food recpie

ഫലൂദ കഥ

ഉഷ്ണം തണുപ്പേനെ ശാന്തി എന്നാണല്ലോ ( ശാന്തി ആരാന്നു ചോയ്ച്ചാ അമ്മായിടെ മോളാ ട്ടോ ) എപ്പോളും എപ്പോളും പാർലറിൽ തണുപ്പിക്കാൻ പോയാൽ കെട്ട്യോൻ എടുത്തിട്ട് അലക്കും എന്നുള്ളത് കൊണ്ട് മ്മള് സ്വയം പര്യാപ്തത നേടി, വേണേൽ നിങ്ങളും ട്രൈ ചെയ്തോ 😁😁

“”ഫലൂദ”””

സേമിയ
സാബൂനരി
പാല് ഒന്നര കപ്പ്
പഞ്ചസാര
കസ്സ്കസ്
ജെല്ലി ഒരു ചെറിയ പായ്ക്കറ്റ്
വാനില ഐസ്‌ക്രീം
കിട്ടുന്ന ഫ്രൂട്ട്സ് ഒക്കെയും എടുത്തോ ട്ടോ

കുറച്ചു വെള്ളത്തിൽ സേമിയ ഇട്ട് വേവുന്നതിന് മുമ്പ് പഞ്ചസാരയിടുക. സേമിയ കുറച്ചു വെള്ളത്തോടെ എടുത്തു മാറ്റി വച്ചോ 😁എന്നിട്ട് മ്മളെ സാബൂനരി കുറച്ചു പാലില് വേവിച്ച് അതും മാറ്റി വച്ചോ 😁
( ഇപ്പൊ നിങ്ങള് വിചാരിക്കും ഈ മാറ്റി വെക്കൽ മാത്രേ ഉള്ളോ എന്ന്, ഇപ്പൊ മാറ്റി വെക്കുന്നത് കുറച്ചു കഴിഞ്ഞു എടുക്കാനാണെന്നു ചിന്തിക്കാനുള്ള ബുദ്ധി നിങ്ങക്കുണ്ടേൽ നിങ്ങളങ്ങനെ ചിന്തിക്കുവോ 😜)

ഇനി ജെല്ലി അതിന്റെ പാക്കിൽ പറഞ്ഞത് പോലെ മിക്സ്‌ ചെയ്തു ഫ്രീസറില് വച്ച് തണുപ്പിച്ചോ ട്ടോ .
വേണ്ട കൻസ്റ്റൻസി ആയ ശേഷം ഫ്രിഡ്ജിന്റെ താഴെ തട്ടിലേക്ക് ഈ ജെല്ലി മാറ്റി വയ്‌ക്കാൻ മറക്കരുത്

കസ്‌കസ് കുതിർത്ത് വയ്ക്കാൻ മറന്നാ ന്നെ കുറ്റം പറയരുത് ഇനി അഥവാ പറഞ്ഞാലും ഞാ കേക്കൂലാത്തോണ്ട് ധൈര്യമായി തെറി വിളിച്ചോ 😛😛

ഇനി ഒരു ഗ്ലാസിൽ സെറ്റ് ചെയ്യാം ആദ്യം ഒരു സ്പൂണ് സേമിയ അല്പം വെള്ളത്തോടെ ഗ്ലാസില് ഒഴിക്കുക. ശേഷം സാബൂനരിയും പാലും കൂടിയത് ഒരു സ്പൂണ് ഒഴിക്കുക. പിന്നെ കഷങ്ങളാക്കിയ ജെല്ലി കുറച്ച് ഇടുക ശേഷം കസ്‌കസ് കുറച്ച് വിതറുക.എന്നിട്ട് നല്ല സ്റ്റൈൽ ആയി മുറിച്ചു വച്ച ഫ്രൂട്ട്സ് ചേർക്കുക ( ഈ ഫ്രൂട്ട്സ് മുറിച്ചു തണുപ്പിക്കാൻ ഞാൻ പറയണ്ടാലോ നിങ്ങക്ക് അറിയാമെന്നു എനിക്ക് അറിയാ അല്ലാണ്ട് പറയാൻ മറന്നു പോയതൊന്നും അല്ല 😑) അവസാനം വാനില ഐസ്‌ക്രീം ചേർക്കുക മുകളിൽ ഒരു ചെറി കൂടി വച്ചോളൂ,
എന്നിട്ട് ആദ്യം സ്വയം കഴിച്ചു നോക്കീട്ട് വല്ലോം ബാക്കി ഉണ്ടേൽ വീട്ടുകാർക്കും കൊടുത്ത് നോക്ക്.

Savina chnz.

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

കേരളീയ കലകൾ

കേരളീയകലകൾ -സുൽഫിക്കർ അലി അണങ്കൂർ- ഒരു നാടിന്റെ കണ്ണാടിയാണ് കലകൾ. ഒരു ജനസമൂഹത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ പൈതൃകത്തെ ആ നാട്ടിലെ കലകളിലൂടെയാണ് നാം അറിയുന്നത്. കാവുകളും കൈതക്കാടുകളും

....

The Stoning of Soraya M

കല്ലേറുകൾ ചവിട്ടുപടിയാക്കി നരകത്തെ തോൽപ്പിച്ചവൾ   ഭൂമിയിലൊരു നരകമുണ്ടെങ്കിൽ അത് ഇറാൻ ആണെന്ന് തോന്നിപ്പിച്ച ഒരു സിനിമയുണ്ട്. ഇറാൻ എന്ന രാജ്യത്ത് ബാൻ ചെയ്ത സിനിമ.. ഇറാനിലെ

....

ഉലകനായകന്റെ മരുത നായകം

കാലങ്ങൾക്കു മുന്നേ സഞ്ചരിക്കുന്ന ഒരു അണ്ടർറേറ്റഡ് സംവിധായകനുണ്ട് നമുക്ക്.. ഇന്ത്യൻ സിനിമയെ വിശ്വരൂപം കാണിക്കാൻ ഒരുമ്പട്ടിറങ്ങിയ കമൽ ഹാസൻ.. ഒരു നടനായത് കൊണ്ട് മാത്രം ആയിരിക്കണം അയാളിലെ

....
sneham nedi edukan

സ്നേഹം നേടിയെടുക്കാനുള്ള പത്തു വഴികൾ

ഒരു പെൺക്കുട്ടിയുടെ സ്നേഹം നേടിയെടുക്കാനുള്ള പത്തു വഴികൾ ഞാൻ നിങ്ങൾക്കു പറഞ്ഞു തരാം…! എന്നാൽ പത്താമതായി ഞാൻ പറയുന്ന കാര്യം മാത്രമായിരിക്കും നിങ്ങളിൽ നിലനിൽക്കുക…! 1) നിങ്ങളുടെ

....

തെറ്റദ്ധരിപ്പിക്കപ്പെട്ട ചരിത്രം

നമ്മുടെ നാട്ടിൽ നിന്നും പതിയെ അന്യംനിന്ന് പോയികൊണ്ടിരിക്കുന്ന ലത്തീൻ ക്രൈസ്തവരുടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു കലാരൂപമാണല്ലോ ചവിട്ടു നാടകം മലഞ്ചരക്ക് തേടി കേരളത്തിലെത്തിയ പറങ്കികൾ നമ്മുക്ക് സമ്മാനിച്ചതാണ്

....

ആരോഗ്യമുള്ള ഒരു അമ്മയെ ആവശ്യമുണ്ട്

ഗര്‍ഭകാലം ആഹ്ലാദകരമായ ഒരു സമയമായിരിക്കാം, പക്ഷേ ചില സ്ത്രീകള്‍ക്ക്, വലിയ സമ്മര്‍ദ്ദത്തിന്റെയും ഉത്കണ്ഠയുടെയും സമയമായിരിക്കും. ഈ വികാരങ്ങള്‍ വിഷാദത്തിലേക്ക് നയിച്ചേക്കാം. ചില സ്ത്രീകള്‍ അവരുടെ ഗര്‍ഭകാല വിഷാദത്തിന്

....