“പാലിക്കപെടേണ്ട ഓൺലൈൻ മര്യാദകൾ”
(ആസാദിയൻ ചിന്തകൾ)
ചില ഓൺലൈൻ ബന്ധങ്ങളും ചാറ്റ് ബോക്സിലെ അസഹിഷ്ണുതകളും അടുത്തുള്ള സുഹൃത്തുക്കളുടെ അനുഭങ്ങളിലൂടെ നേരിട്ടറിഞ്ഞ പരിചയത്തിൽ ചിലതൊക്കെ ഇവിടെ കുറിച്ചുകൊള്ളട്ടെ..
നമ്മൾ മലയാളി പുരുഷന്മാരുടെ ലൈംഗിക ദാരിദ്ര്യത്തെ പറ്റി വാനോളം ചർച്ച ചെയ്യാറുണ്ട്.. അതിനു കാരണം ലൈംഗിക വിദ്യാഭാസം ശെരിയായ ദിശയിൽ അവർക്ക് ലഭിക്കാത്തതു കൊണ്ടാണെന്ന് നമ്മൾ പറയാറുണ്ട്.. എന്നാൽ സ്കൂൾ തലം മുതൽ നമ്മുടെ ആൺകുട്ടികൾക്ക് ഈ ലൈംഗിക വിദ്യാഭാസം നിഷേധിക്കുകയല്ലേ ചെയ്തിട്ടുള്ളത്..
അവർ സ്ത്രീകളോട് സംസാരിക്കുമ്പോഴുള്ള മിനിമം മര്യാദകളെ പറ്റിയെങ്കിലും നമ്മൾ അവർക്ക് പറഞ്ഞു കൊടുക്കാറുണ്ടോ.. അതിന്റെ പ്രതിഭലനമല്ലേ ചാറ്റ് ബോക്സുകളിൽ നമ്മുടെ പെൺകുട്ടികൾ അനുഭവിക്കേണ്ടി വരുന്നത്..
കുട്ടികാലത്ത് ഫെയിക്ക് ഐഡിയിലൂടെ ചാറ്റ് ചെയ്തെന്നെ പറ്റിച്ച നാട്ടിലെ സുഹൃത്തിനോട് ഞാൻ ഒരുപാട് കടപ്പെട്ടിരിക്കുന്നു.. അതുകൊണ്ട് തന്നെയാണ് ബുദ്ധി ഉറയ്ക്കാത്ത.. ചിന്തകൾ വളരാത്ത പ്രായത്തിൽ ചാറ്റ്‌ബോക്‌സുകളിൽ എനിക്ക് ആഗ്രഹമുണ്ടായിരുന്നിട്ടും ആരെയും flirt ചെയ്യാൻ എനിക്ക് സാധിക്കാതിരുന്നത്.. അതൊരു വലിയ ഭാഗ്യമായി ഞാൻ കാണുന്നു.. ഇന്നും അങ്ങോട്ട് കയറി ആരോടും ചാറ്റ്ബോക്സിൽ സംസാരിക്കാറില്ല.. അത് തെറ്റാണെന്നല്ല.. ഇന്നും അങ്ങോട്ട് സംസാരിക്കാൻ മുതിരാതെ തുടരുന്നത് ഭയം കൊണ്ടുമല്ല.. ഒരുപക്ഷെ അതെന്റെ Ego ആകാം.. എങ്കിലും ചില excite ചെയ്യിക്കുന്ന സ്റ്റോറികൾക്ക് റിപ്ലൈ കൊടുക്കാറുണ്ട്.. അത് ആര് തന്നെയായാലും.. അതെന്തുമാകട്ടെ.. പറഞ്ഞു വരുന്നത്.. ചാറ്റ് ബോക്സുകളിൽ നമ്മൾ പാലിക്കേണ്ടന്നുള്ള ചില മര്യാദകളെ പറ്റിയാണ്.. നിർബന്ധമായും പാലിക്കേണ്ട ചില മര്യാദകളെ പറ്റി..
ചാറ്റ് ബോക്സിൽ മാത്രമല്ല നേരിട്ടുള്ള എല്ലാ സ്ത്രീ പുരുഷ ബന്ധങ്ങളിലും ഹോമോ സെക്ഷ്വൽ ബന്ധങ്ങളിലും ഇത്തരം മര്യാദകൾ കർശനമായും പിന്തുടരണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം..
◼️Feelings അതെന്തുമാകട്ടെ.. പ്രണയമാകട്ടെ Lust ആകട്ടെ.. സൗഹൃദമാകട്ടെ.. അതവതരിപ്പിക്കേണ്ട ഒരു രീതി ഉണ്ട്.. ആത്യന്തികമായി പരസ്പരം പരിചയപ്പെടണമെന്നുണ്ട്.. നിങ്ങൾ പരിചയപ്പെടാൻ ആഗ്രഹം പ്രകടിപ്പിക്കുമ്പോൾ നിങ്ങളുടെ ഒന്നിൽ കൂടുതൽ ഉള്ള മെസ്സേജുകൾക്ക് അവർ മറുപടി തരാതിരിക്കുമ്പോൾ അതിനർഥം അവർക്ക് നിങ്ങളുമായുള്ള സൗഹൃദത്തിന് താല്പര്യമില്ല എന്ന് തന്നെയാണ്..
അത് മനസ്സിലാക്കിയതിനു ശേഷവും നിങ്ങൾ അവർക്കയക്കുന്ന നിരന്തരമുള്ള മെസ്സേജുകൾ ടോർച്ചറിങ് തന്നെയാണ്.. അതിന് അവർ നിങ്ങളുടെ ചാറ്റ്കളുടെ സ്ക്രീന്ഷോട്സ് എടുത്ത് പബ്ലിക് ആയി പോസ്റ്റ് ചെയ്താലും തെറ്റ് പറയാൻ സാധിക്കില്ല…
⬛️ അവർ നിങ്ങൾക്ക് മറുപടി തന്നു എന്നിരിക്കട്ടെ.. നിങ്ങളുമായി സംസാരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു എന്നിരിക്കട്ടെ..
അതൊരിക്കലും നിങ്ങൾക്ക് അവരോടെന്തും പറയാനും ചോദിക്കാനുമുള്ള ലയിസൻസാണത് എന്ന് കരുതരുത്… അവരുടെ വ്യകതിപരമായ കാര്യങ്ങൾ അവർക്ക് ഷെയർ ചെയ്യാൻ താല്പര്യമില്ല എങ്കിൽ പിന്നെയും അത്തരം കാര്യങ്ങൾ ചോദിച്ചവരെ ബുദ്ധിമുട്ടിക്കുന്നതും ഹിതമല്ല..
⬛️ നിരന്തരമുള്ള സംഭാഷണങ്ങൾ നിങ്ങളിൽ പല വികാരങ്ങളും ഉയർത്തിയേക്കാം എന്നാൽ അവയൊക്കെ നേരിൽ കാണാതൊരാളോട് പ്രകടിപ്പിക്കുന്നത് അയാളുടെ അനുവാദം കൂടി ആരാഞ്ഞു കൊണ്ടാകണം..
⬛️ ഏറ്റവും ഉചിതം അവരെ നേരിട്ടുള്ള ഡേറ്റിന് ക്ഷണിക്കുക എന്നതാണ്.. അതിനവർക്ക് സമ്മതമാണെന്ന് കരുതി അത് നിങ്ങളോടുള്ള അമിതമായ താല്പര്യം കൊണ്ടാണെന്ന് തെറ്റിദ്ധരിക്കരുത്.. അതവർക്ക് നിങ്ങളുമായി സൗഹൃദം തുടരാൻ താല്പര്യം ഉള്ളത് കൊണ്ട് മാത്രമാണ്…
⬛️ നേരിട്ടുള്ള സൗഹൃദവേളകളിൽ അല്ലെങ്കിൽ ചാറ്റ് ബോക്സിലെ കംഫർട് ആയ സൗഹൃദ സംഭാഷണങ്ങൾക്കിടയിൽ നിങ്ങൾക്ക് നിങ്ങളുടെ താല്പര്യം അതെന്താണെങ്കിലും തുറന്നു പറയാം.. അത് പ്രണയമാണെങ്കിലും കാമമാണെങ്കിലും വിവാഹമാണെങ്കിലും.. ലിവിങ് ടുഗതർ റിലേഷന്ഷിപ്പിനുള്ള ക്ഷണമാണെങ്കിലും.. എന്താണെങ്കിലും.. പക്ഷെ അതവതിരിപ്പിക്കുന്നത് തീർത്തും സഭ്യവും മാന്യവുമായിട്ടായിരിക്കണം..
പിങ്ക് എന്ന സിനിമയിൽ പറഞ്ഞ പോലെ അവർ ഒരു NO പറഞ്ഞാൽ.. അതിനർഥം NO എന്ന് തന്നെയാണ്.. പിന്നെയും ആ ചോദ്യം ആവർത്തിക്കുന്നത്.. തുടർന്നും നിങ്ങളുമായി സൗഹൃദം തുടരാൻ അവർ അതൃപ്തി കാണിച്ചിട്ടും മെസ്സേജയച്ചും ഫോൺ വിളിച്ചും അവരെ ശല്യം ചെയ്യുന്നതുമൊക്കെ നിങ്ങൾ അപമാനവും നിയമ പ്രശ്നങ്ങളും നേരിടേണ്ടതായിട്ടുള്ള തെറ്റ് തന്നെയാണ്…
⬛️ ഇനി അവർ ഒരു YES പറഞ്ഞു എന്ന് കരുതി അവർ നിങ്ങൾക്ക് വിധേയരായെന്ന ധാരണ പാടില്ല.. ആരും ആർക്കും ഒന്നിലും വിധേയരുമല്ല.. അത് നിങ്ങളുടെ ബന്ധം എന്ത് തന്നെ ആണെങ്കിലും..
ഇനി പറയാനുള്ളത് പെൺസുഹൃത്തുക്കളോടാണ്…
🔴 മനുഷ്യന് വികാരങ്ങളുണ്ടാകും.. അത് മാനുഷികവും സ്വാഭാവികവും ആണ്.. നിങ്ങളുമായി സൗഹൃദത്തിലുള്ള ഒരു സുഹൃത്ത് തീർത്തും മാന്യമായ രീതിയിൽ സഭ്യമായി നിങ്ങളോടൊരു പ്രൊപോസൽ പറയുകയാണെങ്കിൽ അതിൽ നിങ്ങൾക്ക് താല്പര്യമില്ലാത്ത പക്ഷം നിങ്ങൾ ഒരു NO പറഞ്ഞതിന് ശേഷം നിങ്ങളെ ശല്യപ്പെടുത്താൻ വന്നിട്ടില്ല എങ്കിൽ അയാളൊരു മാന്യനാണെന്ന് അനുമാനിക്കാം.. അങ്ങനെയുള്ള ഒരാളുടെ chatbox പബ്ലിക് ആയി ഷെയർ ചെയ്ത് അപമാനിക്കുന്നതും തെറ്റ് തന്നെയാണ്.. അതും ഒരു കപട സദാചാര മനോഭാവമുള്ള സമൂഹത്തിൽ..
🔴 മനുഷ്യന് വികാരങ്ങളുണ്ടാകും അത് വളരെ മാന്യമായ രീതിയിൽ പ്രകടിപ്പിക്കട്ടെ.. അതിനും നമ്മൾ അവസരം കൊടുക്കണമല്ലോ..
“ഭൂരിപക്ഷം മലയാളി പുരുഷന്മാരും ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നതിനു ഒരു കാരണം ഒരു വിഭാഗം സ്ത്രീകളുടെ കപട സദാചാര മനോഭാവമാണ്.. ”
എന്നാൽ ദാരിദ്ര്യം മൂത്ത് ഒരു പരിചയവുമില്ലാത്ത ഒരാളുടെ ചാറ്റ്ബോക്സിൽ പോയി ആദ്യം തന്നെ മാന്യമായി ഒരു പ്രൊപ്പോസൽ നടത്തുന്നതും അശ്ലീലം പറയുന്നതും.. തമ്മിൽ വ്യതാസമില്ല.. രണ്ടും ഒരുപോലെയാണ്.. അതും നിയമ നടപടികൾ നേരിടേണ്ട തരത്തിലുള്ള ടോർച്ചറിങ് തന്നെയാണത്…
എല്ലാ ബന്ധങ്ങളുടെയും അടിസ്‌ഥാനം സൗഹൃദമാണ്.. സൗഹൃദം വളരട്ടെ… പക്വതയുള്ള സൗഹൃദങ്ങൾക്കേ എന്നും ആയുസ്സുള്ളൂ…
©Jishnu Girija Sekhar Azad
#AzadianWritings ✍️
#azadianthoughts 🍃🍀🌱
#azadian ✊