സിലെ അസഹിഷ്ണുതകളും അടുത്തുള്ള സുഹൃത്തുക്കളുടെ അനുഭങ്ങളിലൂടെ നേരിട്ടറിഞ്ഞ പരിചയത്തിൽ ചിലതൊക്കെ ഇവിടെ കുറിച്ചുകൊള്ളട്ടെ.. നമ്മൾ

....